





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."
رواه مسلمമുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരാൾ വുദൂഅ് ചെയ്യുകയും, വുദുവിൻ്റെ ഭാഗമായി തൻ്റെ മുഖം കഴുകുകയും ചെയ്യുമ്പോൾ അവൻ്റെ കണ്ണ് കൊണ്ട് അവൻ ചെയ്ത ചെറുപാപങ്ങളെല്ലാം വുദൂഇൻ്റെ വെള്ളം ഒലിച്ചിറങ്ങുന്നതോടെ -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. അതു പോലെ, അവൻ്റെ കൈകൾ അവൻ കഴുകിയാൽ അവൻ്റെ രണ്ട് കരങ്ങൾ കൊണ്ട് ചെയ്ത തിന്മകളെല്ലാം വുദൂഇൻ്റെ വെള്ളം താഴേക്ക് വീഴുന്നതോടൊപ്പം -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. തൻ്റെ കാലുകൾ കഴുകുമ്പോൾ അവ കൊണ്ട് അവൻ നടന്നു പോയ ചെറുതിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. അങ്ങിനെ വുദൂഅ് അവസാനിക്കുന്നതോടെ ചെറുപാപങ്ങളിൽ നിന്നെല്ലാം അവൻ ശുദ്ധനായിത്തീരും
ജാബിർ ബ്നു അബ്ദില്ല (ضِيَ اللَّهُ عَنْهُمَا) നിവേദനം: നബി (ﷺ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ ഞങ്ങൾക്ക് ഇസ്തിഖാറഃ പഠിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: "നിങ്ങളിലാരെങ്കിലും വല്ല കാര്യവും ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ നിർബന്ധ നിസ്കാരമല്ലാത്ത രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യട്ടെ: അല്ലാഹുവേ! നിൻ്റെ വിജ്ഞാനം മുഖേന നിന്നോട് ഞാൻ നന്മയെ ചോദിക്കുന്നു. നിൻ്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു. നിൻ്റെ മഹത്തായ ഔദാര്യത്തിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. കാരണം, നീ കഴിവുള്ളവനാണ്; ഞാൻ കഴിവില്ലാത്തവനാണ്. നീ അറിയുന്നവനാണ്; ഞാൻ അറിവില്ലാത്തവനാണ്. നീ എല്ലാ മറഞ്ഞ കാര്യങ്ങളും നന്നായി അറിയുന്നവനാണ്. അല്ലാഹുവേ! ഈ കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -അല്ലെങ്കിൽ- എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിൽ എനിക്ക് നന്മയാണെന്ന് നീ അറിയുന്നുവെങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ! ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -അല്ലെങ്കിൽ- എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിൽ എനിക്ക് ദോഷകരമായി നീ കാണുന്നുവെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റേണമേ. നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കേണമേ. പിന്നെ അതിൽ എനിക്ക് നീ സംതൃപ്തി നൽകുകയും ചെയ്യേണമേ! " നബി (ﷺ) പറഞ്ഞു: "തൻ്റെ ആവശ്യം അവൻ പേരെടുത്ത് പറയുകയും ചെയ്യട്ടെ."
رواه البخاريഒരു കാര്യത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന വേളയിൽ അതിൽ ഏതാണ് ശരിയായ രീതിയെന്ന് അറിയില്ലെങ്കിൽ ഒരു മുസ്ലിം 'ഇസ്തിഖാറത്തിൻ്റെ നിസ്കാരം' നിർവ്വഹിക്കണമെന്ന് നബി (ﷺ) ഈ ഹദീഥിൽ പഠിപ്പിക്കുന്നു. അവിടുന്ന് ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിച്ചു നൽകുന്നത് പോലെ, സ്വഹാബത്തിന് ഇസ്തിഖാറത്തിൻ്റെ നിസ്കാരം പഠിപ്പിക്കാറുണ്ടായിരുന്നു. നിർബന്ധമായ ഫർദ്വ് നിസ്കാരമല്ലാത്ത, ഐഛികമായ രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലുകയുമാണ് അവൻ ചെയ്യേണ്ടത്. "അല്ലാഹുവേ! നിൻ്റെ അറിവ് കൊണ്ട് ഞാൻ നിന്നോട് നന്മയെ ചോദിക്കുന്നു." അതായത് എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്ന നിൻ്റെ വിജ്ഞാനം കൊണ്ട്, രണ്ട് വഴികളിൽ ഏറ്റവും ഉത്തമമായതിലേക്ക് വഴികാണിക്കാൻ ഞാൻ നിന്നോട് തേടുന്നു. "നിൻ്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു.." എനിക്ക് നീ ശക്തി പകരണമെന്നും ഞാൻ നിന്നോട് തേടുന്നു. കാരണം നിന്നെ കൊണ്ടല്ലാതെ ഒരു ശേഷിയോ ശക്തിയോ എനിക്കില്ല. നിൻ്റെ ശക്തി സമ്പൂർണ്ണമായി നടപ്പിലാക്കപ്പെടുന്നതാകുന്നു; നിനക്ക് അസാധ്യമായ യാതൊന്നുമില്ല. "നിൻ്റെ മഹത്തരമായ ഔദാര്യത്തിൽ നിന്ന് ഞാൻ തേടുകയും ചെയ്യുന്നു." നിൻ്റെ അതിവിശാലമായ നന്മയിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നീ നൽകിയതെല്ലാം നിൻ്റെ ഔദാര്യം മാത്രമാകുന്നു. ഒരു അനുഗ്രഹവും നിൻ്റെ മുന്നിൽ ആർക്കും അവകാശമായുള്ളതല്ല. "നീയാകുന്നു ശക്തിയുള്ളവൻ; ഞാൻ ശക്തിയില്ലാത്തവനും." നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ഞാനാകട്ടെ, ദുർബലനും അശക്തനുമാകുന്നു. നിൻ്റെ സഹായമില്ലാതെ എനിക്ക് യാതൊന്നും സാധ്യമല്ല. "നീയാകുന്നു എല്ലാം അറിയുന്നവൻ." എല്ലാത്തിനെയും ചൂഴ്ന്നു നിൽക്കുന്ന നിൻ്റെ അറിവ് കൊണ്ട് പ്രകടവും അദൃശ്യവുമായതും നന്മയും തിന്മയും നീ അറിയുന്നു. "ഞാൻ അറിവില്ലാത്തവനും." നീ വഴികാട്ടുകയോ മാർഗദർശനം നൽകുകയോ ചെയ്യാതെ ഒരു കാര്യവും അറിയാൻ എനിക്ക് സാധ്യമല്ല. "നീ എല്ലാ അദൃശ്യങ്ങളും അങ്ങേയറ്റം അറിയുന്നവനാകുന്നു." നിനക്കാകുന്നു സർവ്വ അറിവുമുള്ളത്. നിനക്കാകുന്നു എല്ലാം സാധ്യമാക്കാൻ കഴിയുന്ന ശക്തിയുള്ളത്. നിനക്ക് പുറമെയുള്ള ഏതൊരാൾക്കും നീ വിധിച്ചതും ശക്തി നൽകിയതുമല്ലാത്ത ഒരു കാര്യവും സാധ്യമല്ല. ഇത്രയും പറഞ്ഞതിന് ശേഷം തൻ്റെ രക്ഷിതാവായ അല്ലാഹുവിനോട് അവൻ പ്രാർത്ഥിക്കുകയും അവൻറെ ആവശ്യം എടുത്ത് പറയുകയും ചെയ്യണം. അവൻ പറയണം: "അല്ലാഹുവേ!" എൻ്റെ കാര്യങ്ങളെല്ലാം ഞാൻ നിന്നെ ഏൽപ്പിച്ചിരിക്കുന്നു. "ഈ കാര്യം..." (ഇവിടെ തൻ്റെ ആവശ്യമെന്താണോ, അത് പറയുക). ഉദാഹരണത്തിന് 'ഈ വീട്/വാഹനം വാങ്ങുന്നത്', അല്ലെങ്കിൽ 'ഈ സ്ത്രീയെ വിവാഹം കഴിക്കുന്നത്' എന്നിങ്ങനെ. "എൻ്റെ ദീനിലും..." ദീൻ നന്നാവുക എന്നതിലാണ് ഒരാളുടെ എല്ലാ സുരക്ഷയുമുള്ളത്. "എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും..." ദുൻയാവിൻ്റെ കാര്യത്തിലും എൻ്റെ കാര്യങ്ങളുടെ അന്ത്യത്തിലും എന്നർത്ഥം. -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉത്തമമാണെന്ന് നിനക്ക് അറിയുമെങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ!" അതായത് അക്കാര്യം നീ എനിക്ക് നടപ്പാക്കി തരികയും എളുപ്പമാക്കുകയും അതിലുള്ള നന്മ അധികരിപ്പിക്കുകയും ചെയ്യേണമേ! "ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉപദ്രവകരമാണെന്ന് നിനക്ക് അറിയുമെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റുകയും, എവിടെയാണെങ്കിലും നീ എനിക്ക് ഏറ്റവും ഉത്തമമായത് വിധിക്കുകയും, ശേഷം അതിൽ നീ എനിക്ക് തൃപ്തി വരുത്തുകയും ചെയ്യേണമേ!" എന്നെ നിൻ്റെ വിധിയിൽ എനിക്ക് ഇഷ്ടമുള്ളതും അനിഷ്ടകരമായതും തൃപ്തിപ്പെടുന്നവനാക്കണേ എന്നർത്ഥം.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു." അബൂ സഈദിന് ഇത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കൽ കൂടി എന്നെ അത് കേൾപ്പിച്ചാലും." അപ്പോൾ നബി -ﷺ- അപ്രകാരം ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകപ്പെടാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വർഗത്തിലെ എല്ലാ രണ്ട് പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കും." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്."
رواه مسلمഒരാൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ തൻ്റെ രക്ഷിതാവും (റബ്ബ്) ആരാധ്യനും (ഇലാഹ്) ഉടമസ്ഥനും (മാലിക്) യജമാനനും (സയ്യിദ്) അനുസരിക്കാൻ ബാധ്യതയുള്ള ഉടമസ്ഥനുമായി തൃപ്തിപ്പെടുകയും, ഇസ്ലാമിനെ തൻ്റെ ദീനായി തൃപ്തിപ്പെടുകയും അതിന് കീഴൊതുങ്ങുകയും എല്ലാ ഇസ്ലാമിക കൽപ്പനകൾക്കും വിലക്കുകൾക്കും തന്നെ സമർപ്പിക്കുകയും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ നബിയായി തൃപ്തിപ്പെടുകയും അവിടുന്ന് എത്തിച്ചു നൽകിയ എല്ലാ സന്ദേശവും സ്വീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകുന്നതാണ് എന്ന് നബി -ﷺ- അബൂ സഈദ് (رضي الله عنه) വിനെ അറിയിച്ചു. അബൂ സഈദ് (رضي الله عنه) വിനെ ഈ വിവരം ഏറെ അത്ഭുതപ്പെടുത്തി. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഒരിക്കൽ കൂടി തന്നെ അത് കേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ നബി -ﷺ- അദ്ദേഹത്തിന് വീണ്ടും അക്കാര്യം പറഞ്ഞു കൊടുത്തു. ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു തൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടി എനിക്കറിയാം. സ്വർഗത്തിലെ ഓരോ പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കുന്നതാണ്." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്."
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്."
متفق عليهആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വേളയിൽ നോമ്പുകാരനായിരുന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ അയാൾക്കും നരകത്തിനും ഇടയിൽ എഴുപത് വർഷത്തിൻ്റെ വഴിദൂരം അകലമുണ്ടാക്കുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. ചില പണ്ഡിതന്മാർ പറഞ്ഞു: നോമ്പ് യുദ്ധത്തിനിടയിൽ തന്നെയാകണമെന്നില്ല; അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ഇഖ്ലാസോടെ ഏതവസരത്തിൽ നോമ്പെടുത്താലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.
സഹ്ൽ ഇബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും."
متفق عليهസൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന് ശേഷം നോമ്പ്തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും എന്ന് നബി(ﷺ) അറിയിക്കുന്നു. കാരണം നബി ﷺ യുടെ സുന്നത്ത് പ്രാവർത്തികമാക്കുകയും, അവിടുന്ന് നിശ്ചയിച്ച അതിർവരമ്പുകൾ വിട്ടുകടക്കാതിരിക്കാൻ ശ്രദ്ധ കാണിക്കുകയും ചെയ്യുന്നവർ മാത്രമേ ഇക്കാര്യം ചെയ്യുകയുള്ളൂ.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി (ﷺ) യുടെ കാലഘട്ടത്തിൽ (ഞങ്ങളുടെ കീഴിലുള്ള) ചെറിയ കുട്ടികളുടെയും വലിയവരുടെയും സ്വതന്ത്രരുടെയും അടിമകളുടെയും ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണമായി ഞങ്ങൾ നൽകാറുണ്ടായിരുന്നു. ഒരു സ്വാഅ് വെണ്ണയോ, ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ഈത്തപ്പഴമോ, ഒരു സ്വാഅ് ഉണക്കമുന്തിരിയോ ആണ് നൽകാറുണ്ടായിരുന്നത്. മുആവിയഃ ബ്നു അബീ സുഫ്യാൻ (رضي الله عنهما) ഹജ്ജിനോ ഉംറക്കോ ആയി ഞങ്ങളിലേക്ക് വന്നെത്തുന്നത് വരെ ഞങ്ങൾ ഈ രീതിയിലായിരുന്നു തുടർന്നിരുന്നത്; അദ്ദേഹം മിമ്പറിന് മുകളിൽ നിന്നു കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞ കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: "ശാമിൽ നിന്നുള്ള രണ്ട് മുദ്ദ് ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് പകരമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്." അതോടെ ജനങ്ങൾ ഈ അഭിപ്രായം സ്വീകരിച്ചു. അബൂ സഈദ് (-رَضِيَ اللَّهُ عَنْهُ-) പറയുന്നു: "എന്നാൽ ഞാൻ മുൻപ് കൊടുത്തിരുന്നത് പോലെത്തന്നെയാണ് ഇപ്പോഴും കൊടുക്കുന്നത്; ഇനിയങ്ങോട്ട് ഞാൻ ജീവിച്ചിരിക്കുന്നിടത്തോളവും അങ്ങനെത്തന്നെ."
متفق عليهനബി (ﷺ) യുടെ കാലഘട്ടത്തിൽ അവിടുത്തേക്ക് ശേഷമുള്ള നാല് ഖലീഫമാരുടെ കാലഘട്ടത്തിലും ചെറിയ കുട്ടികൾക്കും വലിയവർക്കുമായി ഒരു സ്വാഅ് ഭക്ഷണമാണ് മുസ്ലിംകൾ ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത്. അവരുടെ അക്കാലഘട്ടത്തിലെ ഭക്ഷണമായിരുന്ന ഗോതമ്പും ഉണക്കമുന്തിരിയും വെണ്ണയും ഈത്തപ്പഴവുമെല്ലാമാണ് അവർ നൽകാറുണ്ടായിരുന്നത്. ഒരു സ്വാഅ് എന്നാൽ നാല് മുദ്ദുകളാണ്; ഒരു മുദ്ദ് എന്നാൽ ഒത്തവണ്ണമുള്ള ഒരാളുടെ രണ്ട് കൈക്കുമ്പിളിലുമായി കൊള്ളുന്നത്രയും. പിന്നീട് മുആവിയഃ (رضي الله عنه) ഖലീഫയായി. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ശാമിൽ നിന്നുള്ള ഗോതമ്പ് അധികരിച്ചിരുന്നു. അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: "ശാമിലെ ഗോതമ്പ് അര സ്വാഅ് നൽകുന്നത് ഒരു സ്വാഅ് ഈത്തപ്പഴത്തിന് പകരമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്." അദ്ദേഹം ഇത് പറഞ്ഞതോടെ ജനങ്ങൾ ഈ അഭിപ്രായം സ്വീകരിക്കാൻ തുടങ്ങി. എന്നാൽ അബൂ സഈദ് (رضي الله عنه) പറയുന്നു: "ഞാൻ നബി (ﷺ) യുടെ കാലഘട്ടത്തിൽ കൊടുത്തു കൊണ്ടിരുന്നത് എന്താണോ, അതു തന്നെ ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നു. ഇനി ഞാൻ ജീവിക്കുന്ന കാലത്തോളം അതിൽ മാറ്റമുണ്ടാകുന്നതല്ല."
സൈദ് ബ്നു ഥാബിത് (رضي الله عنه) നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം അവിടുന്ന് നിസ്കാരത്തിനായി എഴുന്നേൽക്കുകയും ചെയ്തു." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഞാൻ ചോദിച്ചു: "അത്താഴത്തിനും ഇഖാമത്തിനും ഇടയിൽ എത്ര ദൈർഘ്യമുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "അൻപത് ആയത്തുകളുടെ ദൈർഘ്യം (ഉണ്ടായിരുന്നു)."
متفق عليهസ്വഹാബികളിൽ ചിലർ നബി (ﷺ) യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം ഫജ്ർ (സുബ്ഹ്) നിസ്കാരത്തിനായി നബി (ﷺ) എഴുന്നേൽക്കുകയും ചെയ്തു. ഇത് കേട്ടപ്പോൾ സംഭവം വിവരിച്ച സൈദ് ബ്നു ഥാബിത് (رضي الله عنه) വിനോട് അനസ് ബ്നു മാലിക് (رضي الله عنه) ചോദിച്ചു: "അത്താഴത്തിൽ നിന്ന് വിരമിച്ചതിനും നിസ്കാരത്തിനുള്ള വിളിക്കും ഇടയിൽ എത്ര സമയം ഇടവേളയുണ്ടായിരുന്നു?" സൈദ് ബ്നു ഥാബിത് (رضي الله عنه) പറഞ്ഞു: "മദ്ധ്യമ ദൈർഘ്യമുള്ള -വളരെ നീണ്ടതോ തീരെ ചെറിയതോ അല്ലാത്ത- അൻപത് ആയത്തുകൾ -വേഗതയിലോ തീരെ പതുക്കെയോ അല്ലാതെ- പാരായണം ചെയ്യാനുള്ള സമയദൈർഘ്യം അതിനിടയിലുണ്ടായിരുന്നു."
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു.
متفق عليهമുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) നബി(ﷺ) റമദാനിലെ അവസാനത്തെ പത്തിൽ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന് അറിയിക്കുന്നു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്. ഈ രൂപത്തിൽ വഫാത്താകുന്നത് വരെ അവിടുന്ന് തുടർന്നു. നബി (ﷺ) യുടെ ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫ് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്."
متفق عليهഅത്താഴം കഴിക്കാൻ പ്രോത്സാഹനം നൽകുകയാണ് നബി (ﷺ) ഈ ഹദീഥിലൂടെ; രാത്രിയുടെ അവസാനത്തിൽ, നോമ്പിനുള്ള തയാറെടുപ്പെന്നോണം കഴിക്കുന്ന ഭക്ഷണമാണ് അത്താഴം. അത്താഴത്തിൽ ബറകത്തുണ്ട്; ധാരാളം പ്രതിഫലവും പുണ്യവും ലഭിക്കാനുള്ള കാരണവും, പ്രാർത്ഥനക്ക് വേണ്ടി രാത്രിയുടെ അവസാന സമയം എഴുന്നേൽക്കാൻ വഴിയൊരുക്കുന്ന കർമ്മവുമാണത്. അതോടൊപ്പം, നോമ്പെടുക്കാനുള്ള ശക്തിയും ഉന്മേഷവും പകരാനും, നോമ്പിൻ്റെ കാഠിന്യം കുറക്കാനും അത്താഴം കാരണമാകുന്നതാണ്.