





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ കൃഷി ഭൂമി കൊണ്ടു നടക്കരുത്. അത് ദുനിയാവിനോട് നിങ്ങൾക്ക് ആഗ്രഹമുണ്ടാക്കും."
رواه الترمذي وأحمدതോട്ടങ്ങളും കൃഷിയിടങ്ങളും കൊണ്ടുനടക്കുന്നത് നബി (ﷺ) വിലക്കുന്നു. കാരണം ഇഹലോകത്തോടുള്ള ആഗ്രഹവും പരലോകത്തെ വിസ്മരിച്ചു കൊണ്ട് ഐഹിക താൽപ്പര്യങ്ങളിൽ മുഴുകാനുമാണ് അത് കാരണമാക്കുക.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി നൂറ് വർഷം സഞ്ചരിച്ചാലും അത് മറികടക്കുകയില്ല."
متفق عليهസ്വർഗത്തിലുള്ള ഒരു വൃക്ഷത്തെ കുറിച്ചാണ് നബി (ﷺ) ഈ ഹദീഥിൽ അറിയിക്കുന്നത്; അതിൻ്റെ താഴ്ഭാഗത്തു കൂടെ പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരയുടെ മുകളിൽ ഒരാൾ നൂറ് വർഷത്തോളം വേഗതയിൽ സഞ്ചരിച്ചാലും അതിൻ്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ അയാൾ മറികടക്കുകയില്ല.
അനസു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "സ്വർഗത്തിൽ ഒരു അങ്ങാടിയുണ്ട്; സ്വർഗവാസികൾ അവിടെ എല്ലാ വെള്ളിയാഴ്ച്ചയും വന്നെത്തുന്നതാണ്. അപ്പോൾ വടക്ക് നിന്നൊരു കാറ്റ് വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും തലോടുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിക്കും. അങ്ങനെ അവർ തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലും; അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ടായിരിക്കും. അവരുടെ വീട്ടുകാർ അവരോട് പറയും: "അല്ലാഹു തന്നെ സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."
رواه مسلمസ്വർഗത്തിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്ന ഒരു സ്ഥലമുണ്ട് എന്ന് നബി (ﷺ) അറിയിക്കുന്നു; അവിടെ വിൽക്കലും വാങ്ങലുമുണ്ടാവുകയില്ല. മറിച്ച്, അവർക്ക് ആഗ്രഹമുള്ളതെല്ലാം അവിടെ നിന്ന് എടുക്കാൻ കഴിയും. ഓരോ ആഴ്ച്ചയിലും ഒരു തവണ അവരവിടെ വന്നെത്തും. അപ്പോൾ വടക്ക് നിന്നുള്ള ഒരു കാറ്റ് അടിച്ചു വീശുകയും, അതവരുടെ മുഖങ്ങളെയും വസ്ത്രങ്ങളെയും തഴുകി കടന്നു പോവുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും അധികരിക്കുകയും, അവർ വർദ്ധിച്ച സൗന്ദര്യവുമായി തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് തിരിച്ചു മടങ്ങുകയും ചെയ്യും. അതിനിടയിൽ വീട്ടുകാരുടെയും ഭംഗിയും സൗന്ദര്യവും വർധിച്ചിട്ടുണ്ടായിരിക്കും. അപ്പോൾ ആ വീട്ടുകാർ അവരോട് പറയും: "അല്ലാഹു സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! ഞങ്ങൾ പോയതിന് ശേഷം നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."
ഹിഷാം ഇബ്നു ഹക്കീം ഇബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ശാമിലെ അനറബികളായ കർഷകരിൽ ചിലരുടെ അരികിലൂടെ കടന്നുപോയി. അവരെ വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്താണ് അവരുടെ കാര്യം?" അവർ പറഞ്ഞു: "ജിസ്യ അടയ്ക്കാത്തതുകൊണ്ട് അവരെ തടവിലാക്കിയതാണ്." അപ്പോൾ ഹിഷാം പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും."
رواه مسلمഹിഷാം ബ്നു ഹക്കീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- സിറിയയിലെ അനറബികളായ കർഷകരുടെ അരികിലൂടെ കടന്നുപോയി. അവരെ കൊടും വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം അവരുടെ കാര്യമെന്താണെന്ന് അന്വേഷിച്ചു. ജിസ്യ അടയ്ക്കാൻ കഴിവുണ്ടായിട്ടും അവർ അത് നൽകാത്തതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്തതെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹിഷാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ നീതിയും ന്യായവുമില്ലാതെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുന്നതാണ്."
ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: പൊടുന്നനെയുണ്ടാകുന്ന നോട്ടത്തെ കുറിച്ച് നബി -ﷺ- യോട് ഞാൻ ചോദിച്ചു. എൻ്റെ കണ്ണിൻ്റെ നോട്ടം മാറ്റാനാണ് അവിടുന്ന് എന്നോട് കൽപ്പിച്ചത്.
رواه مسلمഒരു പുരുഷൻ തനിക്ക് അന്യയായ ഒരു സ്ത്രീയെ പൊടുന്നനെ -ഉദ്ദേശ്യമില്ലാതെ- നോക്കിപ്പോകുന്നതിനെ കുറിച്ച് ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ഒരിക്കൽ ചോദിച്ചു. അന്യയായ ഒരു സ്ത്രീയെയാണ് നോക്കിയത് എന്ന് അറിഞ്ഞ ഉടനെ തൻ്റെ മുഖം തിരിക്കുവാനും നോട്ടം മാറ്റുവാനും, അങ്ങനെയാണെങ്കിൽ അയാൾക്ക് മേൽ തെറ്റില്ല എന്നും നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു.
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) നിവേദനം: നബി (ﷺ) അസ്ലം ഗോത്രക്കാരനായിരുന്ന ഒരാളുടെ ശിക്ഷ (റജ്മ് - വ്യഭിചാരിയെ കല്ലെറിയൽ) നടപ്പിലാക്കിയതിനു ശേഷം ഇപ്രകാരം പറഞ്ഞു: "അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും."
رواه الحاكم والبيهقيഇബ്നു ഉമർ (رضي الله عنهما) പറഞ്ഞു: നബി (ﷺ) മാഇസു ബ്നു മാലിക് അൽഅസ്ലമി (رضي الله عنه) എന്ന സ്വഹാബിയെ വ്യഭിചാരത്തിനുള്ള ശിക്ഷാനടപടിയായി എറിഞ്ഞു വധിച്ചതിന് ശേഷം ജനങ്ങളോട് സംസാരിച്ചു; അവിടുന്ന് പറഞ്ഞു: അല്ലാഹു നിഷിദ്ധമാക്കിയതും, അതീവ മ്ലേഛവും അശ്ലീലം നിറഞ്ഞതുമായ ഈ തിന്മ നിങ്ങൾ അകറ്റിനിർത്തുക. ആരെങ്കിലും അതിൽ അകപ്പെട്ടു പോയാൽ അവൻ്റെ മേൽ രണ്ട് കാര്യങ്ങൾ ബാധ്യതയാണ്. ഒന്ന്: അല്ലാഹു അവനെ മറച്ചു പിടിച്ചുവെങ്കിൽ അല്ലാഹുവിൻ്റെ മറ സ്വീകരിച്ചു കൊണ്ട് ആ തിന്മ അവൻ രഹസ്യമാക്കി വെക്കുക. രണ്ട്: അല്ലാഹുവിലേക്ക് ഉടനടി തൗബ ചെയ്തു ഖേദിച്ചു മടങ്ങുകയും, ആ തിന്മയിൽ തുടരാതിരിക്കുകയും ചെയ്യുക. എന്നാൽ ഒരാളുടെ തിന്മ നമുക്ക് പ്രകടമായാൽ അതിനുള്ള ശിക്ഷ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ വന്നതു പ്രകാരം നാം നടപ്പിലാക്കുന്നതാണ്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്ന വേളയിൽ ചിലർ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് അവിടുന്ന് കേട്ടു. അവിടുന്ന് (തന്റെ കൂടാരത്തിന്റെ) വിരി നീക്കിക്കൊണ്ട് പറഞ്ഞു: "അറിയുക! നിങ്ങളെല്ലാവരും നിങ്ങളുടെ റബ്ബിനോട് സ്വകാര്യ സംഭാഷണം നടത്തുകയാണ്. അതിനാൽ നിങ്ങൾ മറ്റുള്ളവരെ പ്രയാസപ്പെടുത്തരുത്. പാരായണത്തിൽ —അല്ലെങ്കിൽ നിസ്കാരത്തിൽ— ചിലർ മറ്റു ചിലരേക്കാൾ ശബ്ദം ഉയർത്തുകയും ചെയ്യരുത്."
رواه أبو داودനബി (ﷺ) മസ്ജിദിനുള്ളിലെ ഒരു ചെറിയ കൂടാരത്തിൽ ഇഅ്തികാഫിലായിരുന്നു. അപ്പോൾ സ്വഹാബികളിൽ ചിലർ അമിതമായി ശബ്ദമുയർത്തി കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നത് നബി (ﷺ) കേട്ടു. മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധത്തിലേക്ക് അവരുടെ ശബ്ദം ഉയർന്നിരുന്നു. അവിടുന്ന് തൻ്റെ കൂടാരത്തിന്റെ വിരി നീക്കുകയും, അപ്രകാരം ശബ്ദമുയർത്തിവരെ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങളെല്ലാവരും ഖുർആൻ പാരായണത്തിലൂടെ നിങ്ങളുടെ റബ്ബിനോട് സ്വകാര്യമായി സംസാരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനാൽ നിങ്ങൾ പരസ്പരം ശല്യപ്പെടുത്തരുത്. ഖുർആൻ പാരായണത്തിലോ നിസ്കാരത്തിലോ ഒരാൾ മറ്റൊരാളേക്കാൾ ശബ്ദം ഉയർത്താനും പാടില്ല."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്. നിങ്ങളിൽ മരണപ്പെടുന്നവരെ അതിൽ നിങ്ങൾ കഫൻ ധരിപ്പിക്കുകയും ചെയ്യുക."
رواه أبو داود والترمذي وابن ماجهവെള്ളനിറമുള്ള വസ്ത്രം ധരിക്കാനും, മരണപ്പെട്ടവരെ വെള്ളവസ്ത്രത്തിൽ കഫൻ ചെയ്യാനും നബി (ﷺ) ഉണർത്തുന്നു; വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് വെള്ളനിറമുള്ളവയാണ്.
ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "ഞങ്ങൾ ഒരു സൈനിക യാത്രയിലായിരുന്നു. അപ്പോൾ മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് അടിച്ചു. അപ്പോൾ അൻസാരി വിളിച്ചുപറഞ്ഞു: 'ഹേ അൻസാരികളേ!' അപ്പോൾ മുഹാജിറുകളിൽ പെട്ടയാൾ വിളിച്ചുപറഞ്ഞു: 'മുഹാജിറുകളേ!' അല്ലാഹു അത് അവൻ്റെ റസൂലിനെ -ﷺ- കേൾപ്പിച്ചു. അവിടുന്ന് ചോദിച്ചു: 'എന്താണിത്?' അവർ പറഞ്ഞു: 'മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് അടിച്ചു. അപ്പോൾ അൻസാരി 'അൻസാരികളേ' എന്നും മുഹാജിർ 'മുഹാജിറുകളേ' എന്നും വിളിച്ചു.' അപ്പോൾ നബി -ﷺ- പറഞ്ഞു: "അത് നിങ്ങൾ ഉപേക്ഷിക്കുക; തീർച്ചയായും അത് ദുഷിച്ചതാണ്." ജാബിർ പറഞ്ഞു: "നബി -ﷺ- (മദീനയിൽ) വന്ന സമയത്ത് അൻസാരികളായിരുന്നു കൂടുതൽ. പിന്നീട് മുഹാജിറുകളുടെ എണ്ണം വർദ്ധിച്ചു. അപ്പോൾ (കപടവിശ്വാസിയായ) അബ്ദുല്ലാഹി ബ്നു ഉബയ്യ് പറഞ്ഞു: 'അവർ അങ്ങനെ ചെയ്തോ? അല്ലാഹുവാണെ സത്യം! നാം മദീനയിലേക്ക് മടങ്ങിയെത്തിയാൽ, പ്രതാപികൾ നിന്ദ്യരെ അവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യും.' അപ്പോൾ ഉമർ ബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എന്നെ വിടൂ, ഈ കപടവിശ്വാസിയുടെ കഴുത്ത് ഞാൻ വെട്ടിക്കളയട്ടെ.' നബി -ﷺ- പറഞ്ഞു: 'അവനെ വിട്ടേക്കൂ. മുഹമ്മദ് സ്വന്തം അനുചരന്മാരെ കൊലപ്പെടുത്തുന്നുവെന്ന് ജനങ്ങൾ പറയാതിരിക്കട്ടെ.'"
متفق عليهനബി -ﷺ- മുഹാജിറുകളും അൻസാരികളുമായ തന്റെ സ്വഹാബികളോടൊപ്പം -رَضِيَ اللَّهُ عَنْهُمْ- ഒരു യുദ്ധത്തിന് വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്പോൾ മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് തന്റെ കൈകൊണ്ട് അടിച്ചു. അപ്പോൾ അൻസ്വാരി വിളിച്ചുപറഞ്ഞു: "അൻസ്വാരികളേ, എന്നെ സഹായിക്കുവിൻ!" അതോടെ മുഹാജിറുകളിൽ പെട്ടയാൾ വിളിച്ചുപറഞ്ഞു: "മുഹാജിറുകളേ, എന്നെ സഹായിക്കുവിൻ!" അല്ലാഹുവിൻ്റെ റസൂൽ -ﷺ- അത് കേൾക്കുകയും "എന്താണിത്?" എന്ന് ചോദിക്കുകയും ചെയ്തു. അവർ പറഞ്ഞു: "മുഹാജിറുകളിൽ പെട്ട ഒരാൾ അൻസ്വാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് കൈകൊണ്ട് അടിച്ചു. അപ്പോൾ അൻസ്വാരി 'അൻസ്വാരികളേ, എന്നെ സഹായിക്കൂ' എന്നും മുഹാജിർ 'മുഹാജിറുകളേ, എന്നെ സഹായിക്കൂ' എന്നും വിളിച്ചു പറഞ്ഞു." അപ്പോൾ നബി -ﷺ- പറഞ്ഞു: ജാഹിലിയ്യാ (ഇസ്ലാമിന് മുമ്പുള്ള അജ്ഞാന കാലത്തെ) രീതിയിലുള്ള ഈ വിളി നിങ്ങൾ ഉപേക്ഷിക്കുക. തീർച്ചയായും അത് മോശവും വെറുക്കപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ജാഹിലിയ്യഃ കാലഘട്ടത്തിൽ തന്റെ എതിരാളിക്ക് മേൽ വിജയം നേടാൻ, അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും, തൻ്റെ കക്ഷിയുടെയും ഗോത്രത്തിൻ്റെയുമെല്ലാം പേരിൽ സ്വന്തം ആളുകളെ സഹായത്തിന് വിളിക്കുന്ന രീതിയെയാണ് നബി (ﷺ) വിലക്കിയത്; ജാഹിലിയ്യഃ കാലഘട്ടത്തിലെ രീതിയായിരുന്നു അത്. ജാബിർ പറഞ്ഞു: "നബി -ﷺ- ഹിജ്റ ചെയ്ത് മദീനയിൽ എത്തിയ സമയത്ത് അൻസ്വാരികളായിരുന്നു കൂടുതൽ. പിന്നീട് മുഹാജിറുകളുടെ എണ്ണം വർദ്ധിച്ചു." അപ്പോൾ മുനാഫിഖുകളുടെ (കപടവിശ്വാസികളുടെ) തലവനായ അബ്ദുല്ലാഹി ബ്നു ഉബയ്യ് ബ്നു സലൂൽ പറഞ്ഞു: "കാര്യങ്ങൾ ഈ നിലയിൽ എത്തിയോ?! അല്ലാഹുവാണെ സത്യം! നമ്മൾ മദീനയിലേക്ക് മടങ്ങിയെത്തിയാൽ പ്രതാപമുള്ളവർ -അവൻ ഉദ്ദേശിച്ചത് അവനെയും കൂടെയുള്ളവരെയുമാണ്- നിന്ദ്യരായവരെ -അവൻ ഉദ്ദേശിച്ചത് നബിയെയും -ﷺ- കൂടെയുള്ളവരെയുമാണ്- മദീനയിൽ നിന്ന് പുറത്താക്കുക തന്നെ ചെയ്യും." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എന്നെ വിടൂ, ഈ കപടവിശ്വാസിയുടെ കഴുത്ത് ഞാൻ വെട്ടിക്കളയട്ടെ." എന്നാൽ നബി -ﷺ- പറഞ്ഞു: "അവനെ വിട്ടേക്കൂ. മുഹമ്മദ് തന്റെ അനുയായികളെ കൊലപ്പെടുത്തുന്നുവെന്ന് ജനങ്ങൾ സംസാരിക്കാൻ ഇടയാകരുത്." ബാഹ്യമായി നോക്കുമ്പോൾ അവൻ ഒരു മുസ്ലിമാണല്ലോ എന്നതാണ് നബി (ﷺ) ഉദ്ദേശിച്ചത്.