





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു."
متفق عليهനബി -ﷺ- റമദാനിലെ അവസാനത്തെ പത്ത് പ്രവേശിച്ചാൽ വ്യത്യസ്തങ്ങളായ ആരാധനാകർമ്മങ്ങൾ കൊണ്ട് തൻ്റെ രാത്രികൾ ജീവിപ്പിക്കുകയും, നിസ്കാരത്തിന് വേണ്ടി തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ആരാധനാകർമ്മങ്ങളിൽ പൊതുവെയുള്ളതിനേക്കാൾ ശക്തമായി പരിശ്രമിക്കുകയും, അതിനായി ഒഴിഞ്ഞിരിക്കുകയും തൻ്റെ പത്നിമാരിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുമായിരുന്നു.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: 'അല്ലാഹുവിൽ നിന്നുള്ള സഹായവും വിജയവും വന്നെത്തിയാൽ...' (എന്നു തുടങ്ങുന്ന സൂറത്തു നസ്ർ) അവതരിച്ചതിന് ശേഷം ഒരു നിസ്കാരത്തിലും നബി -ﷺ- ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. (സാരം) "ഞങ്ങളുടെ രക്ഷിതാവേ! നിന്നെ സ്തുതിച്ചു കൊണ്ട് ഞങ്ങൾ നിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അല്ലാഹുവേ! എനിക്ക് നീ പൊറുത്തു നൽകണേ!" മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "റുകൂഇലും സുജൂദിലും നബി -ﷺ- ധാരാളമായി ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഞങ്ങളുടെ റബ്ബേ! നിൻ്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുകയും നിന്നെ ഞങ്ങൾ സ്തുതിക്കുകയും ചെയ്യുന്നു. അല്ലാഹുവേ! എനിക്ക് നീ പൊറുത്തു നൽകണേ!" ഖുർആൻ വചനം പ്രാവർത്തികമാക്കുകയായിരുന്നു അവിടുന്ന് (ഇതിലൂടെ).
متفق عليهനബി (ﷺ) ക്ക് മേൽ സൂറത്തു നസ്ർ അവതരിക്കുകയും, അതിൽ 'അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ താങ്കൾ പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക' (നസ്ർ: 3) എന്ന് അല്ലാഹു അവിടുത്തോട് കൽപ്പിക്കുകയും ചെയ്തതിന് ശേഷം നബി (ﷺ) അത് ഉടനടി പ്രാവർത്തികമാക്കുകയുണ്ടായി എന്ന് ആഇശാ (رضي الله عنها) അറിയിക്കുന്നു. അതിന് ശേഷം നിസ്കാരത്തിലെ റുകൂഉകളിലും സുജൂദുകളിലും (ഈ ആശയത്തിന് യോജിക്കുന്ന) പ്രാർത്ഥന നബി (ﷺ) അധികരിപ്പിച്ചു. അവിടുന്ന് പറയുമായിരുന്നു: سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ، اللهُمَّ اغْفِرْ لِي» "അല്ലാഹുവേ! എല്ലാ ന്യൂനതകളിൽ നിന്നും നിനക്ക് യോജിക്കാത്ത സർവ്വതിൽ നിന്നും നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നിൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമുള്ള പൂർണ്ണത കൊണ്ട് ഞാൻ നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. അല്ലാഹുവേ! എൻ്റെ തെറ്റുകൾ നീ മായ്ച്ചു കളയുകയും അവ നീ വിട്ടുപൊറുത്തു മാപ്പാക്കുകയും ചെയ്യേണമേ!"
അബൂ ഉമാമ ഇയാസ് ബ്നു ഥഅ്ലബഃ അൽ ഹാരിഥി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും, സ്വർഗം ഹറാമാക്കുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും?!" അവിടുന്ന് പറഞ്ഞു: "ഒരു അറാകിൻ്റെ കൊള്ളിയാണെങ്കിലും."
رواه مسلمഅല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് മുസ്ലിമായ ഒരാളുടെ അവകാശം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ താക്കീതാണ് നബി (ﷺ) ഈ ഹദീഥിലൂടെ നൽകുന്നത്. നരകം അർഹമാകുന്നതും, സ്വർഗം ഹറാമാകുന്നതുമായ തിന്മയാണ് അവർ അതിലൂടെ പ്രവർത്തിക്കുന്നത്. അല്ലാഹുവിങ്കൽ ഗുരുതരമായ വൻപാപങ്ങളിൽ പെട്ട കാര്യമാണത്. നബി (ﷺ) യുടെ ഈ വാക്ക് കേട്ടപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ കുറച്ചെന്തെങ്കിലും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരാൾ ശപഥം ചെയ്തതെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "അറാക്കിൻ്റെ മരത്തിൽ നിന്ന് പറിച്ചെടുക്കുന്ന ഒരു അറാക്കിൻ്റെ കൊള്ളിക്ക് വേണ്ടിയാണെങ്കിലും (അത് അപ്രകാരം തന്നെ)."
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)"
متفق عليهനബി -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: (പ്രാർത്ഥനയുടെ ആശയം) അല്ലാഹുവേ! നീ രോഗത്തിൻ്റെ പ്രയാസവും ബുദ്ധിമുട്ടും നീക്കിക്കൊടുക്കണേ! ജനങ്ങളുടെ രക്ഷിതാവും അവരുടെ സ്രഷ്ടാവും നിയന്താവുമായവനേ! ഈ രോഗിക്ക് നീ ശമനം നൽകേണമേ! നീയാകുന്നു റബ്ബേ സർവ്വ രോഗങ്ങൾക്കും ശമനം നൽകുന്നവനായ അശ്ശാഫീ. നിൻ്റെ ഈ നാമം കൊണ്ട് ഞാൻ നിന്നോട് തേടുന്നു. നിൻ്റെ പക്കൽ നിന്നുള്ള ശമനവും സൗഖ്യവുമല്ലാതെ ഒരു രോഗിക്ക് ശമനമില്ല തന്നെ. അതിനാൽ സമ്പൂർണ്ണവും, യാതൊരു നിലക്കുള്ള രോഗമോ പ്രയാസമോ ബാക്കിവെക്കാത്തതുമായ ശമനം നീ നൽകേണമേ!"
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ നീ ചെലവഴിക്കുന്ന ഒരു ദീനാർ, അടിമയെ മോചിപ്പിക്കാൻ ചെലവഴിക്കുന്ന ഒരു ദീനാർ, ദരിദ്രന് ദാനമായി നൽകുന്ന ഒരു ദീനാർ, നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിക്കുന്ന ഒരു ദീനാർ... ഇവയിൽ നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ദീനാണ് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്."
رواه مسلمനന്മയുടെ മാർഗത്തിൽ ചെലവഴിക്കുന്നതിൻ്റെ ചില രൂപങ്ങൾ നബി -ﷺ- ഈ ഹദീഥിൽ എടുത്തു പറഞ്ഞിരിക്കുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദീനാർ ചെലവഴിക്കുക, ഒരു മനുഷ്യനെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു ദീനാർ ചെലവഴിക്കുക, ആവശ്യക്കാരനായ ഒരു ദരിദ്രനെ സഹായിക്കുന്നതിനായി ഒരു ദീനാർ ചെലവഴിക്കുക, നിൻ്റെ കുടുംബത്തിനും നിൻ്റെ കീഴിലുള്ളവർക്കും വേണ്ടി ഒരു ദീനാർ ചെലവഴിക്കുക എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങൾ അവിടുന്ന് എടുത്തു പറഞ്ഞു. ഇവയിൽ അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത് നീ ചെലവഴിക്കാൻ ബാധ്യസ്ഥരായ നിൻ്റെ കുടുംബത്തിനും നിനക്ക് കീഴിലുള്ളവർക്കും വേണ്ടി നീ ചെലവഴിക്കുന്നതാണ് എന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "താങ്കൾ വർഷം മുഴുവൻ നോമ്പെടുക്കുകയും രാത്രി പരിപൂർണ്ണമായും നിസ്കരിക്കുകയും ചെയ്യുന്നുണ്ടോ?!" ഞാൻ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "നീ അപ്രകാരം ചെയ്താൽ നിൻ്റെ കണ്ണുകൾ കുഴിഞ്ഞു പോവുകയും, ശരീരം ക്ഷീണിക്കുകയും ചെയ്യും. വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്." അപ്പോൾ ഞാൻ പറഞ്ഞു: "എനിക്ക് അതിനേക്കാൾ കൂടുതൽ സാധിക്കുന്നതാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ നീ ദാവൂദ് (عليه السلام) ൻ്റെ നോമ്പെടുക്കുക. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് വെടിയുകയും ചെയ്യുമായിരുന്നു. ശത്രുവിനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നില്ല."
متفق عليهസ്വഹാബിയായിരുന്ന അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- തുടർച്ചയായി വർഷത്തിലുടനീളം നിത്യവും നോമ്പെടുക്കുന്നുണ്ട് എന്നും, രാത്രി മുഴുവൻ നിസ്കരിക്കുകയും ഉറക്കം ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും നബി -ﷺ- അറിയുകയുണ്ടായി. അപ്പോൾ അവിടുന്ന് അങ്ങനെ ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും, നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. രാത്രി നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യാനും നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചു. തുടർച്ചയായി നോമ്പെടുക്കുന്നതും രാത്രി മുഴുവൻ നിസ്കരിക്കുന്നതും അവിടുന്ന് അദ്ദേഹത്തോട് വിലക്കി. അപ്രകാരം ചെയ്താൽ കണ്ണുകൾ ദുർബലമാകാനും അത് കുഴിഞ്ഞു പോകാനും, ശരീരം ക്ഷീണിക്കാനും ബലഹീനമായി പോകാനും കാരണമാകുമെന്നും അവിടുന്ന് അറിയിച്ചു. അതിനാൽ വർഷം മുഴുവൻ നോമ്പെടുത്തവൻ യഥാർത്ഥത്തിൽ നോമ്പെടുത്തിട്ടില്ല; കാരണം നബി -ﷺ- യുടെ വിലക്കാണ് അവൻ ലംഘിച്ചിരിക്കുന്നത്. ശേഷം എല്ലാ മാസവും മൂന്ന് ദിവസം നോമ്പെടുക്കാൻ നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചു. കാരണം ഓരോ ദിവസത്തെയും നോമ്പ് പത്ത് ദിവസത്തെ നോമ്പിന് തുല്യമായിരിക്കും. നന്മകൾ ഏറ്റവും ചുരുങ്ങിയത് പത്ത് മടങ്ങെങ്കിലും ഇരട്ടിക്കുന്നതാണല്ലോ?! അപ്പോൾ അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "എനിക്ക് അതിനേക്കാൾ കൂടുതൽ സാധിക്കുന്നതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ നീ ദാവൂദ് നബിയുടെ (عليه السلام) നോമ്പിൻ്റെ രീതി സ്വീകരിക്കുക. അതാണ് ഏറ്റവും ശ്രേഷ്ഠമായ നോമ്പ്. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുമായിരുന്നു. ഈ രീതി സ്വീകരിച്ചത് കാരണത്താൽ അദ്ദേഹത്തിൻ്റെ ശരീരം ദുർബലമായിരുന്നില്ല എന്നതിനാൽ യുദ്ധത്തിൽ ശത്രുവിൻ്റെ മുൻപിൽ നിന്ന് ഒരിക്കലും അദ്ദേഹം പിറകോട്ട് ഓടുകയുണ്ടായിട്ടില്ല."
നുഅ്മാൻ ബ്നു ബശീർ (رضي الله عنه) നിവേദനം: അദ്ദേഹത്തിൻ്റെ മാതാവ് (അംറഃ) ബിൻത് റവാഹഃ അദ്ദേഹത്തിൻ്റെ പിതാവിനോട് തൻ്റെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷത്തോളം അദ്ദേഹം അതിൽ നിന്ന് പിന്തിനിൽക്കുകയും, പിന്നീട് അപ്രകാരം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ബിൻത് റവാഹഃ പറഞ്ഞു: "എൻ്റെ മകന് സമ്മാനം നൽകുന്നതിന് അല്ലാഹുവിൻ്റെ റസൂൽ -ﷺ- സാക്ഷ്യം വഹിക്കുന്നത് വരെ ഞാൻ തൃപ്തിപ്പെടുകയില്ല." (നുഅ്മാൻ പറയുന്നു:) അങ്ങനെ എൻ്റെ പിതാവ് എൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു. അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇവൻ്റെ ഉമ്മ, റവാഹയുടെ മകൾ അവളുടെ മകന് ഞാൻ നൽകുന്ന സമ്മാനത്തിന് താങ്കൾ സാക്ഷ്യം വഹിക്കണമെന്ന് ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ ബശീർ! ഇവനല്ലാതെ നിനക്ക് വേറെയും മക്കളുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "ഇതു പോലുള്ളത് അവർക്കെല്ലാം നീ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല." ഇമാം മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "എങ്കിൽ മറ്റാരെയെങ്കിലും നീ സാക്ഷി നിർത്തിക്കൊള്ളുക!"
متفق عليه، وله ألفاظ عديدةനുഅ്മാൻ ബ്നു ബശീർ (رضي الله عنهما) തൻ്റെ മാതാവായ അംറഃ ബിൻത് റവാഹഃ (رضي الله عنها) തൻ്റെ പിതാവിനോട് അവരുടെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ട സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു വർഷത്തോളം അതിൽ വൈമനസ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അവരുടെ ആവശ്യപ്രകാരം നുഅ്മാനിന് ഒരു സമ്മാനം നൽകാൻ തന്നെ തീരുമാനിച്ചു. അപ്പോൾ നുഅ്മാനിൻ്റെ മാതാവ് പറഞ്ഞു: താങ്കൾ എൻ്റെ മകന് സമ്മാനം നൽകുന്നതിന് നബി (ﷺ) യെ സാക്ഷി നിർത്താതെ എനിക്ക് തൃപ്തിയാവുകയില്ല. അങ്ങനെ അദ്ദേഹം നുഅ്മാനിൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു, അന്ന് അദ്ദേഹം (നുഅ്മാൻ) ചെറിയ കുട്ടിയായിരുന്നു. നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇവന് ഞാൻ സമ്മാനം നൽകുന്നതിന് താങ്കൾ സാക്ഷിയാകാൻ ഇവൻ്റെ ഉമ്മ ആഗ്രഹിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: ഹേ ബശീർ! താങ്കൾക്ക് ഇവനല്ലാതെ വേറെയും മക്കളുണ്ടോ?! അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "അവർക്കെല്ലാം ഇതു പോലെ താങ്കൾ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ എന്നെ താങ്കൾ സാക്ഷ്യം നിർത്തേണ്ടതില്ല. ഞാൻ അക്രമത്തിനും അനീതിക്കും സാക്ഷി നിൽക്കുന്നതല്ല." ഇമാം മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: നബി -ﷺ- അദ്ദേഹത്തെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു: "ഈ അക്രമത്തിന് നീ ഞാനല്ലാത്ത മറ്റാരെയെങ്കിലും സാക്ഷി നിർത്തി കൊള്ളുക."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."
رواه أبو داود والترمذي وأحمدമരണസമയം ആസന്നമായിട്ടില്ലാത്ത മുസ്ലിമായ ഒരു രോഗിയെ അവൻ്റെ മുസ്ലിം സഹോദരങ്ങളിൽ ആരെങ്കിലും സന്ദർശിക്കുകയും, ശേഷം ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രാർത്ഥന അവന് വേണ്ടി നടത്തുകയും ഏഴു തവണ ആവർത്തിക്കുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. പ്രാർത്ഥനയുടെ ആശയം ഇപ്രകാരമാണ്: "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയായ അല്ലാഹുവിനോട് നിന്നെ സൗഖ്യപ്പെടുത്താൻ ഞാൻ തേടുന്നു."
മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും ഉദ്ഹിയ്യത്തിന് അറുക്കാനായി മൃഗമുണ്ട് എങ്കിൽ ദുൽ ഹിജ്ജ മാസപ്പിറവി വെളിവായാൽ തൻ്റെ അറവ് നിർവ്വഹിക്കുന്നത് വരെ അവൻ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ."
رواه مسلمഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി -ദുൽ ഹിജ്ജയുടെ മാസപ്പിറവി കണ്ടുകഴിഞ്ഞാൽ (ദുൽഹിജ്ജ ആരംഭിച്ചാൽ) ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ- തൻ്റെ തലയിലെയോ കക്ഷത്തിലെയോ മീശയിലെയോ മറ്റോ രോമങ്ങൾ എടുക്കരുതെന്നും, കയ്യിലെയോ കാലിലെയോ നഖങ്ങൾ വെട്ടരുതെന്നും നബി -ﷺ- കൽപ്പിക്കുന്നു.