





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സൽമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു."
رواه أبو داود والترمذي وابن ماجهപ്രാർത്ഥനയുടെ വേളയിൽ രണ്ട് കൈകളും ഉയർത്താൻ നബി (ﷺ) പ്രേരണ നൽകുന്നു. അല്ലാഹു അങ്ങേയറ്റം ലജ്ജയുള്ളവനായ ഹയിയ്യാണ്; അവൻ ദാനം നൽകുന്നത് ഉപേക്ഷിക്കുന്നവനല്ല. തൻ്റെ അടിമക്ക് സന്തോഷമുണ്ടാക്കുന്നത് അവൻ പ്രവർത്തിക്കുകയും, പ്രയാസമുണ്ടാക്കുന്നത് അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. ചോദിക്കുക പോലും ചെയ്യാതെ ഉദാരമായി നൽകുന്നവനായ കരീമാണ് അവൻ; അപ്പോൾ ചോദിച്ചവനോട് അവൻ്റെ കാര്യമെന്തായിരിക്കും?! പ്രാർത്ഥനയുടെ വേളയിൽ തൻ്റെ നേർക്ക് കൈകളുയർത്തുന്ന ഒരു മുഅ്മിനിനെ ശൂന്യമായ കൈകളോടെയും പാഴായ പ്രാർത്ഥനയോടെയും തിരിച്ചയക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു.
സത്യവിശ്വാസികളുടെ മാതാവ്, ജുവൈരിയഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കരിച്ചതിന് ശേഷം, പുലർച്ചെ നബി (ﷺ) അവരുടെ (വീട്ടിൽ നിന്ന്) പുറത്തു പോയി. അവർ തൻ്റെ നിസ്കാരസ്ഥലത്തായിരുന്നു ആ സമയം. പിന്നീട് സൂര്യൻ ഉദിച്ചുയർന്ന ശേഷമാണ് നബി (ﷺ) തിരിച്ചെത്തുന്നത്. അപ്പോഴും അവർ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന അതേ ഇരുത്തമാണോ നീയീ ഇരിക്കുന്നത്?!" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി (ﷺ) പറഞ്ഞു: "എന്നാൽ ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്നു തവണ- പറഞ്ഞു. നീ ഈ ദിവസം മുഴുവൻ പറഞ്ഞതിനേക്കാൾ അത് കനം തൂങ്ങുന്നതാണ്. അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു; അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന് തൃപ്തി വരുവോളവും, അവൻ്റെ അർശിൻ്റെ ഭാരത്തോളവും, അവൻ്റെ വചനങ്ങളുടെ മഷിയോളവും."
رواه مسلمനബി (ﷺ) തൻ്റെ പത്നിയായ, ഉമ്മുൽ മുഅ്മിനീൻ ജുവൈരിയഃ (رضي الله عنها) യുടെ അടുത്ത് നിന്ന് സുബ്ഹ് നിസ്കാരം കഴിഞ്ഞ് പുറത്ത് പോയി. ആ സമയം അവർ തൻ്റെ നിസ്കാര സ്ഥലത്ത് ഇരിക്കുകയായിരുന്നു. പകലിൻ്റെ പകുതിയിൽ അഥവാ ദ്വുഹാ സമയത്താണ് നബി (ﷺ) മടങ്ങിവന്നത്. അപ്പോഴും ജുവൈരിയ (رضي الله عنها) തൻ്റെ സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ ഇവിടെ നിന്ന് പോയപ്പോഴുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നോ നീ ഇതുവരെയും?" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്ന് തവണ ആവർത്തിച്ചു- പറയുകയുണ്ടായി. നീ ഇവിടെയിരുന്ന് ചൊല്ലിയ എല്ലാ ദിക്റുകളും അതിനോട് തുലനപ്പെടുത്തിയിരുന്നെങ്കിൽ ഞാൻ ചൊല്ലിയ ആ നാല് വാക്കുകൾ അതിനേക്കാൾ കനം തൂങ്ങുമായിരുന്നു. سبحان الله وبحمده: എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നതിനൊപ്പം അതിലേക്ക് നയിച്ച അല്ലാഹുവിനെ ഞാൻ ഭംഗിയുള്ള വാക്കുകളാൽ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. عدد خلقه : അല്ലാഹുവിന് മാത്രം എണ്ണിക്കണക്കാക്കാൻ സാധിക്കുന്ന വിധത്തിൽ അനേകമനേകമുള്ള അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളം ഞാൻ അവനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. ورضا نفسه : അല്ലാഹു തൃപ്തിപ്പെട്ട അവൻ്റെ അടിമകളിൽ നിന്ന് അവനെ തൃപ്തിപ്പെടുത്തുന്ന അളവോളം; അതാകട്ടെ ഒരാൾക്ക് ഗ്രഹിച്ചെടുക്കാൻ കഴിയുന്നതിനേക്കാൾ വിശാലമാണ്. وزنة عرشه : അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ഭാരമുള്ളതും വലുതുമായ അവൻ്റെ സിംഹാസനത്തിൻ്റെ ഭാരത്തോളം. ومداد كلماته : അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയോളം. അവൻ്റെ വചനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അവ ഒരിക്കലും അവസാനിക്കാത്തത്രയുണ്ട്. അവസാനം പറഞ്ഞ ഈ കാര്യം മൂന്ന് വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു: അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയുടെ എണ്ണത്തിനോ വണ്ണത്തിനോ രൂപത്തിനോ അവസാനമില്ല. ഈ പറഞ്ഞതിൻ്റെയെല്ലാം ഉദ്ദേശ്യം അല്ലാഹുവിനുള്ള പ്രകീർത്തനം അത്രയധികമുണ്ട് എന്ന് ദ്യോതിപ്പിക്കുക മാത്രമാണ്. കാരണം തുടക്കത്തിൽ അല്ലാഹുവിൻ്റെ സൃഷ്ടികളുടെ എണ്ണം എന്നാണ് നബി -ﷺ- പറഞ്ഞത്; ഇത് അനേകമുണ്ട് എങ്കിലും ഒരു നിശ്ചിത എണ്ണത്തിൽ ഒതുങ്ങുന്ന കാര്യമാണ്. അതിന് ശേഷം, അതിനേക്കാൾ വലുതിലേക്ക് അവിടുന്ന് കടന്നു; അല്ലാഹുവിൻ്റെ തൃപ്തിയാണത്. അതിന് ശേഷം, അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും വലുപ്പമുള്ള അർശിനെ കുറിച്ചും അവിടുന്ന് പറഞ്ഞു. ആദ്യത്തേത് എണ്ണവും, രണ്ടാമത്തേത് രൂപവും, മൂന്നാമത്തേത് വലിപ്പവും കനവുമാണ് സൂചിപ്പിക്കുന്നത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ സ്വലാത് ചൊല്ലാതെയും ഇരുന്നത് എങ്കിൽ അത് അവർക്കൊരു നഷ്ടമാകാതിരിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചെങ്കിൽ അവർക്കവൻ പൊറുത്തു കൊടുക്കും."
رواه أبو داود والترمذي والنسائي في الكبرىഅല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധയിലാകുന്നതിനെ കുറിച്ച് നബി (ﷺ) ഈ ഹദീഥിൽ നമ്മെ താക്കീത് ചെയ്യുന്നു. ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒത്തുകൂടുകയും, അല്ലാഹുവിനെ സ്മരിക്കാതെയും നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും അവിടെ നിന്ന് പിരിയുകയുമാണെങ്കിൽ ആ കൂടിച്ചേരൽ അവർക്ക് നഷ്ടവും നിരാശയും അന്ത്യനാളിൽ കുറവുമാകാതിരിക്കുകയില്ല. അല്ലാഹു അവരുടെ മുൻകഴിഞ്ഞ തിന്മകളുടെയും പിന്നീട് സംഭവിച്ച കുറവുകളുടെയും പേരിൽ അവരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൻ്റെ ഔദാര്യമായും കാരുണ്യമായും അവർക്ക് പൊറുത്തു കൊടുക്കുന്നതുമാണ്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും, അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും വിദൂരത്താവുകയും ചെയ്യുന്നത് വായാടികളും, വലിയ വായിൽ സംസാരിക്കുന്നവരും, 'മുതഫയ്ഹിഖു'കളുമായവരാണ്. സ്വഹാബികൾ ചോദിച്ചു: "വായാടികളെയും പരിഹസിക്കുന്നവരെയും ഞങ്ങൾക്ക് മനസ്സിലായി; എന്നാൽ ആരാണ് മുതഫയ്ഹിഖ്?!" നബി -ﷺ- പറഞ്ഞു: "അഹങ്കാരികൾ."
رواه الترمذيജനങ്ങളുടെ കൂട്ടത്തിൽ ഇഹലോകത്ത് നബി -ﷺ- ക്ക് ഏറ്റവും ഇഷ്ടമുള്ളവരും, പരലോകത്ത് അവിടുത്തോട് ഏറ്റവും അടുത്ത ഇരിപ്പിടം നൽകപ്പെടുന്നവരും അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അവിടുത്തേക്ക് ഇഹലോകത്ത് ഏറ്റവും വെറുപ്പുള്ളവരും, പരലോകത്ത് അവിടുത്തോട് ഏറ്റവും അകലെ ഇരിക്കുന്നവരും അവരിൽ ഏറ്റവും മോശം സ്വഭാവമുള്ളവരുമായിരിക്കും. (മോശം സ്വഭാവക്കാരിൽ പെട്ടവരാണ്) അനാവശ്യമായി സംസാരം അധികരിപ്പിക്കുകയും, സത്യമല്ലാത്തത് സംസാരിക്കുകയും ചെയ്യുന്നവർ. സംസാരത്തിൽ യാതൊരു സൂക്ഷ്മതയോ വാക്കുകളിൽ നിയന്ത്രണമോ പാലിക്കാതെ, സാഹിത്യഭംഗിക്കും തങ്ങളുടെ സംസാരത്തിൻ്റെ ഗാംഭീര്യത്തിനും മാത്രം ശ്രദ്ധനൽകുന്നതിൽ മുഴുകുന്നവരും അക്കൂട്ടത്തിൽ പെട്ടവർ തന്നെ. മറ്റൊരു വിഭാഗം 'മുതഫൈഹിഖുകൾ' ആണ്. ആദ്യം പറഞ്ഞ രണ്ട് വിഭാഗത്തെയും അവരുടെ വിശേഷണത്തിൽ നിന്ന് തങ്ങൾക്ക് മനസ്സിലായെങ്കിലും മുതഫയ്ഹിഖുകൾ ആരാണെന്ന് തങ്ങൾക്ക് മനസ്സിലായില്ല എന്ന് സ്വഹാബികൾ നബി -ﷺ- യോട് പറഞ്ഞു. അപ്പോൾ അവിടുന്ന് വിശദീകരിച്ചു: "അഹങ്കാരികളായ, ജനങ്ങളെ പരിഹസിക്കുകയും, അതിനായി സംസാരം അധികരിപ്പിക്കുകയും, തങ്ങളുടെ വായ തുറന്നു വെക്കുകയും ചെയ്യുന്ന കൂട്ടരാണവർ."
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇസ്ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി നൽകുകയും ചെയ്ത മനുഷ്യൻ വിജയിച്ചിരിക്കുന്നു."
رواه مسلمതൻ്റെ റബ്ബിന് കീഴൊതുങ്ങുകയും, സന്മാർഗം ലഭിക്കുകയും, ഇസ്ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും, ആവശ്യത്തിൽ കൂടുതലോ കുറവോ ഇല്ലാതെ ജീവിക്കാൻ വേണ്ടത്രയും ഉപജീവനം അനുവദനീയമായ വിധത്തിൽ നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സാൽ തൃപ്തിയടയാൻ അല്ലാഹു സൗഭാഗ്യം നൽകുകയും ചെയ്ത മനുഷ്യൻ വിജയം കൈവരിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.
ഉബൈദുല്ലാഹി ബ്നു മിഹ്സ്വൻ അൽഅൻസ്വാരീ رَضيَ اللهُ عنهُ നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ ശരീരത്തിന് സൗഖ്യമുള്ളവനായും, തൻ്റെ പാർപ്പിടത്തിൽ നിർഭയനായും നിങ്ങളിലൊരാൾക്ക് നേരം പുലരാൻ കഴിയുകയും, അന്നേക്ക് അവന് വേണ്ട ഭക്ഷണം അവൻ്റെ പക്കൽ ഉണ്ടായിരിക്കുകയും ചെയ്താൽ... ഇഹലോകം മുഴുവൻ അവന് നൽകപ്പെട്ടത് പോലെയായിരിക്കുന്നു."
رواه الترمذي وابن ماجهനബി -ﷺ- മുസ്ലിംകളെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു: അസുഖങ്ങളും രോഗങ്ങളുമില്ലാതെ ശാരീരിക സൗഖ്യം നൽകപ്പെട്ട നിലയിലും, സ്വന്തം കാര്യത്തിലും തൻ്റെ കുടുംബത്തിൻ്റെയും കീഴിലുള്ളവരുടെയും കാര്യത്തിലും യാത്ര ചെയ്യുന്ന വഴികളിലും നിർഭയത്വമുള്ളവനായും ഒരാൾക്ക് നേരം പുലരാൻ സാധിക്കുകയും, അവൻ്റെ പക്കൽ അന്നേക്ക് വേണ്ട ഉപജീവനം ഹലാലായ മാർഗത്തിൽ ഉണ്ടായിരിക്കുകയുമാണെങ്കിൽ... ഇഹലോകമൊന്നാകെ അവന് നൽകപ്പെട്ടത് പോലെയാണ്.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത് അവിടുന്ന് ഉപേക്ഷിച്ചിരുന്നു.
رواه أبو داود وأحمدഇഹലോകത്തെയും പരലോകത്തെയും നന്മകൾ ഒരുമിപ്പിക്കുന്ന, ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയമുൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി (ﷺ) ഇഷ്ടപ്പെട്ടിരുന്നു. അല്ലാഹുവിനെ പ്രകീർത്തിക്കുകയും, സദുദ്ദേശ്യത്തോടെയുള്ള തേട്ടങ്ങളും മാത്രം ഉൾക്കൊള്ളിക്കുന്നതും, (ആവശ്യമില്ലാത്ത) മറ്റു കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാർത്ഥനകളായിരുന്നു അവ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ശപഥം കച്ചവടച്ചരക്ക് വിറ്റഴിക്കുമെങ്കിലും ലാഭം തുടച്ചുനീക്കും."
متفق عليهകച്ചവട വ്യവഹാരങ്ങളിൽ സത്യമാണ് പറയുന്നതെങ്കിൽ പോലും ശപഥം ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും ഒഴിവാക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. കച്ചവടച്ചരക്ക് വിറ്റുപോകാൻ അത് സഹായിച്ചേക്കുമെങ്കിലും അത് മൂലം ലഭിക്കുന്ന ലാഭത്തിലും സമ്പത്തിലുമുള്ള ബറകത്ത് (അനുഗ്രഹം) നഷ്ടമാകാൻ അത് വഴിയൊരുക്കുന്നതാണ്. മോഷണമോ തീപിടുത്തമോ പ്രളയമോ കൊള്ളക്കാരുടെ അതിക്രമമോ മറ്റെന്തെങ്കിലും ദുരിതങ്ങളോ ബാധിച്ചു കൊണ്ട് സമ്പത്ത് നഷ്ടമാകാനുള്ള വഴികൾ അത്തരം സമ്പത്തിൻ്റെ കാര്യത്തിൽ അല്ലാഹു നിശ്ചയിക്കുന്നതാണ്.
ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: 'നിങ്ങൾ കാറ്റിനെ ചീത്ത പറയരുത്. നിങ്ങൾക്ക് അനിഷ്ടകരമായത് നിങ്ങൾ കണ്ടാൽ നിങ്ങൾ പറയുക: അല്ലാഹുവേ, ഈ കാറ്റിൻ്റെ നന്മയിൽ നിന്നും അതിലുള്ള നന്മയിൽ നിന്നും അത് എന്തൊന്ന് കൊണ്ട് കൽപ്പിക്കപ്പെട്ടുവോ അതിലുള്ള നന്മയിൽ നിന്നും ഞങ്ങൾ നിന്നോട് തേടുന്നു. ഈ കാറ്റിൻ്റെ കെടുതിയിൽ നിന്നും അതിലുള്ള കെടുതിയിൽ നിന്നും അതുകൊണ്ട് കല്പിക്കപ്പെട്ട തിന്മയിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുന്നു.'
رواه الترمذيകാറ്റിനെ ആക്ഷേപിക്കുന്നതും ശപിക്കുന്നതും നബി (ﷺ) വിലക്കുന്നു. കാരണം അല്ലാഹുവിൻ്റെ കൽപ്പനപ്രകാരമാണ് അത് ചലിക്കുന്നത്. അവൻ്റെ കാരുണ്യമായും ശിക്ഷയായും കാറ്റ് വന്നെത്താറുണ്ട്. അതിനെ ആക്ഷേപിക്കുക എന്നത് അതിൻ്റെ സ്രഷ്ടാവിനെ ആക്ഷേപിക്കലും, അവൻ്റെ വിധിയോട് അരിശം പ്രകടിപ്പിക്കലുമാണ്. അതിനാൽ കാറ്റ് വന്നെത്തുമ്പോൾ അതിൻ്റെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങാനും, കാറ്റിൻ്റെ നന്മയും, മഴയും ചെടികളുടെ പരാഗണം പോലുള്ള അതിലുള്ള പ്രയോജനങ്ങളും അല്ലാഹുവിനോട് ചോദിക്കാനും, അതിൻ്റെ ഉപദ്രവത്തിൽ നിന്നും, വൃക്ഷങ്ങളും ചെടികളും കന്നുകാലികളും കെട്ടിടങ്ങളും നശിക്കുക പോലുള്ള ഉപദ്രവങ്ങളിൽ നിന്നും രക്ഷ തേടാനും അവിടുന്ന് കൽപ്പിക്കുന്നു. ഇപ്രകാരം അല്ലാഹുവിനോട് ചോദിക്കുക എന്നത് ഒരു മനുഷ്യൻ അല്ലാഹുവിൻ്റെ യഥാർത്ഥ അടിമയാണെന്നതിൻ്റെ അടയാളവുമാണ്.