Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way






























Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
ജനങ്ങൾക്ക് എളുപ്പമുണ്ടാക്കാനും കാര്യങ്ങൾ ലളിതമാക്കി നൽകാനും, അവർക്ക് പ്രയാസം സൃഷ്ടിക്കരുതെന്നും നബി -ﷺ- ഈ ഹദീഥിലൂടെ കൽപ്പിക്കുന്നു. ഐഹികവും മതപരവുമായ എല്ലാ കാര്യങ്ങൾക്കും ഇത് ബാധകമാണ്. പക്ഷേ, അല്ലാഹു അനുവദിച്ചു നൽകുകയും മതപരമായി നിശ്ചയിച്ച വിധികൾ പാലിച്ചു കൊണ്ടുമായിരിക്കണം ഈ എളുപ്പം സൃഷ്ടിക്കൽ. നന്മകളെ കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും, അതിൽ നിന്ന് ജനങ്ങളെ അകറ്റാതിരിക്കാനും നബി -ﷺ- പ്രേരിപ്പിക്കുന്നു.
ഭൂമിയിൽ ഏതൊരിടത്ത് ഇറങ്ങുന്ന വേളയിലും അവനെ ബാധിച്ചേക്കുമെന്ന് അവൻ ഭയക്കുന്ന ഏതൊരു ഉപദ്രവവും തടുക്കാൻ സഹായകമായ രക്ഷാമാർഗവും അഭയവും നബി -ﷺ- തൻ്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുന്നു. അത് സാധാരണ യാത്രാ വേളകളിലായാലും ഉല്ലാസയാത്രകളിലായാലും ശരി. എല്ലാ ശ്രേഷ്ഠതകളുടെയും അനുഗ്രഹങ്ങളുടെയും പ്രയോജനങ്ങളുടെയും പൂർണ്ണതയുള്ള, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും സുരക്ഷിതമായ അല്ലാഹുവിൻ്റെ വചനങ്ങൾ കൊണ്ട് ഉപദ്രവകരമായ എല്ലാ സൃഷ്ടികളിൽ നിന്നും അവൻ രക്ഷ തേടുകയും അല്ലാഹുവിൽ ഭരമേല്പിക്കുകയും ചെയ്യുന്നു ഈ പ്രാർത്ഥനയിലൂടെ. ഈ പ്രാർത്ഥന ചൊല്ലിയ സ്ഥലത്ത് നിന്ന് അവൻ യാത്രയാകുന്നത് വരെ അവനെ ഉപദ്രവമേൽപ്പിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അതോടെ അവൻ നിർഭയനായിരിക്കുന്നു.
ഒരു മുസ്ലിം തൻ്റെ മാതാവിനോടും പിതാവിനോടും മകനോടും മകളോടും മറ്റ് സർവ്വ ജനങ്ങളോടും ഉള്ള സ്നേഹത്തെക്കാൾ നബി -ﷺ- യോടുള്ള സ്നേഹത്തിന് മുൻഗണന നൽകുന്നതുവരെ വിശ്വാസത്തിൽ പൂർണനാവുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- യോടുള്ള ഈ സ്നേഹം അവിടുത്തെ അനുസരിക്കുന്നതിനും അവിടുത്തെ സഹായിക്കുന്നതിനും അവിടുത്തെ ധിക്കരിക്കാതിരിക്കുന്നതിനും പ്രേരിപ്പിക്കുന്ന യഥാർത്ഥ സ്നേഹമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഹദീഥിൽ പറയപ്പെട്ട മഹത്തരമായ ദിക്റിൻ്റെ വാക്കുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ സ്മരിക്കാൻ കഴിയുക എന്നതാണ് ദുനിയാവും അതിലുള്ളതെല്ലാതും ലഭിക്കുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത് എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ വാക്കുകളുടെ വിശദീകരണം ഇപ്രകാരമാണ്: "സുബ്ഹാനല്ലാഹ്" : അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണ് എന്നർത്ഥം. അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പൂർണ്ണതയുടെ വിശേഷണങ്ങളാൽ പുകഴ്ത്തലാണ് ഹംദ്. "ലാ ഇലാഹ ഇല്ലല്ലാഹ്": അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. "അല്ലാഹു അക്ബർ": അല്ലാഹു എല്ലാത്തിനേക്കാളും മഹത്വവും പ്രതാപവുമുള്ളവനാണ്.
കൃത്വിമത്വം പുലർത്തുന്നതിൽ നിന്ന് നബി -ﷺ- ഞങ്ങളെ വിലക്കിയിരിക്കുന്നു എന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. ആവശ്യമില്ലാതെ പ്രയാസകരമായ കാര്യങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും കൃത്രിമത്വത്തിൽ പെട്ടതാണ്.
നബി -ﷺ- യുടെ പത്നിയായ ഉമ്മുസലമഃയുടെ മകനായിരുന്നു ഉമർ ബ്നു അബീ സലമഃ. നബി -ﷺ- യുടെ പരിചരണത്തിലും മേൽനോട്ടത്തിലുമായിരുന്നു അദ്ദേഹം ചെറുപ്പത്തിൽ വളർന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ തൻ്റെ കൈ തളികയുടെ വശങ്ങളിലെല്ലാം ചെന്നെത്തുമായിരുന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിന് ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മൂന്ന് മര്യാദകൾ പഠിപ്പിച്ചു കൊടുത്തു. ഒന്ന്: ഭക്ഷണം കഴിക്കുന്നതിൻ്റെ ആരംഭത്തിൽ 'ബിസ്മില്ലാഹ്' എന്നു പറയണം. രണ്ട്: വലതു കൈ കൊണ്ട് ഭക്ഷിക്കണം. മൂന്ന്: തന്നോട് അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കണം.
മുസ്ലിമായ ഒരാൾ ഭക്ഷിക്കുകയാണെങ്കിലും കുടിക്കുകയാണെങ്കിലും തൻ്റെ വലതു കൈ കൊണ്ടേ കഴിക്കാനും കുടിക്കാനും പാടുള്ളൂ എന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നതും കുടിക്കുന്നതും അവിടുന്ന് വിലക്കുകയും ചെയ്യുന്നു. കാരണം പിശാച് അവൻ്റെ ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത്.
നബി -ﷺ- യുടെ പിതൃസഹോദരനായ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി ഒരു ദുആ പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. 'ദീനിൻ്റെ കാര്യത്തിലും ഇഹപരലോകങ്ങളിലും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സൗഖ്യമേകാനും സംരക്ഷണം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ്' നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്. അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."
പുരുഷന്മാർ എല്ലാ തരത്തിലുള്ള പട്ടുകളും ധരിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. അതോടൊപ്പം സ്വർണ്ണത്തിൻ്റെയോ വെള്ളിയുടെയോ പാത്രങ്ങളിൽ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും നബി -ﷺ- വിലക്കിയിരിക്കുന്നു. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങൾ പരലോകത്ത് മുഅ്മിനീങ്ങൾക്ക് മാത്രമായിരിക്കും എന്നും, അതിന് കാരണം അവർ അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് ഇഹലോകത്ത് അവ ഉപേക്ഷിച്ചതാണെന്നും നബി -ﷺ- അതോടൊപ്പം അറിയിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഇക്കാര്യം പരലോകത്ത് ലഭിക്കുന്നതല്ല. കാരണം ഇഹലോകത്ത് തന്നെ അവർ എല്ലാ സുഖാനുഗ്രഹങ്ങളും നേരത്തെ ആസ്വദിച്ചു തീർക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്തിരിക്കുന്നു.