





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."
متفق عليهഒരടിമ എന്തെങ്കിലും തെറ്റ് ചെയ്യുകയും, ശേഷം 'അല്ലാഹുവേ! എൻ്റെ തെറ്റ് എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയുന്നതാണ്: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ അവന് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു. അവൻ തിന്മ ചെയ്യുകയും, ശേഷം അത് ഉപേക്ഷിക്കുകയും, അതിൽ ആത്മാർത്ഥമായി ഖേദിക്കുകയും, ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങിപ്പോവുകയില്ലെന്ന് ഉറച്ച തീരുമാനെടുക്കുകയും, എന്നാൽ ദേഹേഛകളുടെ ഫലമായി വീണ്ടും തിന്മയിൽ അകപ്പെട്ടു പോവുകയും ചെയ്യുന്നു. ഇപ്രകാരം തെറ്റുകൾ ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നേടത്തോളം ഞാൻ അവന് പൊറുത്ത് കൊടുക്കും. അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കട്ടെ! കാരണം തൗബ (പശ്ചാത്താപം) അതിന് മുൻപുള്ള പാപങ്ങളെ നശിപ്പിച്ചു കളയുന്നതാണ്.
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും. അവൻ്റെ രണ്ട് കരങ്ങളും വലതാകുന്നു. തങ്ങളുടെ വിധികൽപ്പനകളിലും കുടുംബങ്ങളിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലർത്തുന്നവരത്രെ (ആ നീതിമാന്മാർ)."
رواه مسلمജനങ്ങൾക്കിടയിൽ -തങ്ങളുടെ അധികാര മേഖലയിലും വിധികൽപ്പനകളിലും കുടുംബങ്ങളിലും- നീതിപൂർവകവും സത്യപൂർണ്ണവുമായി വിധിക്കുന്നവർ അല്ലാഹുവിങ്കൽ ഉന്നതമായ പീഠങ്ങളിലായിരിക്കും ഇരിക്കുക എന്ന് നബി ﷺ അറിയിക്കുന്നു. ഈ ഇരിപ്പിടങ്ങൾ പ്രകാശം കൊണ്ട് നിർമ്മിതമായിരിക്കും. നീതിമാന്മാർക്ക് അല്ലാഹു പരലോകത്ത് നൽകുന്ന ആദരവാണത്. പ്രകാശം കൊണ്ടുള്ള ഈ പീഠങ്ങൾ അല്ലാഹുവിൻ്റെ വലതു വശത്തായിരിക്കും ഉണ്ടാവുക; അവൻ്റെ ഇരുകരങ്ങളും വലതു ഭാഗത്താകുന്നു.
ജരീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു."
رواه مسلمആർക്കെങ്കിലും സൗമ്യത തടയപ്പെടുകയും, അവൻ്റെ ഐഹികവും പാരത്രികവുമായ വിഷയങ്ങളിലും അവൻ്റെ സ്വന്തം കാര്യങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും സൗമ്യത പാലിക്കാനുള്ള തൗഫീഖ് (സൗഭാഗ്യം) ലഭിക്കാതെ പോവുകയും ചെയ്താൽ അവന് എല്ലാ നന്മയും തടയപ്പെട്ടിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി ﷺ പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു. അവനിൽ ഇല്ലെങ്കിൽ നീ അവൻ്റെ മേൽ കളവ് കെട്ടിപ്പറഞ്ഞിരിക്കുന്നു."
رواه مسلمനിഷിദ്ധമായ പരദൂഷണമെന്നാൽ എന്താണെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. സദസ്സിൽ സന്നിഹിതനല്ലാത്ത ഒരാളെ കുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണ് പരദൂഷണം. ഒരാളുടെ ശാരീരികമോ സ്വഭാവപരമോ ആയ ഏതു വിശേഷണങ്ങളാണെങ്കിലും, അവന് അക്കാര്യം പറയുന്നത് ഇഷ്ടമല്ലായെങ്കിൽ -അവൻ്റെ അസാന്നിദ്ധ്യത്തിൽ അത് പറയുന്നത്- പരദൂഷണമാണ്. ഒരാളെ കുറിച്ച് കണ്ണുപൊട്ടനെന്നോ, കള്ളനെന്നോ ചതിയനെന്നോ പോലുള്ള മോശം വിശേഷണങ്ങൾ പറയുന്നത് ഉദാഹരണം. ഇത്തരം വിശേഷണങ്ങൾ ആ വ്യക്തിയിൽ ഉണ്ട് എന്നത് കൊണ്ട് അത് പറയുന്നത് പരദൂഷണമാകാതിരിക്കില്ല. എന്നാൽ അയാളിൽ ഇല്ലാത്ത ഒരു കാര്യം അയാളുടെ അസാന്നിദ്ധ്യത്തിൽ പറയുന്നു എങ്കിൽ അത് കൂടൂതൽ ഗുരുതരമാണ്. ജനങ്ങളെ കുറിച്ച് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമക്കുന്നതിന് അറബിയിൽ 'ബുഹ്താൻ' എന്ന ഗൗരവപ്പെട്ട പദമാണ് പറയുക.
ഖൗലഃ അൽ-അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്."
رواه البخاريമുസ്ലിംകളുടെ പൊതുസ്വത്തിൽ അനർഹമായി ഇടപാടുകൾ നടത്തുന്ന ചിലരുണ്ടെന്നും, അവരതിൽ നിന്ന് തങ്ങൾക്ക് അർഹതയില്ലാത്തത് എടുക്കുന്നുവെന്നും നബി ﷺ അറിയിക്കുന്നു. ഈ പറഞ്ഞതിൽ അനുവദനീയമല്ലാത്ത രൂപത്തിൽ സമ്പാദിക്കുന്നതും സമ്പാദ്യം സ്വരൂപിക്കുന്നതും, തെറ്റായ വഴികളിൽ സമ്പത്ത് ചെലവഴിക്കുന്നതും ഒരുപോലെ ഉൾപ്പെടുന്നതാണ്. അനാഥകളുടെ സമ്പത്ത് ഭക്ഷിക്കുന്നതും വഖ്ഫിൻ്റെ സ്വത്തിൽ കൈകടത്തുന്നതും വിശ്വസിച്ചേൽപ്പിക്കപ്പെട്ട സമ്പാദ്യത്തിന്റെ കാര്യം നിഷേധിക്കുന്നതും, പൊതുജനങ്ങളുടെ സമ്പത്തിൽ നിന്ന് അനർഹമായി കൈക്കലാക്കുന്നതുമെല്ലാം അതിൻ്റെ ചില ഉദാഹരണങ്ങളാണ്. ശേഷം നബി ﷺ ഇക്കൂട്ടർക്കുള്ള പ്രതിഫലം നരകമായിരിക്കുമെന്ന് താക്കീത് ചെയ്യുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക! തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും വലിയ കളവാകുന്നു ഊഹം. നിങ്ങൾ ജനങ്ങളുടെ ന്യൂനതകൾ ചികയുകയോ, ചാരപ്പണി നടത്തുകയോ, പരസ്പരം അസൂയ വെക്കുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, പരസ്പരം വെറുപ്പ് വെച്ചു പുലർത്തുകയോ ചെയ്യരുത്. പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ ദാസന്മാരാവുക നിങ്ങൾ."
متفق عليهമുസ്ലിംകൾക്കിടയിൽ പരസ്പര ശത്രുതയും ഭിന്നിപ്പും ഉടലെടുക്കാൻ കാരണമാകുന്ന ചില കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു. അതിൽ പെട്ടതാണ്: ഊഹം: ഒരു തെളിവുമില്ലാതെ മറ്റൊരാളെ കുറിച്ച് മനസ്സിൽ മോശമായ ചിന്ത ഉണ്ടാകുന്നതിനാണ് ഊഹം എന്ന് പറയുന്നത്. സംസാരങ്ങളിൽ ഏറ്റവും കളവ് ഊഹങ്ങളാണ് എന്ന് നബി -ﷺ- വിവരിക്കുന്നു. കുറവുകൾ ചികയൽ: ജനങ്ങളുടെ ന്യൂനതകളും കുറവുകളും കണ്ടെത്താൻ കണ്ണും ചെവിയും തുറന്നു വെക്കുന്ന സ്വഭാവമാണത്. ചാരപ്പണി: രഹസ്യമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ചാരപ്പണി എന്ന് പറയുന്നത്. തിന്മകൾ അന്വേഷിക്കുന്നതിനാണ് ഈ വാക്ക് കൂടുതലും പ്രയോഗിക്കപ്പെടാറുള്ളത്. അസൂയ: മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിലുള്ള അനിഷ്ടമാണ് അത് കൊണ്ട് ഉദ്ദേശ്യം. പരസ്പരം തിരിഞ്ഞു കളയൽ: അതായത് തമ്മിൽ കണ്ടാൽ മുഖം തിരിച്ചു കളയൽ. തൻ്റെ സഹോദരനായ മുസ്ലിമിനോട് സലാം പറയുകയോ, അവനെ സന്ദർശിക്കുകയോ ചെയ്യാതിരിക്കൽ. പരസ്പരം വെറുക്കൽ: പരസ്പരം മനസ്സ് കൊണ്ട് വെറുക്കുകയും അകലുകയും, മറ്റുള്ളവരെ ഉപദ്രവിക്കുകയും, മുഖം ചുളിക്കുകയും നേർക്കുനേരെ മുഖം കൊടുക്കാതിരിക്കുകയും ചെയ്യുന്നതെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും. ഈ തിന്മകളിൽ നിന്നെല്ലാം വിലക്കിയതിന് ശേഷം നബി -ﷺ- ഇതിനെയെല്ലാം ഒരുമിപ്പിക്കുന്ന, മുസ്ലിംകൾ തമ്മിലുള്ള അവസ്ഥ നന്നാക്കുന്ന മനോഹരമായ ഒരു വാക്ക് പറഞ്ഞു: "നിങ്ങൾ പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ അടിമകളാവുക" എന്നതായിരുന്നു അത്. പരസ്പരസാഹോദര്യം എന്നത് ജനങ്ങൾക്കിടയിലെ ബന്ധങ്ങളെ ചേർത്തു നിർത്തുന്ന ഘടകമാണ്. അവർക്കിടയിലെ സ്നേഹവും ഐക്യവും അതിലൂടെ വർദ്ധിക്കും.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്."
ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത് - ദാരിമി ഉദ്ധരിച്ചത്മനുഷ്യൻ ഒരിക്കലും അബദ്ധത്തിൽ നിന്ന് മുക്തനാവുകയില്ല. കാരണം ദുർബലതയും, കൽപ്പിച്ചത് പ്രവർത്തിക്കുന്നതിലും വിരോധിച്ചവ ഉപേക്ഷിക്കുന്നതിലും തൻറെ രക്ഷിതാവിൻറെ കൽപ്പനകൾക്ക് കീഴൊതുങ്ങാതിരിക്കാനുമുള്ളതാണ് അവൻറെ പ്രകൃതം. എന്നാൽ തൻ്റെ ദാസന്മാർക്കായി അല്ലാഹു പശ്ചാത്താപത്തിൻ്റെ വാതിലുകൾ തുറന്നു വെച്ചിരിക്കുന്നു. തെറ്റു പറ്റുന്നവരിൽ ഏറ്റവും നല്ലവർ ധാരാളമായി ഖേദിച്ചു മടങ്ങുന്നവരാണ് എന്ന് അവൻ അറിയിക്കുകയും ചെയ്തിരിക്കുന്നു.
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നന്മയും ദാനധർമ്മമാണ്."
رواه البخاري من حديث جابر، ورواه مسلم من حديث حذيفةഎല്ലാ നന്മയും മറ്റുള്ളവർക്ക് ചെയ്യുന്ന വാക്കാലോ പ്രവർത്തിയാലോ ഉള്ള ഉപകാരങ്ങളും ദാനധർമ്മമായാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ അറിയിക്കുന്നു. അതിന് പ്രതിഫലവും പുണ്യവും ഉണ്ടായിരിക്കുന്നതാണ്.
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ എന്നോട് പറഞ്ഞു: "നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും."
رواه مسلمനന്മകൾ പ്രവർത്തിക്കാൻ നബി ﷺ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു. ഒരു നന്മയെയും -അതെത്ര ചെറുതാണെങ്കിലും- നിസ്സാരമായി കണ്ടുകൂടാ. ജനങ്ങളെ കണ്ടുമുട്ടുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി അവരെ സ്വീകരിക്കുന്നത് പോലും അതിൽ പെടുന്നതാണ്. അതിനാൽ ഓരോ മുസ്ലിമും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തൻ്റെ സഹോദരനായ മുസ്ലിമിന് ഇണക്കം പകരുകയും, അവന് സന്തോഷം നൽകുകയും ചെയ്യുന്ന കാര്യമാണത്.