





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) നിവേദനം: നബിയോടൊപ്പം (ﷺ) ഞങ്ങൾ ഹിജ്റിൻ്റെ ഭാഗത്തുകൂടെ സഞ്ചരിച്ചു. അപ്പോൾ നബി (ﷺ) ഞങ്ങളോട് പറഞ്ഞു: " സ്വന്തത്തോട് അക്രമം പ്രവർത്തിച്ചവരുടെ ഭവനങ്ങളിൽ കരയുന്നവരായല്ലാതെ നിങ്ങൾ പ്രവേശിക്കരുത്; അവർക്ക് ബാധിച്ചത് നിങ്ങളെയും ബാധിച്ചേക്കുമോ എന്ന ഭയം കാരണത്താൽ." ശേഷം നബി (ﷺ) തൻ്റെ വാഹനമൃഗത്തെ വേഗതയിൽ മുന്നോട്ട് കുതിപ്പിക്കുകയും, ആ പ്രദേശം വേഗത്തിൽ പിന്നിടുകയും ചെയ്തു.
متفق عليهഥമൂദ് ഗോത്രക്കാർ ജീവിച്ചിരുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കവെ നബി (ﷺ) സ്വഹാബികൾക്ക് നൽകിയ നിർദേശമാണ് ഈ ഹദീഥിലുള്ളത്. സ്വന്തത്തോട് അക്രമം പ്രവർത്തിച്ചതിനാൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയ അവരുടെ ഭവനങ്ങളിൽ പ്രവേശിക്കുകയോ അവിടെ സമീപിക്കുകയോ ചെയ്യുന്നത് അവിടുന്ന് അവരോട് വിലക്കി; ആരെങ്കിലും അവിടെ പ്രവേശിക്കുന്നെങ്കിൽ അവരുടെ സ്ഥിതി ഓർത്തു കൊണ്ടും, അവരെ ബാധിച്ചത് തനിക്കും ബാധിച്ചേക്കുമോ എന്ന ഭയം കൊണ്ടും കരഞ്ഞു കൊണ്ടല്ലാതെ അപ്രകാരം ചെയ്യരുത് എന്നും അവിടുന്ന് ഓർമപ്പെടുത്തി. ശേഷം അവിടുന്ന് തൻ്റെ യാത്രാവാഹനത്തെ മുന്നോട്ട് കുതിപ്പിക്കുകയും, ആ പ്രദേശം വേഗത്തിൽ മറികടക്കുകയും ചെയ്തു.
ഹുദൈഫ (رضي الله عنه) നിവേദനം: ഞങ്ങൾ ഉമർ ബ്നുൽ ഖത്താബിൻ്റെ (رضي الله عنه) അരികിലായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഫിത്നകളെ (കുഴപ്പങ്ങളും പരീക്ഷണങ്ങളും) കുറിച്ച് നബി (ﷺ) വിവരിക്കുന്നത് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്?" അപ്പോൾ ചിലർ പറഞ്ഞു: "ഞങ്ങൾ അതിനെ കുറിച്ച് കേട്ടിട്ടുണ്ട്." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ഒരാൾക്ക് തൻ്റെ കുടുംബത്തിലും അയൽവാസിയിലുമുണ്ടാകുന്ന ഫിത്നകളെ കുറിച്ചായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്?" അവർ പറഞ്ഞു: "അതെ." ഉമർ (ﷺ) പറഞ്ഞു: "നിസ്കാരവും നോമ്പും ദാനധർമ്മങ്ങളും അവക്ക് പ്രായശ്ചിത്തമാകുന്നതാണ്. എന്നാൽ സമുദ്രത്തിലെ തിരമാലകൾ പോലെ ആഞ്ഞടിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് നിങ്ങളിലാരാണ് കേട്ടിട്ടുള്ളത്?" ഹുദൈഫ (رضي الله عنه) പറയുന്നു: "അതോടെ ജനങ്ങളെല്ലാം നിശബ്ദരായി. അപ്പോൾ ഞാൻ പറഞ്ഞു: "ഞാൻ കേട്ടിട്ടുണ്ട്." ഉമർ (رضي الله عنه) പറഞ്ഞു: "താങ്കൾ തന്നെ (അതിന് അർഹൻ!)" ഹുദൈഫ (رضي الله عنه) പറഞ്ഞു: "നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു കൊണ്ടിരിക്കും. ഏത് ഹൃദയമാണോ അതിൽ സ്വാധീനിക്കപ്പെടുന്നത് അവിടെ ഒരു കറുത്ത പുള്ളി വീഴും. ഏത് ഹൃദയമാണോ അതിനെ നിരസിക്കുന്നത്, അതിൽ ഒരു വെളുത്ത പുള്ളിയും വീഴും. അങ്ങനെ ഹൃദയങ്ങൾ രണ്ട് തരമായി മാറും. ഒന്ന് മിനുസമുള്ള വെള്ളപ്പാറ പോലെ; ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം ഫിത്നകൾ അതിനെ പരുക്കേൽപ്പിക്കുകയില്ല. രണ്ടാമത്തേത്, കമിഴ്ത്തി വെച്ച കറുത്ത ഒരു കൂജ പോലെയുമാകും. നന്മയെ നന്മയായോ തിന്മയെ തിന്മയായോ അത് തിരിച്ചറിയുകയില്ല; അതിൻ്റെ ദേഹേഛകൾ വലിച്ചെടുത്തതല്ലാതെ." ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "എന്നാൽ താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ അടച്ചിട്ട ഒരു വാതിലുണ്ട്; അത് പൊളിക്കപ്പെടാനായിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് പൊളിക്കപ്പെടുക തന്നെയാണോ ചെയ്യുക; ആ വാതിൽ തുറക്കപ്പെടുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ അത് തിരിച്ചടക്കാൻ സാധിക്കുമായിരുന്നു." ഞാൻ (ഹുദൈഫ) പറഞ്ഞു: "അല്ല! അത് തകർക്കപ്പെടുകയാണുണ്ടാവുക." വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്യാനിരിക്കുന്ന ഒരു വ്യക്തിയാണ് ആ വാതിൽ കൊണ്ട് ഉദ്ദേശ്യം എന്നും, ഈ പറഞ്ഞത് യാതൊരു അസത്യവും കലരാത്ത ഹദീഥാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. (ഹദീഥിൻ്റെ നിവേദകരിൽ പെട്ട) അബൂ ഖാലിദ് പറയുന്നു: ഞാൻ സഅ്ദിനോട് ചോദിച്ചു: "ഹദീഥിൽ 'അസ്വദ് മുർബാദ്' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്താണ്?" അദ്ദേഹം പറഞ്ഞു: "കറുപ്പിനിടയിലെ തിളങ്ങുന്ന വെളുപ്പാണത്." ഞാൻ ചോദിച്ചു: "കമിഴ്ത്തി വെച്ച കൂജ" എന്നതിൻ്റെ ഉദ്ദേശ്യമെന്താണ്?" അദ്ദേഹം പറഞ്ഞു: "അത് തലതിരിച്ചു വെച്ചിരിക്കുന്നു എന്നതാണ്."
رواه مسلمഉമറുബ്നുൽ ഖത്താബ് (رضي الله عنه) സ്വഹാബികളിൽ പെട്ട അനേകം പേരുള്ള ഒരു സദസ്സിലായിരുന്നു. അപ്പോൾ അവരോട് അദ്ദേഹം ചോദിച്ചു: നബി (ﷺ) ഫിത്നകളെ കുറിച്ച് വിവരിക്കുന്നത് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്? അവരിൽ ചിലർ പറഞ്ഞു: "അവിടുന്ന് ഫിത്നകളെ കുറിച്ച് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ഒരു വ്യക്തിക്ക് തൻ്റെ സ്വന്തക്കാരായ ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ ഉണ്ടാകുന്ന പരീക്ഷണങ്ങളായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്; അവരോടുള്ള സ്നേഹം അതിരുകവിയുന്നതോ അവരുടെ കാര്യത്തിലുള്ള അതിരുവിട്ട പിശുക്കോ, അവരെക്കൊണ്ട് നന്മകളിൽ നിന്ന് അശ്രദ്ധനായി പോകുന്നതോ ആവാം. അവരുടെ വിഷയത്തിലുള്ള ബാധ്യതകളിൽ കുറവ് വരുത്തുകയും, അവരെ മര്യാദയും വിജ്ഞാനവും പഠിപ്പിക്കുന്നതിൽ അശ്രദ്ധ വരുത്തുന്നതും പോലുള്ള പരീക്ഷണങ്ങളും ധാരാളമുണ്ട്. അതല്ലെങ്കിൽ, അയൽവാസിയുടെ കാര്യത്തിലും മറ്റുമെല്ലാം ഉണ്ടാകുന്ന പരീക്ഷണങ്ങളായിരിക്കും നിങ്ങൾ മനസ്സിലാക്കിയത്?" അവർ പറഞ്ഞു: "അതെ." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ഫിത്നകൾ ഒരാൾ സ്വയം വിചാരണ നടത്താൻ അർഹമായ പരീക്ഷണങ്ങൾ തന്നെയാണ്. അവയിൽ ചില തിന്മകൾ നിസ്കാരവും നോമ്പും ദാനധർമങ്ങളും പോലുള്ള നന്മകൾ കൊണ്ട് പൊറുക്കപ്പെട്ടേക്കാവുന്നതാണ്." എന്നാൽ ജനങ്ങളെ പൊതുവായി ബാധിക്കുന്നതും വ്യാപകമായി പരക്കുന്നതും ജനങ്ങളെ സമുദ്രത്തിലെ തിരമാലകൾ പോലെ ഇളക്കിമറിക്കുന്നതുമായ കടുത്ത ഫിത്നകളെ കുറിച്ച് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്? അപ്പോൾ അവിടെ കൂടിയവർ നിശബ്ദരായി; എന്നാൽ ഹുദൈഫ (رضي الله عنه) പറഞ്ഞു: "ഞാൻ അക്കാര്യം കേട്ടിട്ടുണ്ട്." ഹുദൈഫയുടെ മറുപടി കേട്ടപ്പോൾ ഉമർ (رضي الله عنه) സന്തോഷിച്ചു; അദ്ദേഹം പറഞ്ഞു: "അല്ലാഹു താങ്കളുടെ പിതാവിനെ ആദരിക്കട്ടെ; താങ്കളെ പോലുള്ളവരെ വളർത്തിയതിന്! താങ്കൾ പറയുക." അപ്പോൾ ഹുദൈഫ (رضي الله عنه) പറഞ്ഞു: നബി (ﷺ) പറഞ്ഞിട്ടുണ്ട്: ഫിത്നകൾ പ്രകടമാവുകയും പുറപ്പെടുകയും ചെയ്യും; ഈറ്റപ്പായയുടെ അടരുകൾ ഉറങ്ങുന്ന മനുഷ്യൻ്റെ പുറത്ത് ഒട്ടിപ്പിടിക്കുന്നത് പോലെ അവ മനുഷ്യൻ്റെ ഹൃദയത്തിൽ ഒട്ടിപ്പിടിക്കുകയും, ആ കൂടിച്ചേരൽ മനുഷ്യൻ്റെ ഹൃദയത്തിൽ കടുത്ത സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ്. ഈ ഫിത്നകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. ഏതെങ്കിലും ഹൃദയത്തിൽ അത് പ്രവേശിക്കുകയും, ആ ഹൃദയം അതിനെ ഇഷ്ടപ്പെടുകയും, പാനീയം വലിച്ചു കുടിക്കുന്നത് പോലെ അവയുമായി കൂടിക്കലരുകയും ചെയ്താൽ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നതാണ്. എന്നാൽ ഈ ഫിത്നകളെ തിരസ്കരിക്കുന്ന ഹൃദയങ്ങളിൽ ഒരു വെളുത്ത പുള്ളിയും വീഴുന്നതാണ്. അങ്ങനെ ഹൃദയങ്ങൾ രണ്ട് വിധമായി തീരും. ഒന്ന്: ഈമാൻ ശക്തമായി അടിയുറച്ച തൂവെള്ള നിറമുള്ള ഹൃദയം. എല്ലാ കലർപ്പുകളിൽ നിന്നും അത് സുരക്ഷിതമായിരിക്കും. ഫിത്നകൾ അവയിൽ പറ്റിപ്പിടിക്കുകയില്ല.മിനുസമുള്ള ഒരു പാറപ്പുറത്ത് ഒന്നും സ്വാധീനം ചെലുത്തുകയോ ഒട്ടിനിൽക്കുകയോ ചെയ്യാത്തത് പോലെ, ആ ഹൃദയം നിലകൊള്ളും. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഏത് പരീക്ഷണവും അതിനെ യാതൊരു ഉപദ്രവവുമേൽപ്പിക്കുകയില്ല. രണ്ടാമത്തെ ഹൃദയം ഫിത്നകൾ ബാധിച്ചതിനാൽ അത് കറുത്ത നിറമായി മാറും; ചെരിച്ചു വെച്ചതോ കമിഴ്ത്തി വെച്ചതോ ആയ ഒരു കൂജ പോലെയായിരിക്കും അതിൻ്റെ സ്ഥിതി. വെള്ളം അതിൽ ബാക്കി നിൽക്കുകയേ ഇല്ല; നന്മകളോ വിജ്ഞാനമോ പ്രസ്തുത ഹൃദയത്തിൽ നിലനിൽക്കുകയില്ല എന്നത് പോലെ. അതിന് നന്മകളെ തിരിച്ചറിയാനോ തിന്മകളെ അകറ്റുവാനോ കഴിയില്ല; ഹൃദയം ആഗ്രഹിച്ചതും ഇഛിച്ചതും മാത്രമായിരിക്കും അതിൻ്റെ മുന്നിലുണ്ടാവുക. ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "താങ്കളുടെ ജിവീതകാലത്ത് ഈ ഫിത്നകളൊന്നും പുറപ്പെടുകയില്ല. താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ ഒരു വാതിലുണ്ട്; അത് തകർക്കപ്പെടാനുള്ള സമയം അടുത്തിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് തകർക്കപ്പെടുകയാണോ ഉണ്ടാവുക?! അത് തുറക്കപ്പെടുകയായിരുന്നെങ്കിൽ ആ വാതിൽ വീണ്ടും തിരിച്ചടക്കാൻ സാധിക്കുമായിരുന്നു." അപ്പോൾ ഹുദൈഫ (رضي الله عنه) പറഞ്ഞു: "അല്ല! ആ വാതിൽ തകർക്കപ്പെടുകയാണുണ്ടാവുക. വധിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയാണ് ആ വാതിൽ." (ഹുദൈഫ (رضي الله عنه) പറഞ്ഞു: ) ഞാൻ ഈ പറഞ്ഞതെല്ലാം സത്യവും യാഥാർത്ഥ്യവുമാണ്. ആരെങ്കിലും എഴുതിയുണ്ടാക്കിയതൊന്നുമല്ല അവ. ഏതെങ്കിലുമൊരാളുടെ അഭിപ്രായങ്ങളുമല്ല. മറിച്ച്, നബിയിൽ (ﷺ) നിന്നുള്ള ഹദീഥാണ് ഇതെല്ലാം.
ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: നബി (ﷺ) പറഞ്ഞിരിക്കുന്നു: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാൽ കൈ ഈമ്പുകയോ അല്ലെങ്കിൽ (ഭാര്യമാരേയോ മറ്റു പ്രിയപെട്ടവരെയോ പോലെ) മറ്റൊരാളെ കൊണ്ട് ഈമ്പിക്കുകയോ ചെയ്യാതെ അത് തുടച്ചുകളയരുത്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു. അവിടുന്ന്(ﷺ) അത് ധരിക്കുമ്പോൾ അതിന്റെ മുദ്രയുടെ ഭാഗം കൈയുടെ ഉൾഭാഗത്താണ് ആക്കിയിരുന്നത്. അപ്പോൾ ജനങ്ങളും അതുപോലെ ചെയ്തു. പിന്നീട് അവിടുന്ന് (ﷺ) മിമ്പറിൽ ഇരുന്ന് തന്റെ മോതിരം ഊരി. എന്നിട്ടു പറഞ്ഞു: ഞാ ഈ മോതിരം ധരിച്ചിരുന്നു. അതിൻ്റെ മുദ്രഭാഗം ഉൾഭാഗത്താക്കിയിരുന്നു. എന്നിട്ട് നബി (ﷺ) അത് വലിച്ചെറിഞ്ഞു. തുടർന്ന് ഇങ്ങനെ പറഞ്ഞു: അല്ലാഹുവാണെ ഞാൻ ഒരിക്കലും ഇത് ധരിക്കുകയില്ല. അപ്പോൾ ജനങ്ങളും അവരുടെ മോതിരങ്ങൾ വലിച്ചെറിഞ്ഞു. "അവിടുന്ന് (ﷺ) അത് തൻ്റെ വലതുകൈയിൽ ധരിച്ചു" എന്നും വന്നതു കാണാം.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ഉമർ ഇബ്നുൽ ഖത്താബ് (റ)വിൽ നിന്നും, <<നിശ്ചയമായും ഇതിലും കൂടുതൽ പട്ടുവസ്ത്രം ധരിക്കുന്നത് നബി(സ) വിലക്കിയിരിക്കുന്നു - നബി(സ)ഞങ്ങൾക്ക് വേണ്ടി അവിടുത്തെ ചൂണ്ടു വിരലും നടു വിരലും ഉയർത്തി കാണിച്ചു തന്നു->> മുസ്ലിമിന്റെ റിപ്പോർട്ടിൽ ഉള്ളത് <<രണ്ടോ മൂന്നോ നാലോ വിരലുകളുടെ സ്ഥാനത്തിലും കൂടുതൽ പട്ടു വസ്ത്രം ധരിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു>> എന്നാണ്.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അബൂ ഹുറയ്റ (റ)വിൽ നിന്നും, അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എനിക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാവുന്ന വചനങ്ങൾ എനിക്ക് പറഞ്ഞു തന്നാലും,അവിടുന്ന് പറഞ്ഞു: <<ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക>>, അദ്ദേഹം പറഞ്ഞു: <<നിന്റെ പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ വിരിപ്പിലേക്ക് ചെല്ലുമ്പോഴും നീ അത് പറയുക>>.
തുർമുദി ഉദ്ധരിച്ചത് - നസാഈ ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: <<ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക്കാരില്ലാത്തവനുമാകുന്നു>> നിവേദകൻ പറയുന്നു, അതിൽ ഇപ്രകാരവും പറഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു: <<രാജാധികാരവും സർവ സ്തുതിയും അവനാകുന്നു, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. നാഥാ, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും നന്മകൾ ഞാൻ നിന്നോട് ചോദിക്കുന്നു, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു, നാഥാ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ വിഷമത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു, നാഥാ, നരകത്തിലേയും ഖബ്റിലേയും ശിക്ഷകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു>> അപ്രകാരം തന്നെ പ്രഭാതമായാലും അവിടുന്ന് പറയുമായിരുന്നു <<ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രഭാതത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു>>
മുസ്ലിം ഉദ്ധരിച്ചത്മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ ദരിദ്രയായ ഒരു സ്ത്രീ എൻ്റെ അരികിൽ അവളുടെ രണ്ട് പെൺകുട്ടികളെയും വഹിച്ചു കൊണ്ട് വന്നു. ഞാൻ അവൾക്ക് മൂന്ന് ഈത്തപ്പഴങ്ങൾ കൊടുത്തു. അപ്പോൾ അവൾ അതിൽ നിന്ന് ഓരോ ഈത്തപ്പഴം വീതം തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ (ബാക്കിയുള്ള) ഈത്തപ്പഴം ഭക്ഷിക്കാനായി തൻ്റെ വായിലേക്ക് ഉയർത്തി; അപ്പോൾ അവളുടെ രണ്ട് കുട്ടികളും ഭക്ഷിക്കാനായി അത് അവളോട് ആവശ്യപ്പെട്ടു; അവൾ താൻ ഭക്ഷിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തി അവർക്ക് രണ്ടു പേർക്കും വീതം വെച്ചു നൽകി. അവളുടെ ഈ പ്രവർത്തി എന്നെ ഏറെ വിസ്മയിപ്പിച്ചു. അക്കാര്യം നബി -ﷺ- യോട് ഞാൻ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ അക്കാരണത്താൽ മോചിപ്പിച്ചിരിക്കുന്നു."
رواه مسلمമുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- ഒരു ദരിദ്രയായ സ്ത്രീ തൻ്റെ രണ്ട് പെൺമക്കളെയും വഹിച്ചു കൊണ്ട് അവരുടെ അടുത്ത് വരികയും, തൻ്റെ ആവശ്യം പറയുകയും ചെയ്തപ്പോൾ അവർക്ക് മൂന്ന് ഈത്തപ്പഴങ്ങൾ നൽകിയ സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. ആ സ്ത്രീ തനിക്ക് ലഭിച്ചതിൽ രണ്ട് ഈത്തപ്പഴങ്ങൾ തൻ്റെ കുട്ടികൾക്ക് നൽകിയ ശേഷം ബാക്കിയുള്ള ഈത്തപ്പഴം ഭക്ഷിക്കാനായി വായിലേക്ക് ഉയർത്തിയപ്പോഴാണ് അവളുടെ രണ്ട് മക്കളും ആ ഈത്തപ്പഴവും തങ്ങൾക്ക് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ ആ സ്ത്രീ താൻ കഴിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തിയ ശേഷം തൻ്റെ രണ്ട് മക്കൾക്കും അത് വീതംവെച്ചു നൽകി. ആഇശാ -رَضِيَ اللَّهُ عَنْهَا- യെ ഈ പ്രവർത്തി ഏറെ അത്ഭുതപ്പെടുത്തി. അവൾ ചെയ്ത കാര്യം നബി -ﷺ- യോട് ഉണർത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: "ആ ഈത്തപ്പഴം (മക്കൾക്ക് നൽകിയത്) കാരണത്താൽ അല്ലാഹു അവൾക്ക് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു. അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ മോചിപ്പിച്ചിരിക്കുന്നു."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."
رواه أبو داود والترمذي والنسائي في الكبرى وأحمدജനങ്ങൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് ആരെങ്കിലും വന്നെത്തിയാൽ അവൻ അവർക്ക് സലാം പറയട്ടെ എന്ന് നബി (ﷺ) അറിയിക്കുന്നു. ആ സദസ്സിൽ നിന്ന് അവൻ എഴുന്നേൽക്കുകയാണെങ്കിൽ അവരോട് വിടപറയുമ്പോഴും അവൻ സലാം പറയണം. സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ പറഞ്ഞ ആദ്യത്തെ സലാം, പിരിഞ്ഞു പോകുമ്പോഴുള്ള രണ്ടാമത്തെ സലാമിനേക്കാൾ കൂടുതൽ അർഹമല്ല.