





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും."
متفق عليهറമദാൻ മാസം വന്നെത്തുന്നതോടെ സംഭവിക്കുന്ന മൂന്ന് കാര്യങ്ങളാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിച്ചത്. ഒന്ന്: സ്വർഗകവാടങ്ങളെല്ലാം മലർക്കെ തുറക്കപ്പെടും; അവയിൽ ഒന്നു പോലും അടച്ചിടപ്പെടുകയില്ല. രണ്ട്: നരകകവാടങ്ങളെല്ലാം കൊട്ടിയടക്കപ്പെടും; അവയിൽ ഒന്നും പോലും തുറക്കപ്പെടുകയില്ല. മൂന്ന്: പിശാചുക്കളും അതികഠിനന്മാരായ ജിന്നുകളും ചങ്ങലകളിൽ ബന്ധിക്കപ്പെടും. റമദാനല്ലാത്ത മാസങ്ങളിൽ സാധിച്ചിരുന്ന കാര്യങ്ങൾ അവർക്ക് ഈ മാസത്തിൽ ചെയ്തുകൂട്ടാൻ സാധിക്കുന്നതല്ല. ഈ പറഞ്ഞതെല്ലാം റമദാൻ മാസത്തിനുള്ള ആദരവിൻ്റെയും മഹത്വത്തിൻ്റെയും ഭാഗമാണ്. നമസ്കാരവും ദാനധർമ്മങ്ങളും ഖുർആൻ പാരായണവും പോലുള്ള നന്മകൾ അധികരിപ്പിക്കാനും, തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും അകലം പാലിക്കാനുള്ള പ്രേരണയും ഇതിലെല്ലാമുണ്ട്.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അദാൻ വിളിക്കുന്നതിൻ്റെയും ആദ്യത്തെ സ്വഫ്ഫിൻ്റെയും (പുണ്യം) ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതിന് വേണ്ടി നറുക്കെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ നറുക്കെടുക്കാൻ വരെ തയ്യാറാകുമായിരുന്നു. നിസ്കാരത്തിലേക്ക് നേരത്തെ വന്നെത്തുന്നതിലുള്ള പുണ്യം അറിഞ്ഞിരുന്നെങ്കിൽ അവർ അതിലേക്ക് മത്സരിക്കുമായിരുന്നു. ഇശാ നിസ്കാരത്തിൻ്റെയും സുബ്ഹ് നിസ്കാരത്തിൻ്റെയും പുണ്യം അറിഞ്ഞിരുന്നെങ്കിൽ അവർ മുട്ടുകളിൽ ഇഴഞ്ഞാണെങ്കിലും അതിലേക്ക് എത്തുമായിരുന്നു."
متفق عليهഅദാൻ വിളിക്കുന്നതിനും ആദ്യത്തെ സ്വഫ്ഫിൽ നിസ്കരിക്കുന്നതിനുമുള്ള ശ്രേഷ്ഠതയും പുണ്യവും അനുഗ്രഹവും ബറകത്തും ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അതിന് ആർക്കാണ് കൂടുതൽ അർഹതയുള്ളത് എന്നു തീരുമാനിക്കാൻ നറുക്കെടുക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ അതിനായി നറുക്കെടുക്കുമായിരുന്നു. നിസ്കാരത്തിലേക്ക് അതിൻ്റെ ആദ്യസമയത്ത് തന്നെ വന്നെത്തുന്നതിനുള്ള പ്രതിഫലം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ അതിന് വേണ്ടി അവർ മത്സരം നടത്തുമായിരുന്നു. ഇശാ നിസ്കാരത്തിനും സുബ്ഹ് നിസ്കാരത്തിനും വന്നെത്തുന്നതിൻ്റെ പ്രതിഫലം എത്രയുണ്ട് എന്ന് അവർക്ക് അറിയുമായിരുന്നെങ്കിൽ അതിലേക്ക് വന്നെത്താൻ കുട്ടികൾ ഇഴയുന്നത് പോലെ, മുട്ടുകളിൽ ഇഴയേണ്ടി വന്നിരുന്നെങ്കിൽ അതു പോലും അവർക്ക് നിസ്സാരമായി അനുഭവപ്പെടുമായിരുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു പർവ്വതത്തിൽ നിന്ന് താഴേക്ക് പതിച്ചു കൊണ്ട് ആത്മാഹുതി നടത്തിയാൽ അവൻ നരകത്തിലും ശാശ്വതനായി എന്നേക്കുമായി താഴേക്ക് പതിച്ചു കൊണ്ടേയിരിക്കുന്നതാണ്. ആരെങ്കിലും വിഷം കഴിച്ചു കൊണ്ട് ആത്മാഹുതി നടത്തിയാൽ തൻ്റെ കയ്യിൽ വിഷം വഹിച്ചു കൊണ്ട് എന്നുമെന്നും ശാശ്വതനായി നരകാഗ്നിയിൽ അവൻ വിഷം കഴിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെങ്കിലും കത്തി കൊണ്ട് ആത്മഹത്യ നടത്തിയാൽ തൻ്റെ കൈകളിൽ കത്തിയേന്തിക്കൊണ്ട് അത് തൻ്റെ വയറ്റിൽ കുത്തിയിറക്കുന്ന നിലയിൽ എന്നെന്നേക്കുമായി അവൻ നരകത്തിൽ ശാശ്വതമായി വസിക്കുന്നതാണ്."
متفق عليهആരെങ്കിലും ബോധപൂർവ്വം ആത്മഹത്യ ചെയ്യുന്നുവെങ്കിൽ നരകത്തിൽ അവർ ആത്മഹത്യ ചെയ്യാൻ സ്വീകരിച്ച അതേ രീതിയിൽ തന്നെ അവർ ശിക്ഷിക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവരുടെ പ്രവർത്തിക്ക് പൂർണ്ണമായും യോജിച്ച പ്രതിഫലമായിരിക്കും അത്. ഒരാൾ പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിക്കൊണ്ടാണ് സ്വയം മരണത്തിലേക്ക് ചാടുന്നത് എങ്കിൽ അവൻ നരകത്തിലെ മലകളിലൊന്നിൽ നിന്ന് താഴേക്ക് ചാടിക്കൊണ്ടിരിക്കും; ഇത് അവസാനമില്ലാതെ എന്നെന്നേക്കുമായി തുടരുന്നതാണ്. ആരെങ്കിലും വിഷം കഴിച്ചു കൊണ്ടാണ് ആത്മാഹുതി ചെയ്തത് എങ്കിൽ കയ്യിൽ വിഷവുമേന്തി അത് കടിച്ചിറക്കി കൊണ്ട് അവൻ നരകത്തിൽ കാലാകാലം ശിക്ഷിക്കപ്പെടുന്നതാണ്. ഒരാൾ തൻ്റെ വയറ്റിൽ കത്തിയോ ആയുധമോ കുത്തിയിറക്കി കൊണ്ടാണ് മരിച്ചത് എങ്കിൽ തൻ്റെ കയ്യിൽ ആയുധം പിടിച്ചു കൊണ്ട് വയറിൽ കുത്തിയിറക്കുന്ന നിലയിൽ നരകത്തിൽ അവൻ ശാശ്വതനായി കഴിയുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു പേർ; അല്ലാഹുവിൻ്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവർക്കവൻ തൻ്റെ (അർശിൻ്റെ) തണൽ വിരിക്കുന്നതാണ്. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്തു വളർന്ന യുവാവ്, മസ്ജിദുകളുമായി തൻ്റെ ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി, അല്ലാഹുവിൻ്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ; അവൻ്റെ മാർഗത്തിൽ അവർ ഒരുമിക്കുകയും അതിലായിരിക്കെ (മരണപ്പെട്ട്) അവർ പിരിയുകയും ചെയ്തു, നല്ല തറവാടും ഭംഗിയുമുള്ള ഒരു സ്ത്രീ (തിന്മയിലേക്ക്) ക്ഷണിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞവൻ, അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദാനം നൽകുകയും, അവൻ്റെ വലതു കൈ നൽകിയ ദാനം ഇടതു കൈ പോലും അറിയാത്ത വിധം അത് മറച്ചു വെക്കുകയും ചെയ്ത മനുഷ്യൻ, ഏകനായി അല്ലാഹുവിനെ സ്മരിക്കുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്ത ഒരു മനുഷ്യൻ; (ഇവരാണവർ)."
متفق عليهഅല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരിൽ ഏഴ് വിഭാഗം ആളുകൾക്ക്, അല്ലാഹു നൽകുന്ന തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിനത്തിൽ, അല്ലാഹു അവൻ്റെ സിംഹാസനത്തിൻ്റെ തണൽ നൽകുന്നതാണ് എന്ന് നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു. ഒന്ന്: നീതിമാനമായ ഭരണാധികാരി; അയാൾ തൻ്റെ സ്വന്തം ജീവിതത്തിൽ ദുഷ്പ്രവർത്തനങ്ങൾ ചെയ്യുന്നില്ല എന്നതിനോടൊപ്പം, തൻ്റെ ജനങ്ങളോട് അതിക്രമം ചെയ്യാതെ നീതി പാലിക്കുകയും ചെയ്യുന്നു. ഹദീഥിലെ പ്രഥമ ഉദ്ദേശ്യം രാജ്യത്തിൻ്റെ ഭരണാധികാരിയാണെങ്കിലും, മുസ്ലിംകളുടെ ഏതെങ്കിലുമൊരു പൊതുവിഷയത്തിൽ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെടുകയും അതിൽ നീതിപുലർത്തുകയും ചെയ്ത ഏതൊരാളും ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടാവുന്നതാണ്. രണ്ട്: അല്ലാഹുവിനെ ആരാധിക്കുന്നതിലും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും മുഴുകി വളർന്നു വന്ന യുവാവ്. തൻ്റെ യുവത്വവും ഉന്മേഷമുള്ള കാലവും നന്മയിൽ ഉപയോഗിച്ചു കൊണ്ട് മരണം വരെ നിലകൊണ്ടവരാണ് അവർ. മൂന്ന്: മസ്ജിദുമായി ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി; മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാൽ അവിടേക്ക് തിരിച്ചു വരുന്നത് വരെ അയാളുടെ സ്ഥിതി അപ്രകാരമാണ്. മസ്ജിദിനോടുള്ള കഠിനമായ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുകയും, ധാരാളമായി മസ്ജിദിൽ കഴിഞ്ഞു കൂടുകയും ചെയ്യുന്നവരാണ് അവർ. എന്തെങ്കിലും കാരണം കൊണ്ട് അവരുടെ ശരീരം മസ്ജിദിൻ്റെ പുറത്തായാൽ പോലും, അവരുടെ ഹൃദയം മസ്ജിദിൽ തന്നെ തുടരുന്നു. നാല്: അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ രൂപത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ. ദീനിൻ്റെ മാർഗത്തിലുള്ള ആ സ്നേഹത്തിൽ അവർ തുടരുകയും, ഐഹികമായ ഒരു കാരണം കൊണ്ടും ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്താതിരിക്കുകയും ചെയ്തവരാണ് അവർ. ഭൗതികശരീരങ്ങൾ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാലും ഇല്ലെങ്കിലും അവരുടെ ഹൃദയങ്ങൾ യോജിച്ചിരിക്കുന്നു; മരണം അവരെ വേർപിരിക്കുന്നത് വരെ അവർ അതിൽ തുടരുന്നതാണ്. അഞ്ച്: സ്ഥാനമാനവും തറവാടിത്തവും ഭംഗിയും സമ്പത്തുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിലേക്ക് തന്നെ ക്ഷണിച്ചപ്പോൾ അവളുടെ ക്ഷണം തള്ളിക്കളയുകയും, 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞ് അതിൽ നിന്ന് മാറിനിൽക്കുകയും ചെയ്ത വ്യക്തി. ആറ്: ചെറുതോ വലുതോ ആയ ഒരു ദാനം നിർവ്വഹിക്കുകയും, അതിൽ യാതൊരു ലോകമാന്യമോ പ്രശംസയോ മറ്റോ ഉദ്ദേശിക്കാതിരിക്കുകയും, വലതു കൈ കൊടുത്തത് ഇടതു കൈ പോലും അറിയാത്ത വിധത്തിൽ അത് മറച്ചു പിടിക്കുകയും ചെയ്ത വ്യക്തി. ഏഴ്: ജനങ്ങളിൽ നിന്ന് മാറിനിന്ന് ഏകാന്തനായി അല്ലാഹുവിനെ കുറിച്ച് ആലോചിച്ചു കൊണ്ട് ഹൃദയത്താൽ അല്ലാഹുവിനെ സ്മരിക്കുകയോ, നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യുകയും, അങ്ങനെ അല്ലാഹുവിനോടുള്ള ഭയഭക്തിയും അവനോടുള്ള ആദരവും കാരണത്താൽ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയും ചെയ്ത ഒരാൾ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാളും തൻ്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. അവനറിയില്ല, ചിലപ്പോൾ പിശാച് അവൻ്റെ കൈ തെന്നാൻ വഴിയൊരുക്കുകയും, അങ്ങനെ അവൻ നരകത്തിൻ്റെ അഗാധഗർത്തത്തിൽ അകപ്പെടുകയും ചെയ്തേക്കാം."
متفق عليهഒരു മുസ്ലിമായ വ്യക്തി തൻ്റെ മുസ്ലിം സഹോദരന് നേരെ ഏതെങ്കിലും തരത്തിലുള്ള ആയുധം ചൂണ്ടുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം പിശാച് ചിലപ്പോൾ അവൻ്റെ ആയുധം കയ്യിൽ നിന്ന് ചലിപ്പിക്കുകയും, തൻ്റെ സഹോദരനെ വധിക്കുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അത് കാരണമാവുകയും ചെയ്യും. അതിലൂടെ നരകത്തിൻ്റെ അഗാതഗർത്തങ്ങളിൽ അകപ്പെടാൻ കാരണമാകുന്ന തിന്മയിൽ അവൻ അകപ്പെടുകയും ചെയ്യും.
അബൂ ശുറൈഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവൻ?" നബി -ﷺ- പറഞ്ഞു: "ഏതൊരുത്തന്റെ ഉപദ്രവത്തിൽ നിന്നും അവന്റെ അയൽവാസി നിർഭയനാവുന്നില്ലെയോ, അവനാണത്."
رواه البخاريനബി (ﷺ) ശപഥം ചെയ്യുകയും, മൂന്ന് തവണ ആ ശപഥം ആവർത്തിച്ചു കൊണ്ട് ഊന്നിയൂന്നി പറയുകയും ചെയ്യുന്നു: അല്ലാഹു തന്നെ സത്യം! അവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും യഥാർത്ഥത്തിൽ) വിശ്വസിച്ചവനാകില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല." സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "വിശ്വാസിയാവുകയില്ല എന്ന് ആരെക്കുറിച്ചാണ് അങ്ങ് പറയുന്നത്, അല്ലാഹുവിൻ്റെ റസൂലേ!" നബി (ﷺ) പറഞ്ഞു: "ഒരാളുടെ വഞ്ചനയിൽ നിന്നും അതിക്രമത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും അവൻ്റെ അയൽവാസി നിർഭയനല്ലെങ്കിൽ, അഥവാ അവയെക്കുറിച്ചുള്ള പേടിയിലാണ് അവൻ്റെ അയൽവാസി കഴിയുന്നതെങ്കിൽ അവൻ വിശ്വാസിയാവുകയില്ല."
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് നൽകിയ വസ്വിയ്യത്ത് പൊതുവെ ഇപ്രകാരമായിരുന്നു: "നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും. നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും." നബി (ﷺ) യുടെ നെഞ്ചിൽ തടഞ്ഞു നിൽക്കുന്ന നിലയിലാവുകയും, അവിടുത്തേക്ക് നാവ് കൊണ്ട് വ്യക്തമാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയിലായിട്ടു പോലും അക്കാര്യം അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു.
رواه النسائي في السنن الكبرى وابن ماجهനബി (ﷺ) ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഏറ്റവും അധികം തൻ്റെ ഉമ്മത്തിന് നൽകിയ ഉപദേശം എന്തായിരുന്നുവെന്ന് ഈ ഹദീഥിൽ അനസ് (رضي الله عنه) വിവരിക്കുന്നു. നിസ്കാരം മുറുകെ പിടിക്കുകയും സൂക്ഷ്മതയോടെ കാത്തുസംരക്ഷിക്കുകയും അതിൻ്റെ കാര്യത്തിൽ അശ്രദ്ധയിലാകാതിരിക്കുകയും ചെയ്യണം എന്നതായിരുന്നു അതിലൊന്ന്. നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും അടിയാത്തികളോടുമുള്ള ബാധ്യതകൾ നിറവേറ്റുകയും അവരോട് നന്മയിൽ വർത്തിക്കുകയും ചെയ്യണം എന്നതായിരുന്നു രണ്ടാമത്തേത്. അവിടുന്ന് അക്കാര്യം ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു; തൻ്റെ നെഞ്ചിൽ വാക്കുകൾ കുരുങ്ങിപ്പോവുകയും നാവ് കൊണ്ട് അവിടുത്തേക്ക് തെളിച്ചു പറയാൻ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയിൽ എത്തിയപ്പോൾ പോലും അവിടുന്ന് അക്കാര്യം പറഞ്ഞു കൊണ്ടേയിരുന്നു.
ഉബാദത്ത് ഇബ്നു സ്വാമിത്ത് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "സ്വർണ്ണം സ്വർണ്ണത്തിനും, വെള്ളി വെള്ളിക്കും, ഗോതമ്പ് ഗോതമ്പിനും, ബാർലി ബാർലിക്കും, ഈത്തപ്പഴം ഈത്തപ്പഴത്തിനും, ഉപ്പ് ഉപ്പിനും (പകരമായി കൈമാറുമ്പോൾ) തുല്യത്തിന് തുല്യവും ഒപ്പത്തിന് ഒപ്പവും, റൊക്കവുമായിരിക്കണം. എന്നാൽ ഈ ഇനങ്ങൾ വിഭിന്നമായാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അവ കച്ചവടം ചെയ്തോളൂ; റൊക്കമായാൽ മതി."
رواه مسلمപലിശ ബാധകമാവുന്ന എട്ട് ഇനങ്ങൾ കച്ചവടം ചെയ്യേണ്ട ശരിയായ രൂപമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. സ്വർണ്ണം, വെള്ളി, ഗോതമ്പ്, ബാർലി, ഈത്തപ്പഴം, ഉപ്പ് എന്നിവ ഒരേ ഇനം പരസ്പരം കൈമാറ്റം ചെയ്തു കൊണ്ട് കച്ചവടം ചെയ്യുകയാണെങ്കിൽ രണ്ട് നിബന്ധനകൾ പാലിക്കണം. ഒന്ന്: സ്വർണ്ണവും വെള്ളിയും പോലെ തൂക്കം പരിഗണിക്കപ്പെടുന്നവയാണെങ്കിൽ നൽകുന്നതും വാങ്ങുന്നതും ഒരേ തൂക്കമായിരിക്കണം. (സ്വാഅ് പോലുള്ള) അളവ് പരിഗണിക്കപ്പെടുന്ന ബാർലിയും ഗോതമ്പും ഈത്തപ്പഴവും ഉപ്പും പോലുള്ളവയാണെങ്കിൽ രണ്ടിൻ്റെയും അളവ് ഒന്നായിരിക്കണം. രണ്ട്: വിൽപ്പനക്കാരൻ ചരക്കിൻ്റെ വില വാങ്ങുന്നതും വാങ്ങുന്നവൻ ചരക്ക് കൈപ്പറ്റുന്നതും ഒരേ സദസ്സിൽ തന്നെയായിരിക്കണം. എന്നാൽ സ്വർണ്ണം വെള്ളിക്ക് പകരമോ, ഈത്തപ്പഴം ഗോതമ്പിന് പകരമോ മറ്റോ ആണെങ്കിൽ ഇവയുടെ കച്ചവടത്തിൽ ഒരു നിബന്ധന മാത്രമേ പാലിക്കേണ്ടതുള്ളൂ. വിൽപ്പനക്കാരൻ ചരക്കിൻ്റെ വില വാങ്ങുന്നതും വാങ്ങുന്നവൻ / ഉപഭോക്താവ് വസ്തു കൈപ്പറ്റുന്നതും റൊക്കമായിരിക്കണം. അതല്ലായെങ്കിൽ ആ കച്ചവടം അസാധുവാണ്. നിശിദ്ധമായ പലിശയുടെ ഇനങ്ങളിൽ ഉൾപ്പെടുന്ന കച്ചവടമാണ് അവർ -വിൽപ്പനക്കാരനും വാങ്ങുന്നവനും ഒരു പോലെ- നടത്തിയിരിക്കുന്നത്,
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് നെരിയാണികൾക്ക് താഴെയുള്ള വസ്ത്രം നരകത്തിലാകുന്നു."
رواه البخاريപുരുഷന്മാരുടെ ശരീരത്തിൻ്റെ താഴ്ഭാഗം മറക്കുന്ന വസ്ത്രങ്ങളൊന്നും നെരിയാണിക്ക് താഴെ പോകരുതെന്ന് നബി (ﷺ) കൽപ്പിക്കുന്നു. നീളക്കുപ്പായമോ പാൻ്റുകളോ മറ്റോ പോലുള്ളവ കാൽപ്പാദത്തിലെ രണ്ട് നെരിയാണികൾക്കും താഴെ പോകുന്നതിൽ നിന്നാണ് അവിടുന്ന് താക്കീത് നൽകുന്നത്. ഇങ്ങനെ താഴ്ത്തിയുടുത്താൽ അവൻ്റെ ആ പ്രവർത്തിക്കുള്ള ശിക്ഷയായി അത് നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതാണെന്നും നബി (ﷺ) അറിയിക്കുന്നു.