





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല."
متفق عليهഇഹലോകത്ത് പട്ട് ധരിക്കുന്ന പുരുഷന്മാർ അതിൽ നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടാൽ പരലോകത്ത് അവർക്ക് അത് ധരിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- വിവരിക്കുന്നു.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: മുആവിയഃ -رَضِيَ اللَّهُ عَنْهُ- ഒരിക്കൽ മസ്ജിദിലുള്ള ഒരു സദസ്സിലേക്ക് വന്നെത്തി. അപ്പോൾ (അവരോട്) അദ്ദേഹം ചോദിച്ചു: "എന്തിനാണ് നിങ്ങൾ ഇവിടെ കൂടിയിരുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ഇവിടെയിരുന്നതാണ്." മുആവിയഃ -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവാണെ! നിങ്ങൾ അതിന് വേണ്ടി മാത്രമാണോ ഇരുന്നത്?" അവർ പറഞ്ഞു: "അല്ലാഹു തന്നെ സത്യം! ഞങ്ങൾ ഇരിക്കാൻ അതല്ലാതെ മറ്റൊരു കാരണമില്ല." അപ്പോൾ മുആവിയഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളോട് ശപഥം ചെയ്യാൻ ആവശ്യപ്പെട്ടത്; നബി -ﷺ- യുടെ അടുത്ത് എന്നെ പോലെ സ്ഥാനമുണ്ടായിരുന്ന ഒരാളും എന്നേക്കാൾ കുറവ് ഹദീഥുകൾ നിവേദനം ചെയ്തവരായി ഉണ്ടാകില്ല. തീർച്ചയായും അല്ലാഹുവിൻ്റെ റസൂൽ -ﷺ- തൻ്റെ സ്വഹാബികളുടെ ഒരു സദസ്സിലേക്ക് വന്നെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾ എന്തിനാണ് ഇരിക്കുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കുന്നതിനും, നമ്മെ ഇസ്ലാമിലേക്ക് വഴികാണിച്ചതിനും നമ്മോട് ഔദാര്യം ചൊരിഞ്ഞതിനും അവനെ സ്തുതിക്കുന്നതിനുമായി ഇരുന്നതാണ്." അപ്പോൾ അവിടുന്ന് ചോദിച്ചു: "അല്ലാഹുവാണെ! നിങ്ങൾ അതിന് വേണ്ടി മാത്രമാണോ ഇരുന്നത്?" അവർ പറഞ്ഞു: "അല്ലാഹു തന്നെ സത്യം! അതിന് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഞങ്ങൾ ഇരുന്നത്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളെ കൊണ്ട് ശപഥം ചെയ്യിപ്പിച്ചത്. മറിച്ച്, ജിബ്രീൽ -عَلَيْهِ السَّلَامُ- എൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറഞ്ഞിരിക്കുന്നു എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു."
رواه مسلمമുആവിയഃ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൽ കൂടിയിരിക്കുന്ന ഒരു സംഘമാളുകളെ കണ്ടപ്പോൾ 'എന്തിന് വേണ്ടിയാണ് അവർ അവിടെ കൂടിയിരിക്കുന്നത്' എന്ന് ചോദിച്ചറിഞ്ഞു. അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കുകയും, അവനെ ദിക്ർ ചെയ്തു കൊണ്ടിരിക്കുകയുമാണ്." ദിക്റല്ലാതെ മറ്റൊരു ഉദ്ദേശത്തിനും വേണ്ടിയല്ല അവർ അവിടെ കൂടിയിരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മുആവിയഃ -رَضِيَ اللَّهُ عَنْهُ- അവരോട് അക്കാര്യം സത്യം ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ അവർ സത്യം ചെയ്തു കൊണ്ട് അക്കാര്യം ആവർത്തിച്ചു. ശേഷം മുആവിയ -رَضِيَ اللَّهُ عَنْهُ- അവരോട് പറഞ്ഞു: "നിങ്ങളെ സംശയമുള്ളത് കൊണ്ടോ, നിങ്ങളുടെ സത്യസന്ധതയിൽ ഉറപ്പില്ലാത്തത് കൊണ്ടോ അല്ല ഞാൻ നിങ്ങളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചത്." പിന്നീട് നബി -ﷺ- യുടെ അടുത്ത് തനിക്കുണ്ടായിരുന്ന സ്ഥാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു; അദ്ദേഹത്തിൻ്റെ സഹോദരി ഉമ്മു ഹബീബഃ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യുടെ പത്നിയായിരുന്നതിനാലും, നബി -ﷺ- യുടെ 'കാതിബുൽ വഹ്യ്' (ഖുർആൻ എഴുതിവെക്കുന്നയാൾ) എന്ന സ്ഥാനം ഉണ്ടായിരുന്നതിനാലും അദ്ദേഹത്തിന് നബി -ﷺ- യോട് ഏറെ അടുപ്പമുണ്ടായിരുന്നു; എങ്കിലും അദ്ദേഹം വളരെ കുറഞ്ഞ ഹദീഥുകൾ മാത്രമേ നിവേദനം ചെയ്തിട്ടുള്ളൂ. ശേഷം മുആവിയ -رضي الله عنه- ഒരു ഹദീഥ് അവർക്ക് പറഞ്ഞു കൊടുത്തു. നബി -ﷺ- ഒരു ദിവസം തൻ്റെ വീട്ടിൽ നിന്ന് പുറപ്പെട്ടു. സ്വഹാബികൾ മസ്ജിദിൽ കൂടിയിരിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും അവർക്ക് ഇസ്ലാമിലേക്ക് വഴികാണിച്ചതിനും അവരോട് ഔദാര്യം ചൊരിഞ്ഞതിനുമുള്ള നന്ദിയായി അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നത് കാണുകയും ചെയ്തു. അപ്പോൾ മുആവിയഃ -رَضِيَ اللَّهُ عَنْهُ- ചെയ്തതു പോലെ, നബി -ﷺ- യും തൻ്റെ സ്വഹാബികളോട് സത്യം ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷം അവരോട് അവിടെ കൂടിയിരുന്നതിൻ്റെ കാരണം ചോദിച്ചറിഞ്ഞതും, സത്യം ചെയ്യാൻ ആവശ്യപ്പെട്ടതും എന്തിന് വേണ്ടിയായിരുന്നു എന്ന് നബി -ﷺ- അവരോട് വിവരിച്ചു നൽകി. ജിബ്രീൽ -عَلَيْهِ السَّلَامُ- തൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെ കൊണ്ട് മലക്കുകളോട് മേന്മ പറയുകയും അഭിമാനം കൊള്ളുകയും, നിങ്ങളുടെ ശ്രേഷ്ഠതയും നിങ്ങളുടെ പ്രവർത്തനത്തിൻ്റെ നന്മയും മലക്കുകൾക്ക് കാണിച്ചു കൊടുക്കുകയും, അവരോട് നിങ്ങളെ കുറിച്ച് നല്ലത് പറയുകയും ചെയ്തിരിക്കുന്നു എന്ന് തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നബി -ﷺ- അവരെ അറിയിച്ചു.
അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) വിൽ നിന്നും, ഉമർ ഇബ്നുൽ ഖത്താബ്(റ) പറഞ്ഞിരിക്കുന്നു: ((അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാൾ ജനാബത് കാരനായിരിക്കേ അവൻ ഉറങ്ങാമോ? അവിടുന്ന് പറഞ്ഞു:അതെ, നിങ്ങളിലൊരാൾ വുദു ചെയ്താൽ അവൻ ഉറങ്ങിക്കൊള്ളട്ടെ)).
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു."
رواه مسلمവീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കണമെന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഒരാൾ ഇപ്രകാരം 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ പ്രവേശിക്കുന്ന വേളയിലും ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന വേളയിലും അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഇവിടെ രാപ്പാർക്കാനുള്ള അവസരമോ അത്താഴം ഭക്ഷിക്കാനുള്ള വഴിയോ ഇല്ല. കാരണം ഈ വീടിൻ്റെ ഉടമസ്ഥൻ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നിങ്ങളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടിയിരിക്കുന്നു. എന്നാൽ ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഈ വീട്ടിൽ രാപ്പാർക്കാനുള്ള സ്ഥലവും, അത്താഴത്തിനുള്ള ഭക്ഷണവും ലഭിച്ചിരിക്കുന്നു.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്. സുഗന്ധം വിൽക്കുന്നവൻ; അവൻ നിനക്ക് (സുഗന്ധം) സമ്മാനമായി നൽകുകയോ, നിനക്ക് അവനിൽ നിന്ന് അത് വിലക്ക് വാങ്ങുകയോ, അതുമല്ലെങ്കിൽ അവൻ്റെ അടുക്കൽ നിന്ന് നല്ല സുഗന്ധം ആസ്വദിക്കുകയോ ചെയ്യാം. എന്നാൽ ഉലയിൽ ഊതുന്നവൻ; നിൻ്റെ വസ്ത്രം കരിച്ചു കളയും. അല്ലെങ്കിൽ അവൻ്റെ അടുക്കൽ മോശമായ മണമായിരിക്കും നീ അനുഭവിക്കുക."
متفق عليهജനങ്ങളിൽ രണ്ട് വിഭാഗത്തിനുള്ള ഉപമയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഒന്ന്: നല്ല ഒരു സഹവാസിയുടെയും കൂട്ടുകാരൻ്റെയും ഉപമയാണ്. അല്ലാഹുവിലേക്ക് നയിക്കുകയും, അവൻ്റെ തൃപ്തിയിലേക്ക് വഴിനടത്തുകയും, നന്മ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നവരാണ് അക്കൂട്ടർ. അവൻ്റെ ഉപമ ഒരു സുഗന്ധവിൽപ്പനക്കാരൻ്റെ ഉപമയാണ്; ഒന്നുകിൽ അവൻ നിനക്ക് (സൗജന്യമായി) സുഗന്ധം നൽകും; അതുമല്ലെങ്കിൽ നിനക്ക് അവനിൽ നിന്ന് അത് വിലകൊടുത്തു വാങ്ങാം. അതുമല്ലെങ്കിൽ അവൻ്റെ അടുത്ത് നിന്ന് നിനക്ക് മനോഹരമായ സുഗന്ധം ആസ്വദിച്ചു കൊണ്ടിരിക്കാം. രണ്ടാമത്തെ വിഭാഗം; മോശം സഹവാസിയും ചീത്തകൂട്ടുകാരുമായവരാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടയുകയും, തിന്മകൾ പ്രവർത്തിക്കാൻ സഹായിക്കുകയും, മ്ലേഛമായ പ്രവർത്തനങ്ങൾ മാത്രം നിനക്ക് കാണിച്ചു തരുകയും ചെയ്യുന്നവരായിരിക്കും അക്കൂട്ടർ. അത്തരക്കാരോടൊപ്പം കൂടിയിരിക്കുന്നതും സഹവസിക്കുന്നതും നിനക്ക് ദോഷവും ആക്ഷേപവും മാത്രമാണ് നൽകുക. ഉലയിൽ ഊതുന്ന ഇരുമ്പ് പണിക്കാരനെ പോലെയാണ് അവൻ്റെ ഉപമ. ഒന്നുകിൽ അവൻ്റെ ഉലയിൽ നിന്ന് തെറിച്ചു വരുന്ന തീപ്പൊരി നിൻ്റെ വസ്ത്രം കരിച്ചു കളഞ്ഞേക്കാം. അതുമല്ലെങ്കിൽ, അവൻ്റെ അടുത്തിരിക്കുമ്പോൾ മോശം മണം നീ സഹിക്കേണ്ടി വന്നേക്കാം.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!" അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും വിശ്വസിച്ചിരിക്കുന്നു. ഇനിയും ഞങ്ങളുടെ കാര്യത്തിൽ അങ്ങ് ഭയക്കുന്നുണ്ടോ?" നബി -ﷺ- പറഞ്ഞു: "അതെ! തീർച്ചയായും ഹൃദയങ്ങൾ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണുള്ളത്. അവൻ ഉദ്ദേശിക്കുന്നതു പോലെ അവനവയെ മാറ്റിമറിക്കുന്നു."
رواه الترمذي وأحمدഅല്ലാഹുവിൻ്റെ ദീനിലും സൽകർമ്മങ്ങളിലും ഉറപ്പിച്ചു നിർത്താനും, വഴികേടിൽ നിന്നും വ്യതിചലനത്തിൽ നിന്നും അകറ്റിനിർത്താനും വേണ്ടിയായിരുന്നു നബി -ﷺ- ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്നത്. ഈ പ്രാർത്ഥന നബി -ﷺ- വളരെയധികം അധികരിപ്പിക്കുന്നത് കണ്ടപ്പോൾ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിന് ഏറെ ആശ്ചര്യമുണ്ടായി. അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണ് മനുഷ്യഹൃദയങ്ങളുള്ളത് എന്നും, അല്ലാഹു ഉദ്ദേശിക്കുന്നത് പോലെ അവൻ അതിനെ മാറ്റിമറിക്കുന്നതാണെന്നും നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ഹൃദയമാണ് ഈമാനിൻ്റെയും കുഫ്റിൻ്റെയും (വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും) കേന്ദ്രം. അറബിയിൽ ധാരാളമായി ചലിച്ചു കൊണ്ടിരിക്കുന്നത് എന്ന അർത്ഥം വരുന്ന 'തഖല്ലുബ്' എന്ന പദത്തിൽ നിന്നാണ് ഹൃദയം എന്ന അർത്ഥമുള്ള 'ഖൽബ്' എന്ന പദം തന്നെ നിഷ്പന്നമായിരിക്കുന്നത്. തിളച്ചുമറിയുന്ന ഒരു ചട്ടിയിലെ വെള്ളത്തേക്കാൾ ചലനവും ഇളക്കവും ഹൃദയത്തിനുണ്ട്. അല്ലാഹു ഒരാളുടെ ഹൃദയത്തെ നേരെനിർത്താൻ ഉദ്ദേശിച്ചാൽ അവൻ അതിനെ നേരെനിർത്തുകയും, അവൻ്റെ ദീനിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. അല്ലാഹു ഒരാളുടെ ഹൃദയത്തെ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്ക് തിരിച്ചു വിടാൻ ഉദ്ദേശിച്ചാൽ അവൻ അപ്രകാരവും ചെയ്യുന്നതാണ്.
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അംറു ബ്നു അബസഃ -رَضِيَ اللَّهُ عَنْهُ- എന്നോട് പറയുകയുണ്ടായി: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു. അതുകൊണ്ട് ആ നേരം അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിനക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക"
رواه أبو داود والترمذي والنسائيഅല്ലാഹു തൻ്റെ അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അവസാന മൂന്നിലൊന്നിൻ്റെ സന്ദർഭത്തിലാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ -വിശ്വാസിയായ സഹോദരാ!- നിനക്ക് അല്ലാഹു സൗഭാഗ്യം നൽകുകയും, ഈ സമയം അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് നിസ്കരിക്കുകയും അവനെ സ്മരിക്കുകയും ചെയ്യുന്നവരിൽ നിനക്ക് ഉൾപ്പെടാൻ സാധിക്കുമെങ്കിൽ ഈ സന്ദർഭം പ്രയോജനപ്പെടുത്തുകയും ആരാധനകളാൽ പരിശ്രമിക്കുകയും ചെയ്യണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"
رواه مسلمദാനധർമത്തിൻ്റെ വ്യത്യസ്ത മാർഗങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. ഒരാൾക്ക് മേൽ പല വിധത്തിലുള്ള ദാനധർമങ്ങൾക്ക് വഴിയുണ്ടെങ്കിൽ അയാളുടെ മേൽ ആദ്യമാദ്യം നിർബന്ധമാകുന്നവ എന്ന ക്രമത്തിലാണ് അവിടുന്ന് അവ വിവരിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് അവിടുന്ന് ഏറ്റവുമാദ്യം പറഞ്ഞു. തൻ്റെ മേൽ ചെലവഴിക്കാൻ ബാധ്യതയുള്ളവർക്ക് സമ്പത്ത് നൽകുക എന്നതിനാണ് ഏറ്റവുമധികം പ്രതിഫലമുണ്ടായിരിക്കുക എന്ന് അവിടുന്ന് അറിയിക്കുന്നു; ഭാര്യയും മക്കളും അതിൽ പെടുന്നവരാണ്. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിന് ഉപയോഗിക്കാനായി ഒരുക്കി വെക്കപ്പെട്ടിട്ടുള്ള വാഹനത്തിന് വേണ്ടി ചെലവഴിക്കുന്നതിനാണ് സ്ഥാനം. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്ന തൻ്റെ കൂടെയുള്ളവർക്കും സഹചാരികൾക്കും വേണ്ടി ചെലവ് ചെയ്യുന്നതാണ്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല."
رواه البخاريസന്തോഷം നൽകുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, അവ കണ്ടാൽ അല്ലാഹുവിനെ അതിൻ്റെ പേരിൽ സ്തുതിക്കണമെന്നും, അത് മറ്റുള്ളവരെ അറിയിക്കാം എന്നും നബി -ﷺ- പഠിപ്പിക്കുന്നു. എന്നാൽ പ്രയാസകരമായതോ ദുഃഖം ജനിപ്പിക്കുന്നതോ ആയ സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളത് മാത്രമാണെന്നും, അവ സംഭവിച്ചാൽ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണമെന്നും, അത് ഒരാളോടും പറയരുതെന്നും അവിടുന്ന് അറിയിച്ചു. എങ്കിൽ ആ സ്വപ്നം അവനെ ഉപദ്രവമേൽപ്പിക്കില്ലെന്നും, നബി -ﷺ- പഠിപ്പിച്ച ഈ മാർഗങ്ങൾ സ്വീകരിക്കുന്നത് അത് മൂലമുണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷ നൽകാനുള്ള കാരണമാണെന്നും അതിൽ നിന്ന് മനസ്സിലാക്കാം.