





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അമീറുൽ മുഅ്മിനീൻ, അബൂ ഹഫ്സ് ഉമറുബ്നുൽ ഖത്വാബ് (رضي الله عنه) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "നിശ്ചയം, കർമ്മങ്ങൾ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി മാത്രമാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. അതിനാൽ, ആരുടെയെങ്കിലും ഹിജ്റ (പാലായനം) അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണെങ്കിൽ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമായിരിക്കും. ആരുടെയെങ്കിലും ഹിജ്റ ഐഹികനേട്ടമോ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ഒരു സ്ത്രീയെയോ ലക്ഷ്യം വെച്ചാണെങ്കിൽ, അവന്റെ ഹിജ്റ അവൻ ലക്ഷ്യം വെച്ചതിലേക്ക് മാത്രമാണ്."
رواه إماما المحدثين أبو عبد الله محمد بن إسماعيل بن إبراهيم بن المغيرة بن بردزبه البخاري وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفةഎല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനിയമം ബാധകമാണ്. അതിനാൽ ആരെങ്കിലും തൻ്റെ പ്രവർത്തനത്തിലൂടെ എന്തെങ്കിലും ഭൗതിക പ്രയോജനം മാത്രമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് ആ പ്രയോജനമല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ തൻ്റെ പ്രവർത്തനത്തിലൂടെ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാനും അവൻ്റെ പക്കൽ നിന്നുള്ള പ്രതിഫലം നേടിയെടുക്കാനുമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്; അത് സാധാരണ ജീവിതവ്യവഹാരങ്ങളിൽ പെടുന്ന ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലുമൊക്കെയാണെങ്കിൽ പോലും (അതിന് പ്രതിഫലമുണ്ടായിരിക്കും). ശേഷം പ്രവർത്തനങ്ങളുടെ മേൽ നിയ്യത്തിനുള്ള (ഉദ്ദേശ്യം) സ്വാധീനം എന്താണെന്ന് കൂടി നബി ﷺ വിവരിക്കുന്നു. പുറമേക്ക് ഒരേ പോലെ കാണപ്പെട്ടേക്കാവുന്ന പ്രവർത്തനങ്ങൾ പോലും നിയ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാറിമറിയും. ഉദാഹരണത്തിന് ഒരാൾ തൻ്റെ നാട് ഉപേക്ഷിച്ചു കൊണ്ട് ഇസ്ലാമിക ജീവിതം നയിക്കാനായി പാലായനം നടത്തുകയും, അതിലൂടെ അല്ലാഹുവിൻ്റെ തൃപ്തി ആഗ്രഹിക്കുകയുമാണെങ്കിൽ അവൻ്റെ പാലായനം ഇസ്ലാമികമാണ്; അത് അല്ലാഹുവിങ്കൽ സ്വീകാര്യവും, അവൻ്റെ സത്യസന്ധമായ ഉദ്ദേശ്യത്തിനാൽ നാളെ പ്രതിഫലം നൽകപ്പെടുന്ന പ്രവർത്തിയുമായിരിക്കും. എന്നാൽ ഒരാൾ തൻ്റെ പാലായനത്തിലൂടെ എന്തെങ്കിലും ഭൗതിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ -ഉദാഹരണത്തിന് സമ്പത്തോ സ്ഥാനമോ കച്ചവടമോ വിവാഹമോ മറ്റോ ആണെങ്കിൽ- അവൻ ലക്ഷ്യം വെച്ച ആ ഉദ്ദേശ്യമല്ലാതെ അവന് ലഭിക്കുന്നതല്ല. പരലോകത്ത് അവന് പ്രതിഫലമോ പുണ്യമോ ഉണ്ടായിരിക്കുന്നതല്ല.
അബൂ അബ്ദില്ല നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയൻ്റെ കാര്യം പോലെ; (അവൻ്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്."
رواه البخاري ومسلمഎല്ലാ കാര്യങ്ങളിലും പാലിക്കേണ്ട ഒരു അടിസ്ഥാനമാണ് നബി ﷺ ഈ ഹദീഥിലൂടെ വിവരിച്ചിരിക്കുന്നത്. അല്ലാഹുവിൻ്റെ ദീനിൽ എല്ലാ വിഷയങ്ങളെയും മൂന്ന് ഇനങ്ങളായി തിരിക്കാൻ സാധിക്കും: വ്യക്തമായ ഹലാലുകൾ (അനുവദനീയമായവ), വ്യക്തമായ ഹറാമുകൾ (നിഷിദ്ധമായവ), അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് വ്യക്തതയില്ലാത്ത, ആശയക്കുഴപ്പം നിലനിൽക്കുന്ന കാര്യങ്ങൾ. ഈ മൂന്നാമത്തെ കാര്യങ്ങളുടെ വിധികൾ ജനങ്ങളിൽ ധാരാളംപേർക്ക് അറിയുന്നുണ്ടാകില്ല. ആരെങ്കിലും അവന് അവ്യക്തമായ അത്തരം കാര്യങ്ങൾ ഉപേക്ഷിച്ചാൽ നിഷിദ്ധകാര്യങ്ങളിൽ പതിക്കാതെ തൻ്റെ ദീനിനെ അയാൾ സുരക്ഷിതമാക്കി. അതു പോലെ, ഇത്തരം അവ്യക്തമായ കാര്യങ്ങൾ ചെയ്തതിൻ്റെ പേരിൽ ജനങ്ങൾ അവനെ ആക്ഷേപിക്കുകയും, അവൻ്റെ അഭിമാനത്തിന് പോറലേൽക്കുന്നതിൽ നിന്നും അവന് രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ ആരെങ്കിലും ഇത്തരം അവ്യക്തമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാതിരിക്കുകയാണെങ്കിൽ അവൻ നിഷിദ്ധത്തിലേക്ക് വീഴാൻ സ്വന്തത്തിനുള്ള വഴിയൊരുക്കുകയോ, അതല്ലെങ്കിൽ ജനങ്ങൾക്ക് അവനെ ആക്ഷേപിക്കാനും കുറ്റം പറയാനുമുള്ള മാർഗം സൃഷ്ടിക്കുകയോ ചെയ്തിരിക്കുന്നു. അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്ന വ്യക്തിക്ക് നബി -ﷺ- ഒരു ഉദാഹരണം പറഞ്ഞിരിക്കുന്നു. തൻ്റെ നാൽകാലികളെ മേയ്ക്കുന്ന ഒരു ഇടയനെ പോലെയാണവൻ. ഒരാൾ അതിരുകെട്ടി സംരക്ഷിച്ചിട്ടുള്ള പ്രദേശത്തിന് തൊട്ടടുത്തായാണ് അവൻ മേയ്ക്കുന്നത്. വളരെ അടുത്താണ് എന്നതിനാൽ അവൻ്റെ മൃഗങ്ങൾ ഈ സംരക്ഷിതമേഖലയിൽ പ്രവേശിച്ച് അവിടെ മേഞ്ഞു നടക്കാനുള്ള സാധ്യത വളരെയധികമുണ്ട്. ഇതു പോലെ തന്നെയാണ്, അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനും. അവൻ ഇതിലൂടെ വ്യക്തമായ ഹറാമിൻ്റെ അടുത്തേക്ക് എത്തിയിരിക്കുന്നു. ചിലപ്പോൾ അവൻ ഹറാമിൽ തന്നെ പതിച്ചു പോയേക്കാം. അതിന് ശേഷം നബി ﷺ ശരീരത്തിലുള്ള ഒരു മാംസക്കഷ്ണത്തെ കുറിച്ച് -ഹൃദയത്തെ കുറിച്ച്- വിവരിച്ചു; അത് നന്നാകുമ്പോൾ ശരീരം നന്നാകുമെന്നും, അത് മോശമാകുമ്പോൾ ശരീരം മോശമാകുമെന്നും അവിടുന്ന് അറിയിക്കുന്നു.
നബി -ﷺ- യുടെ സേവകനായിരുന്ന അബൂ ഹംസഃ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
متفق عليهഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ മുസ്ലിംകളിൽ ഒരാളുടെയും വിശ്വാസം പൂർണ്ണത കൈവരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. തനിക്ക് ആഗ്രഹിക്കുന്നത് പോലെ തൻ്റെ സഹോദരനും ആഗ്രഹിക്കേണ്ട കാര്യങ്ങൾ എന്നതിൽ സൽകർമ്മങ്ങളും, ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും ഉൾപ്പെടും. അതോടൊപ്പം തനിക്ക് അനിഷ്ടകരമായ കാര്യം തൻ്റെ സഹോദരന് ബാധിക്കുന്നതിലും അവന് അനിഷ്ടമുണ്ടാകേണ്ടതുണ്ട്. അവനിൽ എന്തെങ്കിലും മതപരമായ ന്യൂനതയോ കുറവോ കണ്ടാൽ അത് പരിഹരിക്കാൻ വേണ്ടി ശ്രമിക്കുക എന്നതും, അവനിൽ എന്തെങ്കിലും നന്മ കണ്ടാൽ അവനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും, അവൻ്റെ ഭൗതികവും മതപരവുമായ കാര്യങ്ങളിൽ അവനെ ഗുണദോഷിക്കുക എന്നതുമെല്ലാം ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ.
അബൂ മസ്ഊദ് ഉഖ്ബതു ബ്നു ആമിർ അൽ അൻസ്വാരി അൽബദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദ്യകാല നബിമാരുടെ വാക്കുകളിൽ നിന്ന് ജനങ്ങൾ പഠിച്ചെടുത്ത കാര്യങ്ങളിലൊന്നാണ്; 'നീ ലജ്ജിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക' എന്നത്."
رواه البخاريമുൻകാല നബിമാർ തങ്ങളുടെ ജനങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ പെട്ട, തലമുറകളായി അവരിൽ നിന്ന് കൈമാറി വരികയും ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരിലേക്ക് വരെ എത്തുകയും ചെയ്ത വസ്വിയ്യത്തുകളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീഥിൽ നബി -ﷺ- അറിയിക്കുന്നത്. അതിപ്രകാരമാണ്: നീ പ്രവർത്തിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് നീ ചിന്തിക്കുക; ലജ്ജിക്കപ്പെടേണ്ടതായ ഒരു കാര്യമല്ല അത് എങ്കിൽ നീ അത് പ്രവർത്തിച്ചു കൊള്ളുക. എന്നാൽ ലജ്ജിക്കപ്പെടേണ്ട ഒരു കാര്യമാണ് അത് എങ്കിൽ നീ അത് ചെയ്യാതെ ഉപേക്ഷിക്കുകയും ചെയ്യുക. കാരണം മ്ലേഛവൃത്തികൾ പ്രവർത്തിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്ന സ്വഭാവഗുണമാണ് ലജ്ജ എന്നത്. ഒരാൾക്ക് ലജ്ജയില്ലാതായി എങ്കിൽ അവൻ എല്ലാ മ്ലേഛവൃത്തികളിലും തിന്മകളിലും മുങ്ങിക്കുളിക്കുക തന്നെ ചെയ്യും.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
رواه الإمام أحمد والترمذي والنسائي وابن ماجه وابن حبان في صحيحه والحاكمദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യങ്ങളിൽ ഗുണം ലഭിക്കുന്നതിനും ദോഷം തടുക്കുന്നതിനും അല്ലാഹുവിൽ ഭരമേൽപ്പിക്കാനാണ് നബി ﷺ നമ്മെ പ്രേരിപ്പിക്കുന്നത്. കാരണം എല്ലാം നൽകുന്നതും എന്തൊന്ന് തടയുന്നതും ഉപകാരം നൽകുന്നതും ഉപദ്രവം നൽകുന്നതും അല്ലാഹു മാത്രമാണ്. അല്ലാഹുവിൻ്റെ മേൽ സത്യസന്ധമായ രൂപത്തിൽ ഭരമേൽപ്പിക്കുന്നതിനൊപ്പം ഉപകാരം നേടിത്തരുന്ന മാർഗങ്ങളും, ഉപദ്രവം തടുക്കുന്ന വഴികളും സ്വീകരിക്കാനും ശ്രദ്ധിക്കണം. ഈ രൂപത്തിൽ ഒരാൾ ഭരമേൽപ്പിച്ചാൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ, അല്ലാഹു നമുക്കും ഉപജീവനം നൽകുന്നതാണ്. പക്ഷികളെ നോക്കൂ; വിശന്ന വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു. പക്ഷികളുടെ ഈ പ്രവർത്തനം -രാവിലെ ഭക്ഷണമന്വേഷിച്ച് പുറപ്പെടുക എന്നത് - ഉപജീവനത്തിനായുള്ള മാർഗ്ഗം തേടലാണ്. (അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിച്ചിരുക്കുന്നു എന്ന ധാരണയിൽ) അവ കാരണങ്ങൾ സ്വീകരിക്കാതിരിക്കുകയോ അലസരായിരിക്കുകയോ ചെയ്യുന്നില്ല.
നവ്വാസ് ബ്നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്." വാബിസ്വ ബ്നു മഅ്ബദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് ചോദിച്ചു: "നന്മയെ കുറിച്ച് ചോദിച്ചു കൊണ്ടാണോ നീ വന്നിരിക്കുന്നത്?" ഞാൻ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "നിൻ്റെ മനസ്സിനോട് തന്നെ അന്വേഷിക്കുക. മനസ്സ് സമാധാനമടയുന്നതും, ഹൃദയത്തിന് സ്വസ്ഥത പകരുന്നതുമായ കാര്യമാണ് നന്മ. മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ഹൃദയത്തിൽ സംശയം സൃഷ്ടിക്കുന്നതുമാണ് തിന്മ; ജനങ്ങളെല്ലാം (അത് തിന്മയല്ലെന്ന്) നിനക്ക് മതവിധി നൽകിക്കൊണ്ടേയിരുന്നാലും."
الحديث الأول: رواه مسلم، والحديث الثاني: رواه أحمد والدارميനന്മയിലും പുണ്യത്തിലും ഏറ്റവും മഹത്തരമായുള്ളത് സൽസ്വഭാവമാണ്; അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൊണ്ടും, സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള പ്രയാസങ്ങൾ സഹിച്ചു കൊണ്ടും ദേഷ്യം നിയന്ത്രിച്ചു കൊണ്ടും, മുഖപ്രസന്നത കാത്തുസൂക്ഷിച്ചു കൊണ്ടും, നല്ല വാക്കുകൾ സംസാരിച്ചു കൊണ്ടും, അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും കുടുംബബന്ധം ചേർത്തിക്കൊണ്ടും അനുകമ്പയും പരോപകാരവും നല്ല പെരുമാറ്റവും സൗഹൃദവുമെല്ലാം കാത്തുസൂക്ഷിച്ചു കൊണ്ടുമാണ് സൽസ്വഭാവമുള്ളവനാകേണ്ടത്. നന്മയെന്നാൽ ഹൃദയത്തിനും മനസ്സിനും ശാന്തിയേകുന്നതുമാണ്. ഇനി തിന്മയെന്നാൽ മനസ്സിൽ സംശയം ജനിപ്പിക്കുകയും മനസ്സിന് സമാധാനം നൽകാതെ -സംശയത്തിലാക്കി കൊണ്ടും, തിന്മയായേക്കുമോ എന്ന ഭയം സൃഷ്ടിച്ചു കൊണ്ടും- ഹൃദയത്തെ അലട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലെ, മാന്യരും മര്യാദയുള്ളവരുമായ ജനങ്ങൾക്ക് മുൻപിൽ പ്രകടമാകാൻ അവൻ ആഗ്രഹിക്കാത്ത കാര്യങ്ങളുമാണ് തിന്മ. കാരണം മനുഷ്യൻ പൊതുവെ മറ്റുള്ളവർ തന്നിൽ നിന്ന് നന്മകൾ മാത്രം കാണാനാണ് ആഗ്രഹിക്കുക. തൻ്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് മറ്റുള്ളവർ കാണുന്നത് അവന് പ്രയാസമുണ്ടാക്കുന്നെങ്കിൽ അത് നന്മയിൽ പെടാത്ത -തിന്മയിൽ ഉൾപ്പെടുന്ന- കാര്യമാണെന്ന് അവന് മനസ്സിലാക്കാം. ആളുകൾ ഒരാൾക്ക് ഏതുവിധത്തിൽ ഫത്വയും മതവിധിയും നൽകിയാലും, ആ സംശയം നിങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നിടത്തോളം കാലം അവരുടെ ഫത്വ നിങ്ങൾ സ്വീകരിക്കരുത്. കാരണം, സംശയം സാധുവായതാണെങ്കിൽ ഫത്വ കൊണ്ട് ആ സംശയം ഒരിക്കലും ഇല്ലാതാകില്ല. പ്രത്യേകിച്ചും ഫത്വ നൽകുന്നയാൾ മതവിഷയങ്ങളിൽ അറിവില്ലാത്ത വ്യക്തിയാണെങ്കിൽ. എന്നാൽ, ഫത്വ വ്യക്തമായ തെളിവ് അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഹൃദയം അതിനോട് യോജിച്ചില്ലെങ്കിൽ പോലും ഫത്വ തേടുന്നയാൾ അത് സ്വീകരിക്കേണ്ടത് നിർബന്ധമാണ് എന്ന കാര്യം കൂടെ ഓർമ്മപ്പെടുത്തട്ടെ.
അബ്ദുല്ലാഹി ബ്നു ബുസ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു മനുഷ്യൻ വന്നുകൊണ്ടു പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും ഇസ്ലാമിലെ മതനിയമങ്ങൾ നമ്മുടെ മേൽ ധാരാളമായിരിക്കുന്നു. അതിനാൽ അവയെല്ലാം നമുക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഏതെങ്കിലുമൊരു വിഷയം (പറഞ്ഞു തന്നിരുന്നെങ്കിൽ!) നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് നിൻ്റെ നാവ് എപ്പോഴും നനവുള്ളതായിരിക്കട്ടെ." മുആദ് ബിൻ ജബൽ (رضي الله عنه) നിവേദനം ചെയ്ത മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഞാൻ അവസാനമായി അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) സന്നിധിയിൽ നിന്ന് വിട്ടുപിരിഞ്ഞ സന്ദർഭത്തിൽ അവിടുത്തോട് ചോദിച്ചു: "ഏറ്റവും ഉത്തമവും അല്ലാഹുവിലേക്ക് ഏറ്റവും സാമീപ്യം സിദ്ധിക്കുന്നതുമായ കർമ്മം ഏതാണ്?" അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ സ്മരണയാൽ നിൻ്റെ നാവ് നനവുള്ള സ്ഥിതിയിലായിരിക്കെ മരിക്കാൻ സാധിക്കുക എന്നതാണ്.'"
رواه أحمد والترمذي وابن ماجه وابن حبانഐഛികമായ ഇബാദത്തുകൾ ഏറെ അധികമുള്ളതായി തനിക്ക് അനുഭവപ്പെടുന്നതിനാൽ അവ ചെയ്യാൻ താൻ അശക്തനാകുന്നു എന്ന കാര്യം ഒരാൾ നബി -ﷺ- യോട് ആവലാതിയായി പറഞ്ഞു. ശേഷം ധാരാളം പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന ഒരു ലളിതമായ നന്മ തനിക്ക് അറിയിച്ചു തരാനും, അക്കാര്യം താൻ മുറുകെ പിടിച്ചു കൊള്ളാമെന്നും അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും ദിക്റും കൊണ്ട് തൻ്റെ നാവ് സദാ സമയവും ഏതവസ്ഥയിലും ചലിപ്പിച്ചു കൊണ്ടിരിക്കാനും സമൃദ്ധമാക്കാനും നബി -ﷺ- അയാളെ ഉപദേശിച്ചു. തസ്ബീഹുകളും തഹ്മീദുകളും ഇസ്തിഗ്ഫാറുകളും പോലെയുള്ള ദിക്റുകളെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക, വ്യാജവാർത്തകളും." അവിടുന്ന് സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ നബി -ﷺ- അതാവർത്തിച്ചു കൊണ്ടേയിരുന്നു.
متفق عليهനബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഏറ്റവും ഗൗരവപ്പെട്ട വൻപാപങ്ങൾ ഏതെല്ലാമാണെന്ന് അറിയിച്ചു നൽകുന്നു. മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്: 1- അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്). അല്ലാഹുവല്ലാത്തവർക്ക് ഏതെങ്കിലുമൊരു ആരാധന സമർപ്പിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹുവിൻ്റെ ആരാധനക്കുള്ള അവകാശത്തിലോ സൃഷ്ടികർതൃത്വത്തിലോ നാമഗുണവിശേഷണങ്ങളിലോ സൃഷ്ടികളെ അവനോട് തുല്യരായി ഗണിക്കുന്നതും ശിർക്ക് തന്നെ. 2- മാതാപിതാക്കളെ ഉപദ്രവിക്കൽ. വാക്ക് കൊണ്ടോ പ്രവർത്തനം കൊണ്ടോ മാതാവിനെയോ പിതാവിനെയോ ഏത് നിലക്ക് ഉപദ്രവിച്ചാലും അത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അവരോട് രണ്ട് പേരോടും നന്മ ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും. 3- വ്യാജവാക്ക്. കള്ളസാക്ഷ്യം അതിൽ പെടുന്നതാണ്. സമ്പത്ത് അന്യായമായി കൈക്കലാക്കുന്നതിനോ, അഭിമാനത്തെ വ്രണപ്പെടുത്താനോ മറ്റോ വേണ്ടി ഒരാളെ ഇകഴ്ത്തി പറയുന്ന എല്ലാ കെട്ടിയുണ്ടാക്കപ്പെട്ട കള്ളവാക്കുമാണ് അത് കൊണ്ട് ഉദ്ദേശ്യം. കള്ളസാക്ഷ്യത്തിൻറെ മ്ലേഛത ബോധ്യപ്പെടുത്തുന്നതിനും സമൂഹത്തിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ് നബി -ﷺ- അക്കാര്യം ആവർത്തിച്ചു കൊണ്ടേയിരുന്നത്. നബി -ﷺ- യോടുള്ള അനുകമ്പയും, അവിടുത്തേക്ക് പ്രയാസം സൃഷ്ടിക്കുന്നതിലുള്ള അനിഷ്ടവും കാരണം "അവിടുന്ന് മിണ്ടാതിരുന്നെങ്കിൽ!" എന്ന് സ്വഹാബികൾ പറഞ്ഞുപോകുവോളം നബി -ﷺ- അത് ആവർത്തിച്ചു കൊണ്ടിരുന്നു.
മിഖ്ദാം ബ്നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ."
رواه أبو داود والترمذي والنسائي في الكبرى وأحمدവിശ്വാസികൾക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുകയും, അവർക്കിടയിൽ സ്നേഹം വ്യാപിപ്പിക്കുകയും ചെയ്യുന്ന വഴികളിലൊന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നത്. അതായത് ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ അയാളെ സ്നേഹിക്കുന്ന വിവരം അയാളോട് പറയുക.