





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളെന്നാൽ; അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും, കൊലപാതകവും, കള്ളസത്യം ചെയ്യലുമാകുന്നു."
رواه البخاريവൻപാപങ്ങൾ ഏതെല്ലാമാണെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഇഹലോകത്തോ പരലോകത്തോ കടുത്ത താക്കീത് നൽകപ്പെട്ട തിന്മകൾക്കാണ് ഇസ്ലാമിൽ വൻപാപങ്ങൾ എന്ന് പറയുക. അതിൽ ഒന്നാമത്തേത് "അല്ലാഹുവിൽ പങ്കുചേർക്കലാണ്". ആരാധനകളിൽ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവർക്ക് നൽകലാണ് അതിൻ്റെ ഉദ്ദേശ്യം. ആരാധനകൾക്ക് മാത്രം അർഹതയുള്ളവനാണ് അല്ലാഹു എന്ന അവൻ്റെ 'ഉലൂഹിയ്യത്തിലോ', സർവ്വതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനാണ് അല്ലാഹു എന്ന അവൻ്റെ 'റുബൂബിയ്യത്തിലോ', അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളിലോ അവന് മാത്രം പ്രത്യേകമായ ഏതെങ്കിലുമൊരു കാര്യത്തിൽ അല്ലാഹുവിനെ മറ്റുള്ളവരുമായി സമപ്പെടുത്തലാണ് ശിർക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാമത്തേത്; മാതാപിതാക്കളെ ഉപദ്രവിക്കലാണ്. മാതാവിനോ പിതാവിനോ ഉപദ്രവമുണ്ടാക്കുന്ന ഏതൊരു വാക്കും പ്രവർത്തിയും, അവരോട് നന്മ ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും. മൂന്നാമത്തേത് 'കൊലപാതകം'. അതിക്രമമായോ ശത്രുത മൂലമോ അന്യായമായി ഒരാളെ കൊലപ്പെടുത്തുന്നതാണ് ഈ പറഞ്ഞതിൽ ഉൾപ്പെടുക. നാലാമത്തേത് 'കള്ളസത്യം ചെയ്യലാണ്'. കളവാണ് പറയുന്നത് എന്ന ബോധ്യത്തോടെ ശപഥം ചെയ്തു പറയുന്നതാണ് ഉദ്ദേശ്യം. 'മുക്കിക്കളയുന്നത്' എന്നർത്ഥമുള്ള 'ഗമൂസ്' എന്ന പദം അതിനോട് ചേർത്തിപ്പറഞ്ഞത് ഈ തിന്മ അത് ചെയ്യുന്നവരെ തിന്മകളിൽ -അല്ലെങ്കിൽ നരകത്തിൽ- മുക്കിക്കളയുന്നത് കൊണ്ടാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്."
متفق عليهഭർത്താവ് മരണപ്പെട്ട, നോക്കാൻ ആരുമില്ലാത്ത വിധവയായ ഒരു സ്ത്രീയുടെ പ്രയാസങ്ങൾ പരിഹരിച്ചു നൽകുന്നവനും, ആവശ്യങ്ങളേറെയുള്ള ദരിദ്രനെ സഹായിക്കുകയും അവന് ദാനം നൽകുകയും, ഇതിലെല്ലാം അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം കാംക്ഷിക്കുകയും ചെയ്യുന്നവന് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരാളുടെ പ്രതിഫലം പോലുള്ളതുണ്ട്. അതല്ലെങ്കിൽ ക്ഷീണിക്കാതെ രാത്രി മുഴുവൻ നിസ്കരിക്കുന്ന ഒരാളുടെയോ, ഇടവേളയില്ലാതെ പകലുകളിൽ നോമ്പെടുക്കുന്ന ഒരാളുടെയോ പ്രതിഫലം പോലുള്ളതുണ്ട്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ).". .
متفق عليهനാശകരങ്ങളായ ഏഴു വൻപാപങ്ങളെ അകറ്റി നിർത്താൻ തൻ്റെ അനുയായികളായ ഉമ്മത്തിനോട് നബി -ﷺ- കൽപ്പിക്കുന്നു. അവ ഏതെല്ലാമാണെന്ന ചോദ്യത്തിന് ഉത്തരമായി നബി -ﷺ- അറിയിക്കുന്നു: ഒന്നാമത്തെ പാപം: അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. അല്ലാഹുവിന് ഏതെങ്കിലും നിലക്ക് ഒരു പങ്കാളിയെയോ തുല്യനെയോ വകവെച്ചു കൊടുക്കുന്നതിനാണ് ശിർക്ക് എന്ന് പറയുക. അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധനകളിൽ ഏതെങ്കിലുമൊന്ന് അവനല്ലാത്തവർക്ക് നൽകുന്നതും ശിർക്ക് തന്നെ. ആദ്യം ശിർക്കാണ് നബി -ﷺ- വിലക്കിയത് എന്നതിൽ നിന്ന് അതാണ് തിന്മകളിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത് എന്ന് മനസ്സിലാക്കാം. രണ്ടാമത്തെ പാപം: മാരണം (സിഹ്ർ). ചില ജപങ്ങളും ഹോമങ്ങളും മന്ത്രങ്ങളും മരുന്നുകളും ഉപയോഗിച്ചു കൊണ്ട് നടത്തുന്ന പ്രവർത്തിയാണത്. മറ്റൊരാളെ വധിക്കുന്നതിനോ അയാൾക്ക് രോഗം വരുത്തുന്നതിനോ ഭാര്യാഭർത്താക്കന്മാർക്കിടയിൽ അകൽച്ച ഉണ്ടാക്കുന്നതിനോ സിഹ്ർ ചെയ്യുന്നവരുണ്ട്. പൈശാചികമായ പ്രവർത്തിയാണ് ഇത് എന്നതിൽ സംശയമില്ല. അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, ദുരാത്മാക്കളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങികൊടുത്തു കൊണ്ടുമല്ലാതെ സിഹ്റിൻ്റെ ബഹുഭൂരിപക്ഷം രൂപങ്ങളും ചെയ്യാൻ സാധിക്കുന്നതല്ല. മൂന്ന്: അന്യായമായി അല്ലാഹു നിഷിദ്ധമാക്കിയ ഒരു ജീവൻ ഹനിക്കൽ. ന്യായമായ കാരണങ്ങളുണ്ട് എങ്കിൽ തന്നെ അത് നടപ്പിൽ വരുത്തേണ്ടത് ഇസ്ലാമിക ഭരണാധികാരി മാത്രമാണ്. നാല്: പലിശ മുതൽ ഭക്ഷിക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ അതിൽ നിന്ന് പ്രയോജനമെടുക്കുകയോ ചെയ്യൽ. അഞ്ച്: പ്രായപൂർത്തി എത്തുന്നതിന് മുൻപ് പിതാവ് മരണപ്പെട്ട കുട്ടികൾ ഇസ്ലാമിക നിയമത്തിൽ അനാഥനാണ്. അവൻ്റെ സ്വത്ത് അതിക്രമത്തിലൂടെ കൈവശപ്പെടുത്തുക എന്നത് നിഷിദ്ധമാണ്. ആറ്: നിഷേധികളുമായുള്ള യുദ്ധത്തിനിടയിൽ പിന്തിരിഞ്ഞോടൽ ഏഴ്: ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരാരോപണം ഉന്നയിക്കൽ. പുരുഷന്മാർക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കുന്നതും അപ്രകാരം തന്നെയാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എൻ്റെ ഖബ്റിനെ ആരാധനകേന്ദ്രമാക്കുകയും ചെയ്യരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊള്ളുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
رواه أبو داودവീടുകളിൽ നിസ്കാരം തീർത്തും ഇല്ലാതാകുന്നത് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു; നിസ്കരിക്കപ്പെടാത്ത മഖ്ബറകൾക്ക് സമാനമായി വീടുകൾ മാറിപ്പോകാതിരിക്കുന്നതിന് വേണ്ടിയാണത്. അതോടൊപ്പം തൻ്റെ ഖബ്ർ ആവർത്തിച്ചാവർത്തിച്ച് സന്ദർശിക്കുന്നതിൽ നിന്നും നബി -ﷺ- വിലക്കുന്നു. അവിടെ സ്ഥിരമായി ഒത്തുകൂടുക എന്നത് പാടില്ല. കാരണം അത് ശിർകിലേക്ക് നയിക്കുന്ന വഴികളിലൊന്നാണ്. ഭൂമിയുടെ ഏതു ഭാഗത്ത് നിന്നാണെങ്കിലും അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാനും നബി -ﷺ- കൽപ്പിക്കുന്നു. കാരണം ദൂരെ നിന്നുള്ളവരുടെയും അടുത്തു നിന്നുള്ളവരുടെയും സ്വലാത്ത് നബി -ﷺ- യ്ക്ക് എത്തിക്കപ്പെടുന്നതാണ്. അതിനാൽ സ്വലാത്ത് എത്തിച്ചു നൽകുന്നതിന് വേണ്ടി നബി -ﷺ- യുടെ ഖബ്റിനരികിലേക്ക് ആവർത്തിച്ചു വരേണ്ടതില്ല.
സഹ്ൽ ബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം."
رواه البخاريരണ്ട് കാര്യങ്ങൾ മുസ്ലിമായ ഒരാൾ മുറുകെ പിടിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്നാമത്തേത്: നാവിനെ സംരക്ഷിക്കലാണ്. അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന യാതൊന്നും അവൻ സംസാരിക്കരുത്. രണ്ട്: ഗുഹ്യാവയവം സംരക്ഷിക്കലാണ്. മ്ലേഛപ്രവർത്തനങ്ങളിൽ വീണുപോകുന്നതിൽ നിന്ന് അവൻ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് അവയവങ്ങൾ കൊണ്ടാണ് അധിക തിന്മകളും സംഭവിക്കുന്നത്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."
رواه الترمذي والنسائي في الكبرى وابن ماجهഏറ്റവും ശ്രേഷ്ഠമായ സ്തുതികീർത്തനം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കാണെന്നും, ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന 'അൽഹംദുലില്ലാഹ്' എന്ന വാക്കാണെന്നും നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം. അൽഹംദുലില്ലാഹ് എന്നാൽ അല്ലാഹുവാണ് സർവ്വ അനുഗ്രഹങ്ങൾ നൽകിയവൻ എന്നും, അവൻ എല്ലാ പൂർണ്ണതകൾ കൊണ്ടും മനോഹാരിത കൊണ്ടും വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ളവനാണെന്നും അംഗീകരിക്കലാണ്.
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ ചെരുപ്പിൻ്റെ വള്ളിയേക്കാൾ സ്വർഗം നിങ്ങളോട് സമീപസ്ഥമാണ്. നരകവും അതു പോലെത്തന്നെ."
رواه البخاريഒരാൾ തൻ്റെ കാലിൽ ധരിച്ചിരിക്കുന്ന ചെരുപ്പിൻ്റെ വള്ളി എത്ര അടുത്താണോ അത്പോലെ നരകവും സ്വർഗവും മനുഷ്യരോട് വളരെ അടുത്താണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം മനുഷ്യർ ചിലപ്പോൾ അല്ലാഹുവിനിഷ്ടപ്പെട്ട ഒരു നന്മ ചെയ്യുകയും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തേക്കാം. അതല്ലെങ്കിൽ ഒരു തിന്മ പ്രവർത്തിക്കുകയും അത് അവൻ്റെ നരകപ്രവേശനത്തിന് കാരണമാവുകയും ചെയ്തേക്കാം.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."
متفق عليهഒരു മുസ്ലിമിനെ ബാധിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും വ്യാകുലതകളും വിപത്തുകളും പ്രയാസങ്ങളും കഠിനതകളും ഭയവും വിശപ്പും -എന്തിനധികം; ഒരു മുള്ള് കുത്തുകയും അതവനെ വേദനിപ്പിക്കുകയും ചെയ്താലും- അവയെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും അവൻ്റെ പാപങ്ങൾ കൊഴിഞ്ഞുപോകാനുള്ള കാരണവുമായിത്തീരും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു."
رواه البخاريനിഷിദ്ധവൃത്തികൾ ചെയ്യുക, നിർബന്ധകാര്യങ്ങളിൽ കുറവ് വരുത്തുക പോലുള്ള മനുഷ്യരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൊണ്ടാണ് നരകം പൊതിയപ്പെടുകയും വലയം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത് എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ ആരെങ്കിലും തൻ്റെ മനസ്സിൻ്റെ ദേഹേഛകളെ പിൻപറ്റിയാൽ അവൻ നരകാവകാശിയാകും. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സ്ഥിരമായി നിലനിർത്തുക, നിഷിദ്ധവൃത്തികൾ ഉപേക്ഷിക്കുക അതിൽ ക്ഷമയോടെ നിലകൊള്ളുക പോലുള്ള മനസ്സിന് വെറുപ്പുള്ള കാര്യങ്ങളാലാണ് സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ആരെങ്കിലും തൻ്റെ മനസ്സിനെ അതിലേക്ക് പിടിച്ചു വലിക്കുകയും സ്വന്തം ഇഛകൾക്കെതിരെ പോരാട്ടം നടത്തുകയും ചെയ്താൽ അവൻ സ്വർഗപ്രവേശനത്തിന് അർഹതയുള്ളവനാകും