





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
മുആവിയഃ ബ്നു ഹൈദഃ (رضي الله عنه) നിവേദനം: ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരോടാണ് ഞാൻ ഏറ്റവും പുണ്യം ചെയ്യേണ്ടത്?" നബിﷺ പറഞ്ഞു: "നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. ശേഷം നിൻ്റെ പിതാവിനോടും, ശേഷം ഏറ്റവും അടുത്ത (കുടുംബ) ബന്ധമുള്ളവരോടും അതിനടത്തുള്ളവരോടും."
رواه أبو داود والترمذي وأحمدഒരാൾ ഏറ്റവുമധികം പുണ്യം ചെയ്യേണ്ടതും നന്മയിൽ വർത്തിക്കേണ്ടതും നന്നായി പെരുമാറേണ്ടതും മനോഹരമായ ബന്ധം നിലനിർത്തേണ്ടതും സഹകരിക്കേണ്ടതും ബന്ധം ചേർക്കേണ്ടതുമെല്ലാം ആരോടാണെന്ന് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നു; തൻ്റെ ഉമ്മയോടായിരിക്കണം അത്. ഉമ്മയുടെ കാര്യം മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞു കൊണ്ട് നബി ﷺ അവരുടെ അവകാശം ഊന്നിയൂന്നി പറയുകയും ചെയ്തു. ജനങ്ങളിൽ മറ്റെല്ലാവരേക്കാളും അവർക്കുള്ള ശ്രേഷ്ഠത വിവരിക്കുന്നതിനാണത്. മാതാവിന് ശേഷം ഏറ്റവുമധികം നന്മകൾക്ക് അർഹതയുള്ളത് പിതാവിനാണെന്നും, ശേഷം ഏറ്റവും അടുത്ത കുടുംബബന്ധമുള്ളവരോടും അതിന് ശേഷം ഏറ്റവും ബന്ധമുള്ളവരോട് എന്ന നിലക്കാണെന്നും നബി ﷺ വിവരിക്കുന്നു. ഒരാളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതിന് അനുസരിച്ച് അവർ കൂടുതൽ നന്മക്ക് അർഹതയുള്ളവരായിരിക്കും.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: " رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്ലാമിനെ എൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന് ഒരാൾ പറഞ്ഞാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു."
رواه أبو داودഅല്ലാഹുവിനെ എൻ്റെ റബ്ബായും രക്ഷിതാവായും ഏകആരാധ്യനായും പരിപാലകനും ഉടമസ്ഥനും തൻ്റെ കാര്യങ്ങളെ ശരിയാക്കുന്നവനുമായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, ഇസ്ലാമിനെ അതിലെ എല്ലാ വിധിവിലക്കുകളോടെയും കൽപ്പനകളോടെയും വിലക്കുകളോടെയും എൻ്റെ ദീനായും മാർഗമായും നിയമസംഹിതയായും വിശ്വാസമായും ഞാൻ കീഴ്പ്പെട്ട് അംഗീകരിച്ചിരിക്കുന്നു എന്നും, മുഹമ്മദ് നബി -ﷺ- യെ അവിടുത്തേക്ക് നൽകപ്പെട്ടതും അവിടുന്ന് നമുക്ക് എത്തിച്ചുതന്നതുമെല്ലാം തൃപ്തിപ്പെട്ടു കൊണ്ട് എന്നിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിൻ്റെ ദൂതനും നബിയുമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അവന് സ്വർഗം നിർബന്ധമാക്കപ്പെടാതിരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.
ഉബാദതു ബ്നു സ്വാമിത് (رضي الله عنه) നിവേദനം -ബദ്റിൽ പങ്കെടുത്ത സ്വഹാബിമാരിൽ ഒരാളാണ് അദ്ദേഹം. അഖബഃ ഉടമ്പടി ദിവസത്തിലെ നേതാക്കന്മാരിൽ പെട്ട ഒരാളുമാണ് അദ്ദേഹം- നബി -ﷺ- തൻ്റെ സ്വഹാബികൾ അവിടുത്തേക്ക് ചുറ്റും ഇരിക്കുന്ന സന്ദർഭത്തിൽ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും നിങ്ങൾ എനിക്ക് കരാർ നൽകുക. നിങ്ങളുടെ സന്താനങ്ങളെ വധിക്കില്ലെന്നും, നിങ്ങളുടെ കൈകാലുകൾക്കിടയിൽ ഒരു വ്യാജവാദം നിങ്ങൾ കൊണ്ടുവരികയില്ലെന്നും, നന്മ കൽപ്പിക്കപ്പെട്ടാൽ നിങ്ങൾ ധിക്കരിക്കുകയില്ലെന്നും (നിങ്ങൾ എന്നോട് കരാർ ചെയ്യുക). ആരെങ്കിലും ഈ കരാർ നിറവേറ്റിയാൽ അവനുള്ള പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. ആരെങ്കിലും ഈ പറഞ്ഞതിൽ എന്തെങ്കിലുമൊന്ന് പ്രവർത്തിക്കുകയും, ഇഹലോകത്ത് അതിനുള്ള ശിക്ഷ നൽകപ്പെടുകയും ചെയ്താൽ അത് അവനുള്ള പ്രായശ്ചിത്തമാണ്. ആരെങ്കിലും അതിൽ ഏതെങ്കിലും പ്രവർത്തിക്കുകയും ശേഷം അല്ലാഹു അവനെ മറച്ചു പിടിക്കുകയും ചെയ്താൽ അവൻ്റെ കാര്യം അല്ലാഹുവിങ്കലാണ്; അല്ലാഹു ഉദ്ദേശിച്ചാൽ അവന് മാപ്പു നൽകിയേക്കാം. അവൻ ഉദ്ദേശിച്ചാൽ അയാളെ ശിക്ഷിക്കുകയും ചെയ്തേക്കാം." അങ്ങനെ അക്കാര്യം നബി -ﷺ- യോട് ഞങ്ങൾ കരാർ ചെയ്തു."
متفق عليهഉബാദഃ ബ്നു സ്വാമിത് (رضي الله عنه) നിവേദനം ചെയ്ത ഹദീഥാണിത്. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം. മദീനയിലേക്ക് പാലായനം ചെയ്യുന്നതിന് മുൻപ് അവിടുന്ന് മക്കയിലായിരുന്ന കാലഘട്ടത്തിൽ, നബി -ﷺ- യെ സഹായിച്ചു കൊള്ളാമെന്ന് മദീനക്കാർ മിനാ രാത്രിയിൽ അഖബഃയിൽ വെച്ച് നൽകിയ കരാറിൽ പങ്കെടുത്ത നേതാക്കന്മാരിൽ ഒരാളുമാണ് അദ്ദേഹം. നബി -ﷺ- തൻ്റെ സ്വഹാബിമാർക്കിടയിൽ ഇരിക്കുന്ന വേളയിൽ അവിടുത്തേക്ക് കരാർ നൽകാൻ വേണ്ടി അവരോട് ആവശ്യപ്പെടുകയും, ചില കാര്യങ്ങൾ അവരോട് കരാർ വാങ്ങുകയും ചെയ്തു എന്ന് ഉബാദഃ (رضي الله عنه) അറിയിക്കുന്നു. പ്രസ്തുത കരാറിലെ വിഷയങ്ങൾ ഇവയായിരുന്നു: ഒന്ന്: ആരാധനയിൽ അല്ലാഹുവിൽ പങ്കുചേർക്കരുത്; അത് എത്ര ചെറിയ ആരാധനയാണെങ്കിലും. രണ്ട്: മോഷ്ടിക്കരുത്. മൂന്ന്: വ്യഭിചാരം എന്ന അശ്ലീലവൃത്തിയിൽ ഏർപ്പെടരുത്. നാല്: തങ്ങളുടെ സന്താനങ്ങളെ വധിക്കരുത്; (ജാഹിലിയ്യത്തിൽ ചെയ്യാറുണ്ടായിരുന്നത് പോലെ) ദാരിദ്യം ഭയന്ന് കൊണ്ട് ആൺകുഞ്ഞുങ്ങളെയോ, മാനഹാനി ഭയന്നു കൊണ്ട് പെൺകുഞ്ഞുങ്ങളെയോ വധിക്കരുത്. അഞ്ച്: കളവ് കെട്ടിച്ചമച്ചുണ്ടാക്കരുത്; നിങ്ങളുടെ കൈകളോ കാലുകളോ കൊണ്ട് എന്ന് പ്രത്യേകം പറഞ്ഞത് പ്രവർത്തനങ്ങളിൽ ബഹുഭൂരിപക്ഷവും ഇവ രണ്ടും ഉപയോഗിച്ചു കൊണ്ടാണെന്നതിനാലാണ്. മറ്റു അവയവങ്ങൾ അതിൽ പങ്കുചേരുന്നുണ്ടെങ്കിലും ഇവക്ക് അതിൽ പ്രത്യേക പങ്കുണ്ട്. ആറ്: ഒരു നന്മയിലും നബി -ﷺ- യെ ധിക്കരിക്കാതിരിക്കുക. ആരെങ്കിലും ഈ കരാർ മുറുകെ പിടിക്കുകയും, അത് പാലിക്കുകയും ചെയ്താൽ അതിനുള്ള പ്രതിഫലം അവന് അല്ലാഹുവിങ്കൽ ലഭിക്കുന്നതാണ്. ആരെങ്കിലും ഈ പറയപ്പെട്ട തിന്മകളിൽ ഏതെങ്കിലുമൊന്ന് പ്രവർത്തിക്കുകയും, അവൻ്റെ മേൽ ഇസ്ലാമിക ശിക്ഷാനിയമം നടപ്പിലാക്കപ്പെടുകയും ചെയ്താൽ അത് അവനുള്ള പ്രായശ്ചിത്തമായി പരിഗണിക്കപ്പെടുകയും, അവൻ്റെ പാപം പൊറുക്കപ്പെടുകയും ചെയ്യും. ഈ പറഞ്ഞതിൽ നിന്ന് ശിർക്ക് (ബഹുദൈവാരാധന) ഒഴിവാണ്; (മരണത്തിന് മുൻപ് അല്ലാഹുവിനോട് പാപമോചനം തേടാതെ അത് പൊറുക്കപ്പെടുകയില്ല). ഈ തിന്മകളിൽ ഏതെങ്കിലുമൊന്ന് ഒരാൾ പ്രവർത്തിക്കുകയും, അല്ലാഹു അത് രഹസ്യമാക്കി മറച്ചു വെക്കുകയും ചെയ്താൽ അവൻ്റെ കാര്യം അല്ലാഹുവിൻ്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും; അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തു കൊടുക്കുകയും, അവൻ ഉദ്ദേശിച്ചാൽ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. ഉബാദഃ (رض الله عنه) പറയുന്നു: "അവിടെ കൂടിയിരുന്നവരെല്ലാം നബി -ﷺ- ക്ക് ഈ കാര്യങ്ങൾ കരാർ നൽകുകയുണ്ടായി."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഇസ്ലാം ആരംഭിച്ചത് അപരിചിതമായാണ്; ആരംഭിച്ചത് പോലെ അത് അപരിചിതമാകുന്നതാണ്. അന്ന് അപരിചിതർക്ക് മംഗളം."
رواه مسلمഒറ്റപ്പെട്ട ആളുകളും കുറഞ്ഞ അനുയായികളും മാത്രമുണ്ടായിരുന്ന ഒരു അപരിചിതമായ കാലം ഇസ്ലാമിൻ്റെ ആരംഭത്തിലുണ്ടായിരുന്നു; അതേ സ്ഥിതിയിലേക്ക് -കുറച്ചു പേർ മാത്രം ഇസ്ലാം മുറുകെ പിടിക്കുന്ന അവസ്ഥയിലേക്ക്- കാര്യങ്ങൾ മടങ്ങുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അന്ന് അപരിചിതരായി നിലകൊള്ളുന്ന ആ ചുരുക്കമാളുകൾ എത്ര നല്ല സ്ഥിതിയിലും ആഗ്രഹിക്കപ്പെടേണ്ട അവസ്ഥയിലുമാണെന്ന് നബി -ﷺ- അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അവരെ സന്തോഷിപ്പിക്കുന്നതും കൺകുളിർപ്പിക്കുന്നതുമായ കാര്യം (അവരെ കാത്തിരിക്കുന്നുണ്ട്).
സഹ്ൽ ബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിസ്സാരമാക്കപ്പെടുന്ന തിന്മകളെ നിങ്ങൾ സൂക്ഷിക്കുക. നിസ്സാരമാക്കപ്പെടുന്ന തിന്മകളുടെ ഉപമ ഒരു താഴ്വാരത്തിൽ തമ്പടിച്ച ഒരു കൂട്ടരുടെ ഉപമയാണ്. അവരിൽ ഒരാൾ ഒരു ചെറുകമ്പ് കൊണ്ടുവരികയും, മറ്റൊരാൾ വേറൊരു കമ്പ് കൊണ്ടുവരികയും അങ്ങനെ അവർ തങ്ങളുടെ റൊട്ടി അതിൽ പാചകം ചെയ്തെടുക്കുകയും ചെയ്തു. നിസ്സാരമാക്കപ്പെടുന്ന ഇത്തരം തിന്മകളിൽ ഒരാൾ പിടികൂടപ്പെട്ടാൽ അവ അയാളെ നശിപ്പിക്കുന്നതാണ്."
رواه أحمدചെറുപാപങ്ങൾ ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും നിസ്സാരമായി കാണരുതെന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം അവ ഒരുമിച്ചു ചേർന്നാൽ മനുഷ്യനെ നശിപ്പിക്കാൻ മതിയാകുന്നത്ര ഭീകരമാകുന്നതാണ്. അതിനുള്ള ഉദാഹരണമായി ഒരു താഴ്വാരത്തിൽ തമ്പടിച്ച ഒരു യാത്രാസംഘത്തെ നബി -ﷺ- ഉദാഹരിക്കുന്നു. അവർ ഓരോരുത്തരും ചെറിയ കമ്പുകളുമായി വന്നെത്തുകയും, തങ്ങളുടെ റൊട്ടി ആ വിറക് കത്തിച്ചു കൊണ്ട് അവർ പാചകം ചെയ്യുകയും ചെയ്തു. ഇതു പോലെ, ചെറുപാപങ്ങൾ ഒരാളെ ബാധിക്കുകയും, അവൻ അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെയും, അല്ലാഹു അവന് പൊറുത്തു കൊടുക്കാതെയുമിരുന്നാൽ അവൻ്റെ നാശത്തിന് അത് മതിയാകുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്."
رواه البخاري في الأدب المفرد وأحمد والبيهقيഎല്ലാ നല്ല സ്വഭാവഗുണങ്ങളും മര്യാദകളും പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നബി (ﷺ) നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് അവിടുന്ന് അറിയിക്കുന്നു. അവിടുത്തേക്ക് മുൻപ് നിയോഗിക്കപ്പെട്ട ദൂതന്മാരുടെ നിയോഗമനത്തിൻ്റെ പൂർത്തീകരണമായാണ് അല്ലാഹു നബി(ﷺ)യെ നിയോഗിച്ചത് എന്നതിനോടൊപ്പം അറബികളുടെ പക്കലുണ്ടായിരുന്ന നല്ല സ്വഭാവഗുണങ്ങളെയും നബി (ﷺ) പൂർണ്ണമാക്കി; നന്മ ഇഷ്ടപ്പെടുന്നവരും തിന്മയോട് വെറുപ്പുള്ളവരുമായിരുന്നു അറബികൾ. മാന്യതയുടെയും ഉദാരതയുടെയും ഔന്നത്യത്തിൻ്റെയും ഗുണങ്ങൾ അവരിലുണ്ടായിരുന്നു. അവരുടെ സ്വഭാവങ്ങളിലെ കുറവുകളെ നികത്തുന്നതായിരുന്നു നബി (ﷺ) യുടെ നിയോഗമനത്തിൻ്റെ മറ്റൊരു ലക്ഷ്യം. തറവാടിൻ്റെ പേരിൽ മേന്മ നടിക്കലും, അഹങ്കാരവും ദരിദ്രരെ നിസ്സാരവൽക്കരിക്കലും മറ്റുമെല്ലാം അവരുടെ മോശം സ്വഭാവങ്ങളിൽ പെട്ടതായിരുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതികൾ എന്നെ പ്രയാസപ്പെടുത്തുന്നു. (കാരണം) കാലത്തെ അവർ ചീത്തപറയുന്നു. ഞാനാകുന്നു കാലം. എൻ്റെ കയ്യിലാകുന്നു കാര്യങ്ങളെല്ലാം. രാത്രിയെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്."
متفق عليهഅല്ലാഹു പറഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊണ്ട് -ഖുദ്സിയ്യായ ഈ ഹദീഥിൽ- നബി -ﷺ- പറയുന്നു: "പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോൾ കാലത്തെ ചീത്തപറയുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്നെ ആക്ഷേപിക്കുകയും കുറ്റം പറയുകയുമാണ് ചെയ്യുന്നത്. കാരണം അല്ലാഹുവാകുന്നു കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതും എല്ലാ സംഭവങ്ങളെയും മാറ്റിമറിക്കുന്നതും. ഒരാൾ കാലത്തെ ചീത്തപറയുമ്പോൾ അവൻ അല്ലാഹുവിനെയാണ് ചീത്തപറയുന്നത്. കാരണം കാലം അല്ലാഹുവിൻ്റെ നിയന്ത്രണത്തിന് അനുസരിച്ച് നീങ്ങുന്ന അവൻ്റെ സൃഷ്ടി മാത്രമാണ്. അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മാത്രമാണ് അതിൽ സംഭവങ്ങളെല്ലാം നടക്കുന്നത്."
അബൂ റുഖിയ്യഃ, തമീം ബ്നു ഔസ് അദ്ദാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
رواه مسلمഇസ്ലാം മതം നിലകൊള്ളുന്നത് ആത്മാർത്ഥതയിലും സത്യസന്ധതയിലുമാണ് എന്ന് നബി ﷺ അറിയിക്കുന്നു. അപ്പോഴാണ് അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളെല്ലാം കുറവോ വഞ്ചനയോ ഇല്ലാതെ അതിൻ്റെ മുറപോലെ പൂർണമായും നിർവ്വഹിക്കാൻ കഴിയുക. അപ്പോൾ നബിയോട് ﷺ ചോദിക്കപ്പെട്ടു: "ആരോടാണ് ഗുണകാംക്ഷ പുലർത്തേണ്ടത്?" അവിടുന്ന് പറഞ്ഞു: ഒന്നാമതായി: അല്ലാഹുവിനോടാണ് ഒരാൾക്ക് കൂറ് വേണ്ടത്. പ്രവർത്തനങ്ങൾ അവന് മാത്രമായി നിഷ്കളങ്കമാക്കി കൊണ്ടും, അവനിൽ മറ്റൊരാളെയും പങ്കുചേർക്കാതെയും, അവൻ മാത്രമാണ് (സർവ്വതിൻ്റെയും) രക്ഷാധികാരിയെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ ഏകനാണെന്നും വിശ്വസിച്ചു കൊണ്ടുമായിരിക്കണം ഈ കൂറ് പുലർത്തേണ്ടത്. അതോടൊപ്പം അല്ലാഹുവിൻ്റെ കൽപ്പനകളെ അവൻ ആദരിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യണം. രണ്ടാമതായി: അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനിനോട് കൂറുണ്ടായിരിക്കണം. അല്ലാഹുവിൻ്റെ സംസാരമാണ് അത് എന്നും, അവൻ്റെ വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് അത് എന്നും, മുൻപുള്ള മതനിയമങ്ങളെല്ലാം അത് ദുർബലമാക്കിയിട്ടുണ്ട് എന്നും അവൻ വിശ്വസിക്കണം. അതോടൊപ്പം ഈ ഗ്രന്ഥത്തെ ആദരിക്കുകയും, അർഹമായ വിധത്തിൽ അത് പാരായണം ചെയ്യുകയും, അതിലെ ഖണ്ഡിതമായ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അതിലെ ആശയസദൃശ്യതയുള്ളവ അംഗീകരിക്കുകയും ചെയ്യണം. ഈ ഗ്രന്ഥത്തെ ദുർവ്യാഖ്യാനിക്കുന്നവരുടെ ശ്രമങ്ങളിൽ നിന്ന് അതിനെ പ്രതിരോധിക്കുകയും, അതിലെ ഉപദേശങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയും, അതിലെ വിജ്ഞാനങ്ങൾ പ്രചരിപ്പിക്കുകയും, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യണം. മൂന്നാമതായി; അല്ലാഹുവിൻ്റെ റസൂലായ മുഹമ്മദ് നബി ﷺ യോട് കൂറ് പുലർത്തണം. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതന്മാരിൽ അവസാനത്തെ ദൂതനാണെന്നും, അവിടുന്ന് കൊണ്ടുവന്നതെല്ലാം സത്യമാണെന്നും നാം വിശ്വസിക്കണം. അവിടുത്തെ കൽപ്പനകൾ നിറവേറ്റുകയും അവിടുന്ന് വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിനെ ആരാധിക്കാൻ അവിടുന്ന് കാണിച്ചു തന്ന വഴിയല്ലാതെ നാം സ്വീകരിക്കാൻ പാടില്ല. അതോടൊപ്പം, നബി ﷺ യുടെ അവകാശങ്ങളെ നാം ആദരിക്കുകയും, അവിടുത്തെ ബഹുമാനിക്കുകയും, അവിടുത്തെ പ്രബോധനം വ്യാപിപ്പിക്കുകയും, അവിടുത്തെ മതാദ്ധ്യാപനങ്ങൾ പ്രചരിപ്പിക്കുകയും, അവിടുത്തേക്കെതിരെയുള്ള ആരോപണങ്ങൾ പ്രതിരോധിക്കുകയും വേണം. നാലാമതായി; മുസ്ലിംകളിലെ നേതാക്കന്മാരായ (ഭരണാധികാരികളോടും പണ്ഡിതന്മാരോടും) ഗുണകാംക്ഷ പുലർത്തണം. അവരെ സത്യമാർഗത്തിൽ സഹായിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾക്ക് എതിരു നിൽക്കാതെയും, അല്ലാഹുവിനെ അനുസരിക്കുന്ന കാര്യങ്ങളിൽ അവരുടെ വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ടുമാണ് ഈ ഗുണകാംക്ഷ പുലർത്തേണ്ടത്. അഞ്ചാമതായി; മുസ്ലിം പൊതുജനങ്ങളോട് ഗുണകാംക്ഷ പുലർത്തണം. അവരോട് നന്മ ചെയ്തു കൊണ്ടും, അവരെ നന്മയിലേക്ക് ക്ഷണിച്ചു കൊണ്ടും, അവർക്ക് ഉപദ്രവങ്ങൾ വരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും, അവർക്ക് നന്മ ലഭിക്കാൻ ആഗ്രഹിച്ചു കൊണ്ടുമാണ് ഈ ഗുണകാംക്ഷ നിറവേറ്റേണ്ടത്. അതോടൊപ്പം നന്മകളിലും ധർമ്മനിഷ്ഠയിലും അവരുമായി പരസ്പരസഹകരണം നിലനിർത്തുകയും വേണം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങളുടെ എല്ലാ സന്ധികളുടെ മേലും ഒരു ദാനം ബാധ്യതയുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന ഏതൊരു ദിവസവും രണ്ട് പേർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നത് ദാനമാണ്. ഒരാളെ അയാളുടെ വാഹനപ്പുറത്ത് കയറാൻ സഹായിക്കുന്നതും, അയാളെ അതിന് മുകളിലേക്ക് ഉയർത്തുന്നതും, അയാളുടെ ചുമടുകൾ വാഹനത്തിന് മേൽ എടുത്തു വെച്ചു കൊടുക്കുന്നതും ദാനമാണ്. നല്ല വാക്ക് ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽവെപ്പും ദാനമാണ്. വഴിയിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് ദാനമാണ്."
رواه البخاري ومسلمഓരോ മനുഷ്യൻ്റെയും ശരീരത്തിലുള്ള സന്ധികളുടെ എണ്ണമനുസരിച്ചുള്ള ഐഛികമായ ദാനങ്ങൾ നൽകാൻ ഓരോ മുസ്ലിമിൻ്റെയും മേൽ ബാധ്യതയുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു അവന് നൽകിയ സൗഖ്യത്തിനുള്ള നന്ദിയുടെ ഭാഗമാണത്. അവൻ്റെ എല്ലുകൾക്കിടയിൽ സന്ധികൾ നിശ്ചയിച്ചു കൊണ്ട് -അവന് വസ്തുക്കൾ പിടിക്കാനും വിടർത്താനും സാധിക്കുന്ന വിധത്തിലാക്കിയതിനുള്ള നന്ദിയുമാണത്. എന്നാൽ ഈ ദാനം പണം കൊണ്ട് മാത്രമല്ല നൽകാൻ കഴിയുക എന്നു കൂടി നബി -ﷺ- അറിയിക്കുന്നു. ശേഷം ഈ ദാനങ്ങളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ അവിടുന്ന് എണ്ണിപ്പറയുന്നു: തർക്കത്തിൽ അകപ്പെട്ട രണ്ടു പേർക്കിടയിൽ നീതിപൂർവ്വം രഞ്ജിപ്പുണ്ടാക്കുന്നത് ദാനമാണ്. തൻ്റെ വാഹനത്തിന് മുകളിൽ കയറാൻ സാധിക്കാത്ത ഒരാളെ അതിനു സഹായിക്കുന്നതും, ഭാരം കയറ്റിവെക്കാൻ പ്രയാസപ്പെടുന്ന ആൾക്ക് അതിനായി സഹായം നൽകുന്നതും അവൻ്റെ വിഭവങ്ങൾ ഉയർത്താൻ സഹായിക്കുന്നതും ദാനം തന്നെ. നല്ല വാക്ക് പറയുക ദാനധർമ്മമാണ്. ദിക്റുകൾ, ദുആകൾ, സലാം പറയൽ തുടങ്ങിയവയെല്ലാം ഈ പരിധിയിൽ പെടും. നിസ്കാരത്തിലേക്കുള്ള ഓരോ കാൽവെപ്പുകളും ദാനധർമമാണ്. വഴിയിലുള്ള ഉപദ്രവകരമായ വസ്തുക്കൾ നീക്കുന്നതും അതിൽ പെട്ടതു തന്നെ.