





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിർത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ച് പോകുന്നവരുമാണ്."
متفق عليه، وهذا لفظ مسلم ورواه البخاري مختصرًاനബി (ﷺ) യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണിത്. അല്ലാഹുവേ! നിനക്ക് ഞാൻ സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിൽ ഞാൻ വിശ്വസിക്കുകയും നിന്നെ സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. നിൻ്റെ മേൽ ഞാൻ ഭരമേൽപ്പിക്കുകയും എൻ്റെ കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും നിന്നെ എൻ്റെ അവലംബമാക്കുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും നിന്നെ അനുസരിച്ചു കൊണ്ട് നിന്നിലേക്ക് മുന്നിടുകയും ചെയ്തിരിക്കുന്നു. നിന്നെ മുൻനിർത്തി കൊണ്ട് ഞാൻ വാഗ്വാദം നടത്തുകയും നിൻ്റെ ശത്രുക്കളോട് സംവദിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ! നിൻ്റെ പ്രതാപവും മഹത്വവും അധീശത്വവും മുൻനിർത്തി കൊണ്ട് ഞാൻ നിന്നോട് അഭയം തേടുകയും നിന്നിൽ രക്ഷ തേടുകയും ചെയ്യുന്നു; ആരാധനകൾക്ക് അർഹതയുള്ള ഒരുവനുമില്ല; നീയല്ലാതെ. അതിനാൽ എന്നെ നീ സന്മാർഗത്തിൽ നിന്ന് തെറ്റിക്കുകയോ നിൻ്റെ തൃപ്തിയിലേക്ക് എത്തിപ്പെടുന്നതിൽ നിന്ന് തിരിച്ചു വിടുകയോ ചെയ്യുന്നതിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു. നീയാകുന്നു ഒരിക്കലും മരിക്കുകയോ അവസാനിക്കുകയോ ചെയ്യാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അൽ ഹയ്യ്. ജിന്നുകളും മനുഷ്യരുമെല്ലാം മരിച്ചു പോകുന്നവരും മൃതിയടയുന്നവരുമാകുന്നു.
ഇംറാൻ ബ്നു ഹുസ്വൈൻ (رَضِيَ اللَّهُ عَنْهُ) നിവേദനം: ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത്." ശേഷം മറ്റൊരാൾ വരികയും, 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി' എന്ന് പറയുകയും ചെയ്തു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "ഇരുപത്." ശേഷം മറ്റൊരാൾ വരികയും "അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു. അദ്ദേഹത്തിന് സലാം മടക്കിയ ശേഷം അദ്ദേഹവും ഇരുന്നു. എന്നിട്ട് നബി -ﷺ- പറഞ്ഞു: "മുപ്പത്."
رواه أبو داود والترمذي وأحمد والدارميഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത് നന്മകൾ അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു." ശേഷം മറ്റൊരാൾ വരികയും, 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി' എന്ന് പറയുകയും ചെയ്തു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "അയാൾക്ക് ഇരുപത് നന്മകളുണ്ട്." ശേഷം മറ്റൊരാൾ വരികയും "അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു. അദ്ദേഹത്തിന് സലാം മടക്കിയ ശേഷം അദ്ദേഹവും ഇരുന്നു. എന്നിട്ട് നബി -ﷺ- പറഞ്ഞു: "മുപ്പത് നന്മകൾ അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു."
അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضيَ اللهُ عنهُ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."
رواه مسلمനബി ﷺ യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമായിരുന്നു; സത്യം ഏതാണെന്ന് അറിയാനും അത് പ്രവർത്തിക്കാനും നേരായ മാർഗത്തിൽ പ്രവേശിക്കാനുമുള്ള സൗഭാഗ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ധർമ്മനിഷ്ഠയും (തഖ്വ) അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും വിലക്കുകൾ ഉപേക്ഷിക്കാനുമുള്ള സൗഭാഗ്യമാണ് അതിൻ്റെ ഉദ്ദേശ്യം. ജീവിതവിശുദ്ധിയും അവിടുന്ന് ചോദിക്കുമായിരുന്നു; അല്ലാഹു അനുവദിച്ചിട്ടില്ലാത്തതും മാന്യമല്ലാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാനുള്ള ഉതവിയാണ് അതിൻ്റെ ഉദ്ദേശ്യം. ധന്യതയും അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; സൃഷ്ടികളോട് ആവശ്യം തേടേണ്ട അവസ്ഥ വരാതെ, അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടേണ്ടതില്ലാത്ത സ്ഥിതിയാണ് അതിൻ്റെ ഉദ്ദേശ്യം.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "സ്വഫിയ്യ ഇന്നയിന്ന കാര്യങ്ങളെല്ലാം ഉള്ളവളാണെന്നത് മതി അവളുടെ കുറവായി." ഹദീഥിൻ്റെ നിവേദകന്മാരിൽ ഒരാൾ പറഞ്ഞു: അവർക്ക് നീളം കുറവായിരുന്നു എന്നതായിരുന്നു ഉദ്ദേശിച്ചത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അത് മുഴുവൻ കലരാൻ മാത്രം മതിയായ വാക്കാണ് നീയിപ്പോൾ പറഞ്ഞിരിക്കുന്നത്." ആഇശ (റഹ) തന്നെ പറയുന്നു: "ഒരിക്കൽ ഞാൻ നബി -ﷺ- ക്ക് ഒരാളെ അനുകരിച്ചു കാണിച്ചു കൊടുത്തു." അപ്പോൾ അവിടുന്ന് പറഞ്ഞു: "എനിക്ക് ഇത്രയിത്രയെല്ലാം കിട്ടുന്നതിന് പകരമായിട്ടാണെങ്കിലും ഞാൻ ഒരാളെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല."
رواه أبو داود والترمذي وأحمدമുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) ഒരിക്കൽ നബി -ﷺ- യോട് അവിടുത്തെ പത്നിയായ സ്വഫിയ്യഃയെ കുറിച്ച് പറഞ്ഞു: "സ്വഫിയ്യ ഉയരം കുറഞ്ഞവളാണെന്ന ഒരു ന്യൂനത തന്നെ അവരുടെ കാര്യത്തിൽ വേണ്ടുവോളമുണ്ട്." ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറഞ്ഞിരിക്കുന്ന ഈ വാക്ക് സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അതിലെ വെള്ളം മുഴുവൻ നശിപ്പിക്കുകയും അത് മുഴുവൻ മലിനപ്പെടുത്തുകയും ചെയ്യുമായിരുന്നു." ആഇശാ (رضي الله عنها) തന്നെ പറയുന്നു: "ഒരാളെ ഇകഴ്ത്തുന്ന തരത്തിൽ അയാളെ ഞാൻ അനുകരിച്ചു കാണിക്കുകയുണ്ടായി." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഒരാളെ കുറച്ചു കാണിക്കുന്നതിനും കളിയാക്കുന്നതിനും വേണ്ടി അയാളുടെ ന്യൂനത പറയുകയോ, അയാളുടെ പ്രവർത്തിയോ സംസാരമോ അനുകരിക്കുകയോ ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ളതല്ല; അതിന് പകരമായി ദുനിയാവിലെ ധാരാളം സമ്പത്ത് എനിക്ക് നൽകപ്പെട്ടാൽ പോലും."
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ഏറ്റവും മഹാനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്ന് (അർഥം വരുന്ന ദിക്ർ) പറഞ്ഞാൽ അവനു വേണ്ടി സ്വർഗത്തിൽ അവനുവേണ്ടി ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്."
رواه الترمذيആരെങ്കിലും (سبحان الله) "അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു", (العظيم) അസ്തിത്വത്തിലും വിശേഷണത്തിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, (وبحمده) - പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് - അവനെ സ്തുതിക്കുന്നതോടൊപ്പം" എന്ന ദിക്ർ പറഞ്ഞാൽ അയാള്ക്കുവേണ്ടി സ്വര്ഗത്തില് ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കപ്പെടുന്നതാണ്. ഓരോ തവണ പറയുമ്പോഴും ഇപ്രകാരം ഈന്തപ്പന നട്ടുപിടിക്കപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"
رواه مسلمഒരു മുസ്ലിമായ വ്യക്തി തൻ്റെ സഹോദരനായ മുസ്ലിമിനോട് പാലിക്കേണ്ട ബാധ്യതകൾ നബി (ﷺ) വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) ഈ ഹദീഥിൽ ഓർമ്മപ്പെടുത്തുന്നു. അവരോടുള്ള ചില നിർബന്ധബാധ്യതകളും മര്യാദകളും വിവരിച്ച സന്ദർഭത്തിൽ അവിടുന്ന് ഓർമ്മപ്പെടുത്തിയ കാര്യങ്ങൾ ഇവയാണ്: 1- നിങ്ങൾ പരസ്പരം അസൂയ വെക്കരുത്; നിങ്ങളിലൊരാൾ മറ്റൊരാളുടെ അനുഗ്രഹം നീങ്ങിപ്പോയിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിൽ വെക്കരുത്. 2- നിങ്ങൾ നജ്ശ് നടത്തരുത്; അതായത് ഒരാൾക്ക് വാങ്ങാൻ ഉദ്ദേശ്യമില്ലാത്ത വസ്തുവിൻ്റെ വില -കച്ചവടക്കാരന് ഉപകാരം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തിലോ, വാങ്ങുന്ന വ്യക്തിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയോ- കൂട്ടിപ്പറയരുത്. 3- നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തരുത്; മറ്റൊരു മുസ്ലിം സഹോദരനെ സ്നേഹിക്കേണ്ടതിന് പകരം, അവന് ഉപദ്രവം ഉദ്ദേശിക്കരുത് എന്നർത്ഥം. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിലാണ് ആ വിദ്വേഷമെങ്കിൽ അത് നിർബന്ധമാണെന്ന വശം കൂടെ ഓർമ്മയിൽ വെക്കുക. 4- നിങ്ങൾ പരസ്പരം പിന്തിരിഞ്ഞു കളയരുത്; അതായത് (തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ) അവനിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട് അവനെ അകറ്റി നിർത്തരുത്. 5- നിങ്ങളിലൊരാളും മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തരുത്; അതായത്, ഒരാൾ മറ്റൊരാളുടെ പക്കൽ നിന്ന് ഒരു വസ്തു വാങ്ങാനായി നിൽക്കുന്ന വേളയിൽ ഇതേ വസ്തു എൻ്റെ പക്കൽ ഇതിനേക്കാൾ കുറഞ്ഞ വിലയിലുണ്ട് എന്നോ, ഇതേ വിലയിൽ ഇതിനേക്കാൾ മേന്മയുള്ളത് എൻ്റെ പക്കലുണ്ടെന്നോ പറയരുത്. ശേഷം സമ്പൂർണ്ണവും സമഗ്രവുമായ ഒരു വസ്വിയ്യത്ത് നബി (ﷺ) നൽകി: "പരസ്പര സഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക." അതായത്, ഞാൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുന്ന, പരസ്പരം സ്നേഹവും അനുകമ്പയും ഇഷ്ടവും സൗമ്യതയും പുലർത്തുന്ന, ശുദ്ധമായ ഹൃദയവും എല്ലാ സന്ദർഭത്തിലും ഗുണകാംക്ഷയുമുള്ള സഹോദരങ്ങളെ പോലെ നിങ്ങൾ ആയിത്തീരുക! ഈ സാഹോദര്യത്തിൻ്റെ തേട്ടമായി ഓരോ മുസ്ലിമും തൻ്റെ സഹോദരനോട് പാലിച്ചിരിക്കേണ്ട ചിലത് കൂടെ അവിടുന്ന് ശേഷം അറിയിക്കുന്നു: തൻ്റെ സഹോദരനായ മുസ്ലിമിനോട് അതിക്രമം ചെയ്യുകയോ അനീതി പ്രവർത്തിക്കുകയോ അരുത്. തൻ്റെ സഹോദരനോട് അതിക്രമം ചെയ്യപ്പെടാൻ അനുവദിക്കരുത്; അവനെ സഹായിക്കാനോ അവനോടുള്ള അതിക്രമം തടയാനോ സാധിക്കുന്ന വേളയിൽ അവനെ കൈവിടരുത്. തൻ്റെ മുസ്ലിം സഹോദരനെ നിസ്സാരനായി കാണുകയോ ചെറുതായി കണക്കാക്കുകയോ വിലയില്ലാത്തവനായി പരിഗണിക്കുകയോ അരുത്. ഹൃദയത്തിലുള്ള അഹങ്കാരത്തിൽ നിന്നാണ് ആ ചിന്താഗതി ഉടലെടുക്കുന്നത്. ശേഷം ഓരോ വ്യക്തിയുടെയും ഹൃദയത്തിലാണ് തഖ്വ നിലകൊള്ളുന്നത് എന്ന കാര്യം മൂന്ന് തവണ നബി (ﷺ) ആവർത്തിച്ചു പറഞ്ഞു. സൽസ്വഭാവം പുലർത്താനും, അല്ലാഹുവിനെ ഭയക്കാനും അവൻ തന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തിൽ ജീവിക്കാനും ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള തഖ്വ അവൻ്റെ ഹൃദയത്തിലുണ്ട് എങ്കിൽ അവനൊരിക്കലും ഒരു മുസ്ലിമിനെ നിസ്സാരനും വിലയില്ലാത്തവനുമായി കാണുകയില്ല. തൻ്റെ സഹോദരനായ ഒരു മുസ്ലിമിനെ നിസ്സാരനാക്കുക എന്നത് മാത്രം മതി ഒരാളെ നശിപ്പിക്കാവുന്ന തിന്മയും അവൻ്റെ നിലവാരം നഷ്ടപ്പെടുത്തുന്ന തിന്മയുമായി; കാരണം ഹൃദയത്തിൽ കുടികൊള്ളുന്ന അഹങ്കാരത്തിൽ നിന്നാണ് ആ സ്വഭാവം ഉടലെടുക്കുന്നത്. ശേഷം ഇത്രയും വിവരിച്ച കാര്യം നബി (ﷺ) വീണ്ടും ഊന്നിയൂന്നി പറയുന്നു; ഓരോ മുസ്ലിമും മറ്റു മുസ്ലിമിന് മേൽ നിഷിദ്ധമാകുന്നു. അവൻ്റെ രക്തം നിഷിദ്ധമാണ്; അവനെ വധിക്കുകയോ മുറിവേൽപ്പിക്കുകയോ മർദ്ധിക്കുകയോ ചെയ്തു കൊണ്ട് അവന് മേൽ അതിക്രമം അഴിച്ചു വിടാൻ ഒരാൾക്കും അനുവാദമില്ല. അവൻ്റെ സമ്പത്തും നിഷിദ്ധമാണ്; അർഹതയില്ലാതെ യാതൊന്നും അതിൽ നിന്ന് എടുക്കാൻ അവന് പാടില്ല. അവൻ്റെ അഭിമാനവും പവിത്രമാണ്; അവൻ്റെ വ്യക്തിത്വത്തെയോ തറവാടിനെയോ ആക്ഷേപിക്കുന്നത് അവന് പാടില്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും. ആരാണോ ഞെരുക്കം അനുഭവിക്കുന്നവന് എളുപ്പം ചെയ്തത് അല്ലാഹു അവൻ്റെ ഇഹപര ലോകങ്ങളിലെ ഞെരുക്കങ്ങൾക്കെല്ലാം എളുപ്പം നൽകും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ ന്യൂനത മറച്ചു വെക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന വേളയിലെല്ലാം അല്ലാഹു അവനെ സഹായിക്കുന്നതായിരിക്കും. ആരെങ്കിലും ദീനീ വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകും. അല്ലാഹുവിൻ്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു കൂട്ടമാളുകൾ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, പരസ്പരം അത് അവർക്കിടയിൽ പഠനവിധേയമാക്കുകയും ചെയ്താൽ അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു തൻ്റെ അരികിലുള്ളവരോട് അവരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നതാണ്. ആരുടെയെങ്കിലും പ്രവർത്തനം പതുക്കെയാണെങ്കിൽ അവൻ്റെ കുലമഹിമ അവന് വേഗത നൽകില്ല."
رواه مسلمഒരു മുസ്ലിമായ മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ ഇനവും തരവും പോലെയായിരിക്കും പരലോകത്ത് അല്ലാഹുവിൻ്റെ അരികിൽ അവന് ലഭിക്കുന്ന പ്രതിഫലവും എന്ന് നബി (ﷺ) വിവരിക്കുന്നു. ഒരാൾ മുഅ്മിനായ ഒരു മനുഷ്യൻ്റെ പ്രയാസം നീക്കിക്കൊടുക്കുകയും അവന് ആശ്വാസം പകരുകയും അവൻ്റെ ബുദ്ധിമുട്ടും ഭൗതികജീവിതത്തിലെ ഇടുക്കവും മാറ്റിക്കൊടുക്കുകയും ചെയ്താൽ അവന് പ്രതിഫലമായി പരലോകത്തുള്ള ഇടുക്കത്തിൽ നിന്നും പ്രയാസത്തിൽ നിന്നും അല്ലാഹു അവന് എളുപ്പം നൽകുന്നതാണ്. പ്രയാസത്തിൽ അകപ്പെട്ട ഒരാൾക്ക് ആരെങ്കിലും കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുകയും, അവൻ്റെ ഇടുക്കം നീക്കിക്കൊടുക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് എളുപ്പം നൽകുന്നതാണ്. മുസ്ലിമായ ഒരു സഹോദരൻ്റെ പുറത്തു പറയാൻ കൊള്ളാത്ത എന്തെങ്കിലും കുറവുകളോ ന്യൂനതകളോ ഒരാൾ കണ്ടുപോവുകയും, അത് മറ്റുള്ളവരിൽ നിന്ന് അവൻ മറച്ചു വെക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് മറനൽകുന്നതാണ്. അല്ലാഹുവിൻ്റെ ഒരടിമ തൻ്റെ സഹോദരൻ്റെ മതപരവും ഭൗതികവുമായ പ്രയാസങ്ങളിൽ അവനെ സഹായിക്കാൻ നിലകൊള്ളുന്നിടത്തോളം അല്ലാഹു അവന് സഹായിയായി നിലകൊള്ളുന്നതാണ്. ഈ സഹായം പ്രാർത്ഥന കൊണ്ടും ശാരീരികവും സാമ്പത്തികവുമായ സഹായങ്ങൾ കൊണ്ടും മറ്റുമെല്ലാം ഒരാൾക്ക് ചെയ്യാവുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്, ഇസ്ലാം ദീനുമായി ബന്ധപ്പെട്ട വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ നടന്നു തുടങ്ങിയാൽ അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുന്നതാണ്. ഒരു കൂട്ടമാളുകൾ അല്ലാഹുവിൻ്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലുമൊരു ഭവനത്തിൽ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ തങ്ങൾക്കിടയിൽ പഠന വിധേയമാക്കുകയും ചെയ്താൽ അവരുടെ മേൽ സമാധാനവും ശാന്തിയും ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും പൊതിയുകയും, അല്ലാഹുവിൻ്റെ മലക്കുകൾ അവരെ വലയം ചെയ്യുകയും, തൻ്റെ സമീപത്തുള്ളവരായ ദാസന്മാരോട് അവരെ കുറിച്ച് അല്ലാഹു പുകഴ്ത്തി പറയുകയും ചെയ്യുന്നതാണ്. അല്ലാഹു ഉന്നതമായ സദസ്സിൽ ഒരാളെ സ്മരിക്കാൻ കാരണമാകുക എന്ന ഒരൊറ്റ കാര്യം തന്നെ ഒരു പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയായി മതിയായ കാര്യമാണ്. ആരുടെയെങ്കിലും പ്രവർത്തനങ്ങളിൽ കുറവുകളുണ്ടെങ്കിൽ ആ പ്രവർത്തനങ്ങൾ സൽകർമങ്ങൾ അധികരിപ്പിച്ചവരുടെ പദവികളിലേക്ക് അവനെ എത്തിക്കുന്നതല്ല. അതിനാൽ, ഒരാളും തൻ്റെ കുടുംബമഹിമയിലോ തറവാട്ടു പോരിശയിലോ പ്രപിതാക്കളുടെ വീരകൃത്യങ്ങളിലോ മതിമറന്ന് തൻ്റെ പ്രവർത്തനത്തിൽ കുറവ് വരുത്തുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ!
അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു: "ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."
رواه مسلمഅല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കൊണ്ട് തൗബ അധികരിപ്പിക്കാനും, പശ്ചാത്താപം വർദ്ധിപ്പിച്ചു കൊണ്ട് ഇസ്തിഗ്ഫാർ നിലനിർത്താനും നബി (ﷺ) ജനങ്ങളോട് കൽപ്പിക്കുന്നു. മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം പൊറുത്തു നൽകപ്പെട്ടവരായ നബി (ﷺ) യാകട്ടെ, ഒരു ദിവസത്തിൽ നൂറിലധികം തവണ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നുണ്ടെന്നും അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിനോടുള്ള അവിടുത്തെ പരിപൂർണ്ണ വിനയത്തിൻ്റെയും താഴ്മയുടെയും ആരാധനയുടെയും അടയാളമാണത്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കിലും തൻ്റെ മുണ്ട് അഹങ്കാരത്തോടെ വലിച്ചിഴച്ചാൽ അല്ലാഹു അവനെ നോക്കുന്നതല്ല."
رواه أبو داود وابن ماجه وأحمدകാലിൻ്റെ താഴ്ഭാഗം മുഴുവനായി മറക്കുന്ന വിധത്തിൽ, വസ്ത്രം താഴേക്ക് വലിച്ചിഴക്കുന്നവരുടെ അവസ്ഥ മൂന്നിലൊന്നാണെന്ന് നബി (ﷺ) വിവരിക്കുന്നു: ഒന്ന്: കണങ്കാലിൻ്റെ മദ്ധ്യം വരെയാകുന്നതാണ് പുണ്യകരം. രണ്ട്: കണങ്കാലിൻ്റെ മദ്ധ്യം മുതൽ അതിന് താഴേക്ക്, നെരിയാണി വരെ ആകുന്നത് അനുവദനീയവും, യാതൊരു തെറ്റുമില്ലാത്തതുമാണ്. നെരിയാണി എന്നത് കൊണ്ട് ഉദ്ദേശ്യം കാൽപാദത്തിൻ്റെയും കണങ്കാലിൻ്റെയും സന്ധിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് എല്ലുകളാണ്. മൂന്ന്: രണ്ട് നെരിയാണികൾക്കും താഴേക്ക് ഇറങ്ങുക എന്നത് നിഷിദ്ധമാണ്. നരകശിക്ഷ ഭയപ്പെടേണ്ട തിന്മയാണത്. അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും ധിക്കാരത്തോടെയുമാണ് ഈ പ്രവർത്തി ചെയ്യുന്നത് എങ്കിൽ അല്ലാഹു അവനെ (കാരുണ്യത്തോടെ) നോക്കുക പോലും ചെയ്യുന്നതല്ല.