Hedayat “A fruitful harvest”
from the gardens of “ Verses and Hadiths ”
Inspiring Dawah cards that highlight the profound meanings of Quranic verses and Prophetic Hadiths. Presented in an accessible and engaging style to help Muslims gain a deeper understanding of their faith with ease.
About Hedayat
Hedayat is a platform that combines simplicity of design and ease of use
displaying the benefits derived from Verses and Hadiths in
attractive cards with unique designs.
Unique Designs
Cards with unique and attractive designs that express the content of the text
Reliable Materials
Scientifically reliable benefits reviewed by a group of scholars
Easy Browsing
You can browse the cards easily and display them effortlessly
Different Languages
Cards are available in more than 40 languages for the benefit of all
Hadith Cards
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും. (വിശുദ്ധ ഖുർആനിൽ) "നിന്റെ റബ്ബിൻ്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല." എന്ന് പറഞ്ഞത് ഈ സന്ദർഭമാണ്. രണ്ടാളുകൾ തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ചിരിക്കവെ, അവർക്കിടയിൽ വിൽപ്പന നടക്കുകയോ അവരത് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപായി അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ പാൽ ചുരത്തുന്ന ഒട്ടകത്തിൻ്റെ പാലു കറന്നെടുത്ത് തിരിച്ചു പോകവെ, അയാളത് രുചിച്ചു നോക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. ഒരാൾ തൻ്റെ വെള്ളസംഭരണി ശരിയാക്കിക്കൊണ്ടിരിക്കവെ, അതിൽ അയാൾ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ ഭക്ഷണത്തിൻ്റെ ഉരുള വായിലേക്ക് ഉയർത്തിയ നിലയിൽ, അത് രുചിക്കാൻ കഴിയുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും!"
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അന്ത്യനാളിൻ്റെ വലിയ അടയാളങ്ങളിൽ പെട്ടതാണ് സൂര്യൻ -കിഴക്ക് നിന്ന് ഉദിക്കേണ്ടതിന് പകരം- പടിഞ്ഞാറ് നിന്ന് ഉദിക്കുക എന്നത്. അത് കാണുന്നതോടെ ജനങ്ങളെല്ലാം ഒന്നടങ്കം വിശ്വസിക്കുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിലുള്ള വിശ്വാസം നിഷേധികൾക്ക് ഉപകരിക്കുന്നതല്ല. അതോടെ സൽകർമ്മങ്ങളോ പാപമോചനമോ പ്രയോജനം ചെയ്യുകയുമില്ല. അന്ത്യനാൾ പൊടുന്നനെയായിരിക്കും സംഭവിക്കുക എന്ന കാര്യവും നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു. ജനങ്ങൾ അവരുടെ ജീവിത വ്യവഹാരങ്ങളിലും സാധാരണ സ്ഥിതിയിലുമായിരിക്കവെ അത് സംഭവിക്കുന്നതാണ്. കച്ചവടക്കാരനും ഉപഭോക്താവും തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ച നിലയിൽ... അവർ കച്ചവടം പൂർത്തിയാക്കുകയോ അത് വേണ്ടെന്നു വെച്ച് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. തൻ്റെ ഒട്ടകത്തിൻ്റെ പാൽ കറന്ന ശേഷം അതിൽ നിന്ന് കറവക്കാരൻ കുടിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. തൻ്റെ ജലസംഭരണി ശരിയാക്കി കൊണ്ടിരിക്കുകയും അത് തേച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാൾ അതിൽ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. ഒരാൾ തൻ്റെ വായിലേക്ക് ഉയർത്തിയ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്."
മുസ്ലിം ഉദ്ധരിച്ചത്വീടുകളിൽ പൂർണ്ണമായും നിസ്കാരം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ വീടുകൾ ആകരുത് എന്നാണ് അവിടുത്തെ കൽപ്പന. ശേഷം സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ് എന്നും നബി -ﷺ- അറിയിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "വേദക്കാർ തൗറാത്ത് പാരായണം ചെയ്തിരുന്നത് ഹീബ്രു ഭാഷയിലായിരുന്നു. മുസ്ലിംകൾക്ക് അവരത് അറബിയിൽ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക."
ബുഖാരി ഉദ്ധരിച്ചത്വേദക്കാർ തങ്ങളുടെ പുസ്തകങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നതിൽ വഞ്ചിതരാകരുതെന്ന് നബി -ﷺ- തൻ്റെ ഉമ്മത്തിനെ താക്കീത് ചെയ്യുന്നു. നബി -ﷺ- യുടെ കാലഘട്ടത്തിലുള്ള യഹൂദർ ഹീബ്രു ഭാഷയിലായിരുന്നു തൗറാത്ത് പാരായണം ചെയ്യാറുണ്ടായിരുന്നത്. യഹൂദരുടെ ഭാഷ അതായിരുന്നു; ശേഷം അറബിയിൽ അവരത് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. അതിനെ കുറിച്ച് നബി -ﷺ- പറഞ്ഞു: "നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്." സത്യവും അസത്യവും വേർതിരിച്ചറിയാൻ സാധിക്കാത്ത വിഷയങ്ങളിലാണ് ഈ കൽപ്പന ബാധകമാവുക. കാരണം വിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്നതിനോടൊപ്പം വേദക്കാർക്ക് അല്ലാഹു അവതരിപ്പിച്ചു നൽകിയ ഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്നതാണ് അവൻ നമ്മോട് കൽപ്പിച്ചിട്ടുള്ളത്. എന്നാൽ അവർ ആ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചു പറയുന്നതിൽ സത്യവും അസത്യവും വേർതിരിച്ചറിയാൻ -നമ്മുടെ മതത്തിൽ അവയെ കുറിച്ചുള്ള വിശദീകരണം വന്നിട്ടുണ്ടെങ്കിലല്ലാതെ- നമുക്ക് മുൻപിൽ യാതൊരു വഴിയുമില്ല. അതിനാൽ ഇത്തരം വിഷയങ്ങളിൽ നാം നിശബ്ദത പാലിക്കുക; കാരണം അവരെ സത്യപ്പെടുത്തിയാൽ അവരുടെ വേദഗ്രന്ഥങ്ങളിൽ അവർ കൂട്ടിക്കടത്തിയതിനെ ചിലപ്പോൾ നാം സത്യപ്പെടുത്തിയെന്ന് വന്നേക്കാം. അവരെ നാം കളവാക്കിയാലാകട്ടെ; അതിൽ ചിലത് സത്യവുമായിരിക്കാം. അല്ലാഹു നമ്മോട് വിശ്വസിക്കാൻ കൽപ്പിച്ച കാര്യങ്ങൾ നിഷേധിച്ചവരിൽ അതോടെ നമ്മൾ ഉൾപ്പെടുകയും ചെയ്തേക്കാം. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ഇപ്രകാരം പറയാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു: "അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്മാര്ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ട് ജീവിക്കുന്നവരുമാകുന്നു." (ബഖറ: 136)
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്വിശുദ്ധ ഖുർആൻ സ്ഥിരമായി പാരായണം ചെയ്തു കൊണ്ട് ഖുർആനുമായുള്ള ബന്ധം നിലനിർത്താൻ നബി -ﷺ- കൽപ്പിക്കുന്നു. ഖുർആൻ ഹൃദയത്തിൽ മനപാഠമാക്കിയതിന് ശേഷം അത് മറന്നു പോകാതിരിക്കാൻ വേണ്ടിയാണത്. ഒരിടത്ത് ബന്ധിക്കപ്പെട്ട ഒട്ടകം കുതറിയോടാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി വിശുദ്ധ ഖുർആൻ ഹൃദയത്തിൽ നിന്ന് നീങ്ങിപ്പോകുമെന്ന കാര്യം ശപഥം ചെയ്തു കൊണ്ട് നബി -ﷺ- ഊന്നിപ്പറയുകയും ചെയ്തു. അതിനാൽ ഖുർആനുമായി ബന്ധം നിലനിർത്തിയാൽ മനപാഠം പിടിച്ചു നിർത്താൻ സാധിക്കും. അതല്ലെങ്കിൽ ഖുർആൻ മനസ്സിൽ നിന്ന് നീങ്ങിപ്പോവുകയും അവന് നഷ്ടമാവുകയും ചെയ്യും.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ബഹുദൈവാരാധകരായിരുന്ന ചിലർ മുഹമ്മദ് നബി -ﷺ- യുടെ അടുക്കൽ വന്നു; അവർ അനേകം കൊലപാതകങ്ങൾ നടത്തുകയും, ധാരാളം വ്യഭിചരിക്കുകയും ചെയ്ത കൂട്ടരായിരുന്നു. അവർ ചോദിച്ചു: "താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ." അങ്ങനെ വിശുദ്ധ ഖുർആനിലെ വചനം അവതരിച്ചു: "അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍." (ഫുർഖാൻ: 68) അതോടൊപ്പം ഈ വചനവും അവതരിച്ചു: "പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്." (സുമർ: 53)
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ബഹുദൈവാരാധകരിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുത്ത് വന്നു. അനേകം കൊലപാതകങ്ങളും വ്യഭിചാരവും ചെയ്തു കൂട്ടിയവരായിരുന്നു അവർ. നബി -ﷺ- യോട് അവർ ചോദിച്ചു: "താങ്കൾ പഠിപ്പിക്കുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇസ്ലാമിൻ്റെ വഴി നല്ലതു തന്നെയാണ്. എന്നാൽ ഞങ്ങൾ ബഹുദൈവാരാധനയിലും വൻപാപങ്ങളിലുമെല്ലാം ആപതിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ അവസ്ഥയെന്താണ്? അതിനെല്ലാം വല്ല പ്രായശ്ചിത്തവുമുണ്ടോ?!" അപ്പോൾ വിശുദ്ധ ഖുർആനിലെ രണ്ട് വചനങ്ങൾ അവതരിച്ചു. തിന്മകളുടെ ഗൗരവവും ആധിക്യവും വിവരിക്കുന്നതിനൊപ്പം അല്ലാഹു ജനങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാണെന്ന് ബോധ്യപ്പെടുത്തുന്ന വചനങ്ങളായിരുന്നു അവ. ഈ പശ്ചാത്താപത്തിൻ്റെ വഴി ഇല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ നിഷേധത്തിലും അതിക്രമങ്ങളിലും തുടർന്നു പോവുകയും, ഇസ്ലാമിൽ പ്രവേശിക്കാതെ തുടരുകയും ചെയ്യുമായിരുന്നു.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക. 'അലിഫ് ലാം മീം' എന്ന വചനം ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരം."
തുർമുദി ഉദ്ധരിച്ചത്അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതൊരു അക്ഷരം പാരായണം ചെയ്യുമ്പോഴും അത് മുഖേന ഒരു നന്മ അല്ലാഹു രേഖപ്പെടുത്തുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മകളാകട്ടെ, പത്തിരട്ടി വരെ അധികമായി പ്രതിഫലം നൽകപ്പെടുന്നതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "'അലിഫ് ലാം മീം' എന്ന വചനം ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരവും, ലാം മറ്റൊരക്ഷരവും, മീം മറ്റൊരക്ഷരവുമാണ്." അപ്പോൾ അലിഫ് ലാം മീം എന്ന് പാരായണം ചെയ്താൽ അതിലൂടെ മുപ്പത് നന്മകൾ ലഭിക്കുന്നതാണ്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ഖിയാമത്ത് നാളിൽ മരണത്തെ കൊണ്ട് വരുന്നതിനെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. കറുപ്പും വെളുപ്പുമുള്ള ഒരു മുട്ടനാടിൻ്റെ രൂപത്തിലാണ് അതിനെ കൊണ്ടുവരുക എന്നിട്ട് സ്വർഗക്കാർ വിളിക്കപ്പെടും; അവർ തങ്ങളുടെ കഴുത്തുകൾ നീട്ടുകളും, തലയുയർത്തി നോക്കുകയും ചെയ്യും. അവരോട് പറയപ്പെടും: "ഇതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" അവർ പറയും: അതെ. മരണമാണിത്. അവരെല്ലാം മുൻപ് മരണത്തെ കണ്ടതിനാൽ അവർക്കറിയാം. ശേഷം ഒരാൾ നരകക്കാരെ വിളിക്കും. അവരും തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട്, തലയുയർത്തി നോക്കുന്നതാണ്. അവരോട് പറയപ്പെടും: "ഇതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" അവർ പറയും: അതെ. മരണമാണിത്. അവരെല്ലാം മുൻപ് മരണത്തെ കണ്ടതിനാൽ അവർക്കറിയാം. ശേഷം ഈ ആടിനെ അറുക്കുന്നതാണ്. എന്നിട്ട് വിളിച്ചു പറയുന്ന വ്യക്തി പറയും: സ്വർഗക്കാരേ! ഇനി മരണമില്ലാതെ, ശാശ്വതരായി വസിച്ചു കൊള്ളുക. നരകക്കാരേ! ഇനി മരണമില്ലാതെ, ശാശ്വതരായി വസിച്ചു കൊള്ളുക. അത് സ്വർഗക്കാരുടെ സുഖാനുഗ്രഹങ്ങളിൽ വർദ്ധനവ് ഉണ്ടാകുന്നതിനും, നരകക്കാരുടെ ശിക്ഷയുടെ കാഠിന്യം ശക്തമാക്കുകയും ചെയ്യുന്നതിനത്രെ. ഇത്രയും പറഞ്ഞതിന് ശേഷം നബി -ﷺ- ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല." ഖിയാമത്ത് നാളിൽ അല്ലാഹു സ്വർഗക്കാർക്കും നരകക്കാർക്കും ഇടയിൽ വേർതിരിക്കുകയും, ഓരോ കൂട്ടരും അവർക്ക് നിശ്ചയിക്കപ്പെട്ടതിലേക്ക് ശാശ്വതരായി പ്രവേശിക്കുകയും ചെയ്യുന്നതാണ്. തിന്മകൾ ചെയ്തവൻ അന്നേ ദിവസം കഠിനമായി ഖേദിക്കുകയും നന്മകൾ ചെയ്യാതിരുന്നതിൽ ദുഃഖിക്കുകയും ചെയ്യും. നന്മകളിൽ കുറവ് വരുത്തിയവൻ തൻ്റെ കുറവിനെയോർത്തും ഖേദിക്കുന്നതാണ്.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരാൾ നബി -ﷺ- യുടെ മുൻപിൽ വന്നിരിക്കുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് ചില അടിമകളുണ്ട്; അവർ എന്നോട് കളവു പറയുകയും എന്നെ വഞ്ചിക്കുകയും എന്നെ ധിക്കരിക്കുകയും ചെയ്യുന്നു. ഞാൻ അവരെ ചീത്ത പറയുകയും അടിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയാണ് കാര്യമെങ്കിൽ അവരോടുള്ള എൻ്റെ അവസ്ഥയെന്താണ്?!" നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്; അവരുടെ തിന്മകളുടെ തോതനുസരിച്ചായിരുന്നു നിൻ്റെ ശിക്ഷയെങ്കിൽ അത് നിനക്ക് (ഉപദ്രവമോ നേട്ടമോ നൽകാതെ) തുല്യമായി അവസാനിക്കും. നിനക്ക് അത് അനുകൂലമോ പ്രതികൂലമോ ആയിട്ടില്ല. എന്നാൽ അവരെ നീ ശിക്ഷിച്ചത് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ളത് നിനക്ക് (അനുകൂലമായുണ്ട്). ഇനി നിൻ്റെ ശിക്ഷ അവരുടെ തിന്മകളേക്കാൾ മുകളിലാണെങ്കിൽ അധികമുള്ള ശിക്ഷക്കുള്ളത് അവർക്ക് നിന്നിൽ നിന്ന് പ്രതികാരമെടുക്കപ്പെടും." അപ്പോൾ ഈ മനുഷ്യൻ മാറിനിന്ന് കരയാനും വിലപിക്കാനും തുടങ്ങി. അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഇപ്രകാരം നീ വായിച്ചിട്ടില്ലേ?! "ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല." (അമ്പിയാഅ്: 47) (അത് കേട്ടതോടെ) ആ മനുഷ്യൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തന്നെ സത്യം! അവർക്കും എനിക്കും വേർപിരിയുക എന്നതല്ലാതെ മറ്റൊന്നും നന്മയായി ഞാൻ കാണുന്നില്ല. അതിനാൽ താങ്കൾ സാക്ഷി നിർത്തി കൊണ്ട് ഞാൻ പറയട്ടെ; അവരെല്ലാം സ്വതന്ത്രരാണ്!"
തുർമുദി ഉദ്ധരിച്ചത്നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് തൻ്റെ അടിമകളുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞു.അവർ കളവ് പറയുകയും, വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ വഞ്ചന കാണിക്കുകയും ഇടപാടുകളിൽ കള്ളത്തരം കാണിക്കുകയും, തൻ്റെ കൽപനകൾ ധിക്കരിക്കുകയും ചെയ്യുന്നു. അദ്ദേഹമാകട്ടെ അവരെ ചീത്ത പറയുകയും മര്യാദ പഠിപ്പിക്കുന്നതിനായി അവരെ അടിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ ഖിയാമത്ത് നാളിൽ അവരുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ തൻ്റെ അവസ്ഥ എന്തായിരിക്കും ? എന്നതായിരുന്നു അയാളുടെ ചേദ്യം. നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്. ശിക്ഷയുടെ അളവും അവരുടെ തെറ്റുകളുടെ അളവും തുല്യമാണെങ്കിൽ നിനക്ക് പ്രതിഫലമോ ശിക്ഷയോ ഉണ്ടാവുകയില്ല. നിൻ്റെ ശിക്ഷയുടെ അളവ് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ നിനക്ക് അധികമുള്ളതിന് പ്രതിഫലം നൽകപ്പെടുന്നതാണ്. ഇനി നിൻ്റെ ശിക്ഷയാണ് അവരുടെ തിന്മകളേക്കാൾ കൂടുതൽ എങ്കിൽ നിനക്ക് അല്ലാഹുവിങ്കൽ ശിക്ഷയുണ്ടായിരിക്കും. അധികമായി നൽകിയ ശിക്ഷക്ക് പകരമായി നിൻ്റെ നന്മകൾ അവർക്ക് നൽകപ്പെടും." ഇത് കേട്ടതോടെ ഈ മനുഷ്യൻ മാറിനിന്ന് കരയാൻ തുടങ്ങി; അയാളുടെ ശബ്ദം ഉയരുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഈ വചനം നീ പാരായണം ചെയ്തിട്ടില്ലേ? "ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി." അതിനാൽ അന്ത്യനാളിൽ ഒരാളോടും അനീതി കാണിക്കപ്പെടുന്നതല്ല. മനുഷ്യർക്കിടയിൽ അളന്നു തൂക്കപ്പെടുന്ന തുലാസ് നീതിപൂർവ്വകമായിരിക്കും." ഇത് കേട്ടപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! അല്ലാഹുവിൻ്റെ റസൂലേ! അവരെ പിരിയുകയും ഉപേക്ഷിക്കുകയും ചെയ്യുക എന്നതിനേക്കാൾ നല്ല ഒരു കാര്യം എനിക്കോ അവർക്കോ ഞാൻ കാണുന്നില്ല. അതിനാൽ പരലോക വിചാരണയെയും ശിക്ഷയെയും ഭയപ്പെട്ടു കൊണ്ടും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും -അങ്ങയെ സാക്ഷിയാക്കി കൊണ്ട്- ഞാനവരെ സ്വതന്ത്രരാക്കുന്നു."
ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു. ശേഷം തൻ്റെ രണ്ട് കൈപ്പത്തികൾ കൊണ്ടും ശരീരത്തിൻ്റെ സാധ്യമായ ഭാഗങ്ങളിലെല്ലാം അവിടുന്ന് തടവുകയും ചെയ്യുമായിരുന്നു. തല തടവിക്കൊണ്ട് ആരംഭിക്കുകയും, മുഖവും ശരീരത്തിൻ്റെ മുൻഭാഗങ്ങളും തടവുകയും ചെയ്യുമായിരുന്നു അവിടുന്ന്. ഇങ്ങനെ മൂന്ന് തവണ അവിടുന്ന് ചെയ്യാറുണ്ടായിരുന്നു.
ബുഖാരി ഉദ്ധരിച്ചത്നബി -ﷺ- വിരിപ്പിലേക്ക് ഉറങ്ങാൻ വന്നെത്തിയാൽ പാലിച്ചിരുന്ന മര്യാദയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുള്ളത്. അവിടുന്ന് തൻ്റെ രണ്ട് കൈപ്പത്തികളും -പ്രാർത്ഥിക്കുന്ന ഒരാൾ ചെയ്യുന്നത് പോലെ- കൂട്ടിപ്പിടിക്കുകയും, അതിലേക്ക് ചെറുതായി ഉമിനീർ തെറിക്കുന്ന രൂപത്തിൽ ഊതുകയും, ഖുർആനിലെ (അവസാനത്തെ) മൂന്ന് അദ്ധ്യായങ്ങൾ ഓതുകയും ചെയ്യുമായിരുന്നു. സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് ഈ അദ്ധ്യായങ്ങൾ. ശേഷം രണ്ട് കൈപ്പത്തികൾ കൊണ്ടും അവിടുന്ന് തൻ്റെ ശരീരത്തിൽ സാധ്യമായ ഭാഗങ്ങളെല്ലാം തടവും. തലയിൽ നിന്ന് ആരംഭിക്കുകയും, ശരീരത്തിലെ മുൻഭാഗങ്ങളെല്ലാം ഉൾക്കൊള്ളുകയും ചെയ്യുന്ന രൂപത്തിലായിരുന്നു അവിടുന്ന് തടവിയിരുന്നത്. ഇക്കാര്യം നബി -ﷺ- മൂന്നു തവണ ആവർത്തിക്കുകയും ചെയ്യുമായിരുന്നു.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
ജസ്മിന്റെ രൂപത്തിൽ മുഅല്ലഖായി ബുഖാരി ഉദ്ധരിച്ചത്നബി -ﷺ- അല്ലാഹുവിനെ സ്മരിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. എല്ലാ സമയവും എല്ലാ സ്ഥലങ്ങളിലും എല്ലാ അവസ്ഥകളിലും അവിടുന്ന് അല്ലാഹുവിനെ സ്മരിക്കുമായിരുന്നു.