





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ സഈദ് അൽ ഖുദ്രിയ്യി അബൂ ഹുറയ്റ (റ) എന്നിവർ മർഫൂഅ് ആയി ഉദ്ദരിക്കുന്നു: "രണ്ട് അകമ്പടി സേവകർ ഇല്ലാതെ അല്ലാഹു ഒരു പ്രവാചകനെ നിയോഗിക്കുകയോ ഒരു ഭരണാധികാരിയെ ഭരണമേല്പിക്കുകയോ ചെയ്യുകയില്ല, നന്മ കൽപിക്കുകയും അതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു അകമ്പടി സേവകനും തിന്മ കൽപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു അകമ്പടി സേവകനും, അപ്പോൾ പാപ സുരക്ഷിതമായവൻ അള്ളാഹു സംരക്ഷണം നൽകിയവനാണ്"
ബുഖാരി ഉദ്ധരിച്ചത്സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: നിങ്ങള്‍ക്ക് മുന്‍പുള്ള സമൂഹത്തിൽ ഒരു രാജാവുണ്ടായിരുന്നു; അയാള്‍ക്ക് ഒരു സാഹിറും (മാരണക്കാരൻ) ഉണ്ടായിരുന്നു. തനിക്ക് പ്രായമായപ്പോള്‍ (സാഹിര്‍) രാജാവിനോട് പറഞ്ഞു: “എനിക്ക് പ്രായമായി. ഒരു കുട്ടിയെ എനിക്ക് നല്‍കുക; അവന് ഞാന്‍ സിഹ്ര് പഠിപ്പിക്കാം.” അങ്ങനെ പഠനത്തിനായി ഒരു കുട്ടിയെ (രാജാവ് സാഹിറിന്) അയച്ചു കൊടുത്തു. അവന് യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ ഒരു പുരോഹിതനെ കാണാറുണ്ടായിരുന്നു. ഒരിക്കല്‍ അവന് അദ്ദേഹത്തിന്റെ അരികില്‍ ഇരിക്കുകയും, അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുകയും ചെയ്തു. അയാളുടെ വാക്കുകള്‍ അവനെ അത്ഭുതപ്പെടുത്തി. (പിന്നീട്) അവന് സാഹിറിന്റെ അരികില്‍ പോകുമ്പോള്‍ പുരോഹിതന്റെ അരികില്‍ ചെല്ലുകയും, അവിടെ ഇരുന്ന് (അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും) ചെയ്യും. (വൈകി വരുന്നതിന്റെ പേരില്‍) സാഹിര്‍ അവനെ അടിക്കാറുണ്ടായിരുന്നു. ഇക്കാര്യം അവന് പുരോഹിതനോട് സങ്കടം പറഞ്ഞു. പുരോഹിതന് പറഞ്ഞു: “സാഹിര്‍ (നിന്നെ അടിക്കുമെന്ന്) ഭയന്നാല്‍ എന്റെ വീട്ടുകാര്‍ എന്നെ തടഞ്ഞു വെച്ചു എന്ന് പറയുക. നിന്റെ വീട്ടുകാര്‍ (നിന്നെ ഉപദ്രവിക്കുമെന്ന്) ഭയന്നാല്‍ സാഹിര്‍ എന്നെ തടഞ്ഞു വെച്ചു എന്നും നീ പറഞ്ഞു കൊള്ളുക.” അവന് ഇപ്രകാരം മുന്നോട്ട് പോകുന്നതിനിടയില്‍ ജനങ്ങളെ (യാത്രയില്‍ നിന്ന്) തടഞ്ഞു വെക്കുന്ന ഭയങ്കരനായ ഒരു മൃഗത്തെ അവന് കാണുകയുണ്ടായി. അപ്പോള്‍ അവന് പറഞ്ഞു: “സാഹിറാണോ അതല്ല പുരോഹിതനാണോ കൂടുതല്‍ ശ്രേഷ്ഠന് എന്ന് ഞാന്‍ ഇന്ന് അറിയും.” എന്നിട്ട് അവന് ഒരു കല്ലെടുത്തു കൊണ്ടു പറഞ്ഞു: “അല്ലാഹുവേ, പുരോഹിതന്റെ പ്രവൃത്തിയാണ് നിനക്ക് സാഹിറിന്റെ പ്രവൃത്തിയെക്കാള്‍ പ്രിയങ്കരമെങ്കില് ജനങ്ങളുടെ (പ്രയാസം) അവസാനിപ്പിക്കുന്ന വിധത്തില്‍ ഈ മൃഗത്തെ നീ കൊല്ലേണമേ.” എന്നിട്ട് അവന് (ആ മൃഗത്തെ) കല്ലെറിയുകയും, അതിനെ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ (അതിന്റെ ശല്യത്തില്‍ നിന്ന്) രക്ഷപ്പെട്ടു. കുട്ടി ഈ നടന്ന കാര്യമെല്ലാം പുരോഹിതനെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം അവനോട് പറഞ്ഞു: “മോനേ, ഇപ്പോള്‍ നീ എന്നെക്കാള്‍ ശ്രേഷ്ഠനായി മാറിയിരിക്കുന്നു. ഞാന്‍ കാണുന്നത് പ്രകാരം (മഹത്തരമായി) നിന്റെ കാര്യം എത്തിയിരിക്കുന്നു. നീ തീര്‍ച്ചയായും പരീക്ഷിക്കപ്പെടും. നീ പരീക്ഷിക്കപ്പെടുകയാണെങ്കില്‍ എന്നെ കുറിച്ച് നീ പറഞ്ഞു കൊടുക്കരുത്.” പാണ്ട് രോഗികളെയും, കുഷ്ഠ രോഗികളെയും ആ കുട്ടി സുഖപ്പെടുത്താറുണ്ടായിരുന്നു. ജനങ്ങളുടെ എല്ലാ രോഗങ്ങളും അവന് ചികിത്സിക്കാറുണ്ടായിരുന്നു. (അങ്ങനെയിരിക്കെ ഈ ബാലനെ കുറിച്ച്) രാജാവിന്റെ സദസ്യരില്‍ പെട്ട ഒരാള്‍ കേട്ടു. അയാള്‍ക്ക് അന്ധത ബാധിച്ചിരുന്നു. ധാരാളം സമ്മാനങ്ങളുമായി അയാള്‍ കുട്ടിയുടെ അരികില്‍ ചെന്നു. “ഇതെല്ലാം ഞാന്‍ നിനക്ക് വേണ്ടി സമാഹരിച്ചതാണ്; നീ എന്നെ സുഖപ്പെടുത്തുകയാണെങ്കില്‍ (ഇതെല്ലാം ഞാന്‍ നിനക്ക് നല്‍കാം).” (കുട്ടി) പറഞ്ഞു: “ഞാന്‍ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നത്. നീ അല്ലാഹുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിന്റെ രോഗം സുഖപ്പെടുത്താന്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കാം.” അപ്പോള്‍ അയാള്‍ അല്ലാഹുവില്‍ വിശ്വസിച്ചു. അല്ലാഹു അയാള്‍ക്ക് രോഗശമനം നല്‍കുകയും ചെയ്തു. (രോഗശമനം ലഭിച്ച ഈ വ്യക്തി) മുന്‍പ് സന്നിഹിതനാകാറുള്ളത് പോലെ രാജസദസ്സില്‍ സന്നിഹിതനായി. അപ്പോള്‍ രാജാവ് അയാളോട് ചോദിച്ചു: “നിന്റെ കാഴ്ച ആരാണ് മടക്കിനല്കിയത്?” അയാള്‍ പറഞ്ഞു: “എന്റെ റബ്ബ്.” രാജാവ് ചോദിച്ചു: “നിനക്ക് ഞാനല്ലാതെ മറ്റൊരു റബ്ബുണ്ടോ?” അയാള്‍ പറഞ്ഞു: “എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാകുന്നു.” രാജാവ് അയാളെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഡനം സഹിക്കവയ്യാതെ) അയാള്‍ കുട്ടിയെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.) അങ്ങനെ കുട്ടിയെ കൊണ്ടുവരപ്പെട്ടു. രാജാവ് അവനോട് ചോദിച്ചു: “മോനേ, കുഷ്ഠ രോഗിയെയും പാണ്ട് രോഗിയെയും സുഖപ്പെടുത്തുന്നത് വരെ നിന്റെ സിഹ്ര് വളര്‍ന്നുവല്ലോ! (അതല്ലാതെയും അനേകം അത്ഭുതപ്രവൃത്തികള്‍) നീ ചെയ്യുന്നു.” ബാലന് പറഞ്ഞു: “ഞാന്‍ ആരെയും സുഖപ്പെടുത്തുന്നില്ല; അല്ലാഹു മാത്രമാണ് രോഗശമനം നല്കുന്നവന്.” രാജാവ് കുട്ടിയെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഢനം സഹിക്കവയ്യാതെ) അവന് പുരോഹിതനെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.) അങ്ങനെ പുരോഹിതനെ കൊണ്ടു വരപ്പെട്ടു. തന്റെ ദീനിൽ നിന്ന് മടങ്ങാന്‍ അയാളോട് പറയപ്പെട്ടു. പക്ഷേ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി പിളർത്തി. പിന്നീട് രാജാവിന്റെ സദസ്സിലെ വ്യക്തിയെ കൊണ്ടു വന്നു. തന്റെ ദീനിൽ നിന്ന് മടങ്ങുവാൻ അദ്ദേഹത്തോടും കൽപ്പിക്കപ്പെട്ടു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി പിളർത്തി. പിന്നീട് ആ ബാലനെ കൊണ്ടു വരപ്പെട്ടു. അവനോടും തന്റെ ദീനിൽ നിന്ന് മടങ്ങാന്‍ പറയപ്പെട്ടു. അപ്പോള്‍ ആ കുട്ടി വിസമ്മതിച്ചു. രാജാവ് അവനെ തന്റെ പടയാളികളെ ഏല്‍പ്പിച്ച ശേഷം പറഞ്ഞു: “ഇവനെയും കൊണ്ട് നിങ്ങള്‍ ഇന്ന പര്‍വ്വതത്തിന്റെ അടുത്ത് പോകുക. ശേഷം അവനെയും കൊണ്ട് പര്‍വ്വതത്തിന്റെ മുകളില്‍ കയറുക. അതിന്റെ ഏറ്റവും മുകളില്‍ എത്തിയാല്‍ -തന്റെ ദീനിൽ നിന്ന് അവന് പിന്മാറുന്നില്ലെങ്കില്- അവിടെ നിന്ന് അവനെ താഴേക്ക് എറിയുക.” അങ്ങനെ അവര്‍ അവനെയും കൊണ്ട് പോവുകയും, പര്‍വ്വതത്തിന്റെ മുകളിൽ കയറുകയും ചെയ്തു. കുട്ടി പ്രാര്‍ഥിച്ചു : “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവരുടെ ഉപദ്രവത്തിൽ നിന്ന് നീ എന്നെ സഹായിക്കണേ!” അപ്പോള്‍ പര്‍വ്വതം അവരെയും കൊണ്ട് കുലുങ്ങുകയും, അവര്‍ താഴെ വീഴുകയും ചെയ്തു. (ഒന്നും സംഭവിക്കാതെ) കുട്ടി രാജാവിന്റെ അടുക്കലേക്ക് നടന്നു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്കി.” അപ്പോള്‍ രാജാവ് കുട്ടിയെ തന്റെ പടയാളികളെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: “ഇവനെ നിങ്ങള്‍ തോണിയില്‍ കയറ്റുകയും, സമുദ്രത്തിന്റെ മധ്യത്തിലെത്തിയാല്‍ തന്റെ ദീനിൽ നിന്ന് പിന്മാറുന്നില്ലെങ്കില് അവനെ (സമുദ്രത്തില്‍) എറിയുകയും ചെയ്യുക.” അവര്‍ അവനെയും കൊണ്ട് പോയി. കുട്ടി പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവരിൽ നിന്ന് നീ എന്നെ സഹായിക്കണേ!” അപ്പോള്‍ അവരെയും കൊണ്ട് സമുദ്രം മുങ്ങുകയും, അവര്‍ മുങ്ങിമരിക്കുകയും ചെയ്തു. കുട്ടി രാജാവിന്റെ അരികിലേക്ക് നടന്നു കൊണ്ട് തിരിച്ചു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്കി.” ശേഷം അവന് രാജാവിനോട് പറഞ്ഞു: “ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നത് പ്രകാരം പ്രവര്‍ത്തിക്കുന്നത് വരെ നിനക്ക് എന്നെ വധിക്കാന്‍ സാധിക്കുകയില്ല.” രാജാവ് ചോദിച്ചു: “എന്താണത്?” അവന് പറഞ്ഞു: “താങ്കള്‍ ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുക. ശേഷം എന്നെ ഒരു മരത്തില്‍ തറക്കുക. എന്നിട്ട് എന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പ് എടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ റബ്ബായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്യുക. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ താങ്കൾക്ക് എന്നെ കൊലപ്പെടുത്താന്‍ കഴിയും.” അങ്ങനെ രാജാവ് ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുകയും, കുട്ടിയെ ഒരു മരത്തടിയില്‍ ബന്ധിച്ച്, അവന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ റബ്ബായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്തു. അപ്പോള്‍ അമ്പ് കുട്ടിയുടെ കണ്ണിനും ചെവിക്കുമിടയില്‍ തറച്ചു. അമ്പ് തറച്ചയിടത്ത് കുട്ടി തന്റെ കൈ വെച്ചപ്പോള്‍ അവന് മരണപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: “ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” അപ്പോള്‍ രാജാവിനോട് പറയപ്പെട്ടു: “താങ്കള്‍ ഭയപ്പെട്ടിരുന്നത് (സംഭവിച്ചത്) കണ്ടോ? അല്ലാഹുവാണേ, തീര്‍ച്ചയായും താങ്കള്‍ ഭയപ്പെട്ടത് പ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. ജനങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു.” അപ്പോള്‍ (രാജ്യത്തിന്റെ പ്രവേശന) കവാടങ്ങളില്‍ വലിയ കിടങ്ങുകള്‍ കുഴിക്കാനും, അഗ്നി ആളിക്കത്തിക്കാനും അയാള്‍ (തന്റെ പടയാളികളോട്) കല്പ്പിച്ചു. അയാള്‍ പറഞ്ഞു: “തന്റെ (സത്യ)മതത്തില്‍ നിന്ന് തിരിച്ച് (സത്യനിഷേധത്തിലേക്ക്) മടങ്ങാത്തവരെ അതിലേക്ക് എറിഞ്ഞു കളയുക.” അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. ഒരു മാതാവ് തന്റെ കുട്ടിയോടൊപ്പം കൊണ്ടു വരപ്പെട്ടു, (അഗ്നിയിലേക്ക്) വീഴുന്നത് ഭയന്നു കൊണ്ട് പിന്തിനിന്നു. അപ്പോള്‍ (മാതാവിന്റെ കയ്യിലുള്ള) ആ കുട്ടി പറഞ്ഞു : “പൊന്നുമ്മാ, ക്ഷമിക്കുക. തീര്‍ച്ചയായും നിങ്ങള്‍ സത്യത്തിലാണ്.”
رواه مسلمനമ്മുടെ മുൻപുള്ള സമൂഹങ്ങളിൽ ജീവിച്ചിരുന്ന ഒരു രാജാവിൻ്റെ ചരിത്രമാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അയാൾക്ക് ഒരു മാരണക്കാരനുണ്ടായിരുന്നു; ഈ മാരണക്കാരന് പ്രായമായപ്പോൾ അയാൾ രാജാവിനോട് പറഞ്ഞു: എനിക്ക് പ്രായമായിരിക്കുന്നു; അതിനാൽ ഒരു യുവാവിനെ എനിക്ക് നിശ്ചയിച്ചു തരിക; അവന് ഞാൻ സിഹ്ർ (മാരണം) പഠിപ്പിച്ചു കൊടുക്കാം. അങ്ങനെ രാജാവ് ഒരു യുവാവിനെ അയാൾക്ക് അയച്ചു കൊടുത്തു; ഈ യുവാവ് സാഹിറിൻ്റെ അടുത്തേക്ക് പോകുന്ന വഴിയിൽ ഒരു പുരോഹിതനുണ്ടായിരുന്നു; ഒരു തവണ യുവാവ് ഈ പുരോഹിതൻ്റെ അടുത്ത് ഇരിക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം കേൾക്കുകയും ചെയ്തു. ഈ സംസാരം ആ യുവാവിനെ അത്ഭുതപ്പെടുത്തുകയും ചെയ്തു.പിന്നീട് സാഹിറിൻ്റെ അടുക്കൽ പോകുമ്പോഴെല്ലാം ഈ യുവാവ് പുരോഹിതൻ്റെ അടുത്ത് ഇരിക്കാൻ തുടങ്ങി. എന്നാൽ മാരണക്കാരൻ്റെ അടുത്ത് എത്താൻ വൈകുന്നതിനാൽ അയാൾ യുവാവിനെ അടിക്കുമായിരുന്നു. ഇക്കാര്യം പുരോഹിതനോട് ആവലാതി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നീ ഇനി സാഹിറിൻ്റെ മർദ്ധനം ഭയക്കുകയാണെങ്കിൽ 'എൻ്റെ വീട്ടുകാർ എന്നെ തടഞ്ഞു വെച്ചു' എന്നും, നിൻ്റെ വീട്ടുകാരുടെ മർദ്ധനം ഭയക്കുകയാണെങ്കിൽ 'മാരണക്കാരൻ എന്നെ തടഞ്ഞു വെച്ചു' എന്നും പറഞ്ഞു കൊള്ളുക. ഇങ്ങനെ ദിനങ്ങൾ കടന്നു പോയി. ഒരിക്കൽ ഒരു ഭീമാകരനായ മൃഗത്തിൻ്റെ മുന്നിൽ ഈ യുവാവ് അകപ്പെട്ടു; ജനങ്ങളുടെ സഞ്ചാരം ഈ മൃഗം കാരണം തടസ്സപ്പെട്ടിരുന്നു. അപ്പോൾ ഈ യുവാവ് പറഞ്ഞു: പുരോഹിതനാണോ, അതല്ല മാരണക്കാരനാണോ ശ്രേഷ്ഠൻ എന്ന കാര്യം ഞാൻ ഇന്ന് അറിയുന്നതാണ്! ശേഷം യുവാവ് ഒരു കല്ലെടുക്കുകയും, ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: "അല്ലാഹുവേ! പുരോഹിതൻ്റെ പ്രവൃത്തിയാണ് മാരണക്കാരൻ്റെ ചെയ്തിയേക്കാൾ നിനക്ക് പ്രിയങ്കരമെങ്കിൽ ഈ മൃഗത്തെ നീ വധിക്കുകയും, ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സ്ഥിതി വരുത്തുകയും ചെയ്യേണമേ!" അങ്ങനെ ഈ യുവാവ് കല്ലെറിയുകയും, ആ മൃഗത്തെ വധിക്കുകയും, ജനങ്ങൾ അവരുടെ വഴിയിലൂടെ സഞ്ചാരം തുടരുകയും ചെയ്തു. യുവാവ് പുരോഹിതൻ്റെ അടുത്ത് എത്തിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു; അപ്പോൾ പുരോഹിതൻ പറഞ്ഞു: മോനേ, ഇന്ന് നീ എന്നേക്കാൾ ശ്രേഷ്ഠനായിരിക്കുന്നു. നിൻ്റെ കാര്യങ്ങൾ ഇക്കാണുന്ന പദവിയോളം എത്തിയിരിക്കുന്നു. നീ തീർച്ചയായും പരീക്ഷിക്കപ്പെടുന്നതാണ്; അങ്ങനെ സംഭവിച്ചാൽ എന്നെ കുറിച്ച് നീ വിവരം നൽകരുത്. ഈ യുവാവ് പിന്നീട് പാണ്ട് രോഗികളെയും കുഷ്ഠ രോഗികളെയും സുഖപ്പെടുത്താൻ ആരംഭിച്ചു. എല്ലാ തരം രോഗങ്ങളിൽ നിന്നും -അല്ലാഹുവിൻ്റെ അനുമതിയോടെ- ഈ യുവാവ് ജനങ്ങളെ ചികിത്സിച്ചിരുന്നു. അങ്ങനെയിരിക്കെ രാജാവിൻ്റെ സദസ്യരിൽ പെട്ട, കാഴ്ച നഷ്ടപ്പെട്ട ഒരു മനുഷ്യൻ ഈ വിവരം കേട്ടറിഞ്ഞു. അയാൾ ധാരാളം ഉപഹാരങ്ങളുമായി യുവാവിൻ്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഈ കാണുന്ന സമ്മാനങ്ങളെല്ലാം നിനക്കുള്ളതാണ്; നീ എൻ്റെ അസുഖം സുഖപ്പെടുത്തുമെങ്കിൽ. യുവാവ് പറഞ്ഞു: ഞാൻ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് സുഖപ്പെടുത്തുന്നവൻ. നീ അല്ലാഹുവിൽ വിശ്വസിക്കുകയാണെങ്കിൽ നിനക്ക് വേണ്ടി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അവൻ നിന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെ അയാൾ അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹു അയാളുടെ അസുഖം സുഖപ്പെടുത്തുകയും ചെയ്തു. ഈ മനുഷ്യൻ പിന്നീട് രാജാവിൻ്റെ സദസ്സിൽ മുൻപ് ഇരിക്കാറുണ്ടായിരുന്നത് പോലെ, വന്നിരുന്നു. അപ്പോൾ രാജാവ് ചോദിച്ചു: ആരാണ് നിൻ്റെ കാഴ്ച തിരിച്ചു തന്നത്?! അയാൾ പറഞ്ഞു: എൻ്റെ റബ്ബാണ്. രാജാവ് ചോദിച്ചു: "നിനക്ക് ഞാനല്ലാതെ മറ്റൊരു റബ്ബോ?!" അയാൾ പറഞ്ഞു: എൻ്റെയും നിൻ്റെയും റബ്ബ് അല്ലാഹുവാകുന്നു. അപ്പോൾ രാജാവ് അയാളെ പിടികൂടുകയും ആ യുവാവിനെ കുറിച്ച് വിവരം നൽകുന്നത് വരെ അയാളെ മർദ്ധിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ കൊണ്ടുവന്നപ്പോൾ രാജാവ് ആ യുവാവിനോട് ചോദിച്ചു: മോനേ, നിൻ്റെ മാരണം കൊണ്ട് നീ പാണ്ട് രോഗികളെയും കുഷ്ഠരോഗികളെയും ചികിത്സിക്കുന്നത്ര വളർന്നുവല്ലോ?! നീ എന്തെല്ലാമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്!! യുവാവ് പറഞ്ഞു: "ഞാൻ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് സുഖപ്പെടുത്തുന്നവൻ." അതോടെ രാജാവ് അദ്ദേഹത്തെ പിടികൂടുകയും, പുരോഹിതനെ കുറിച്ച് വിവരം നൽകുന്നത് വരെ ശിക്ഷിക്കുകയും ചെയ്തു. അങ്ങനെ പുരോഹിതനെ കൊണ്ടുവരപ്പെട്ടു; അദ്ദേഹത്തോട് പറയപ്പെട്ടു: 'നിൻ്റെ ദീനിൽ നിന്ന് മടങ്ങുക.' എന്നാൽ അദ്ദേഹം അതിന് സമ്മതിച്ചില്ല. രാജാവ് ഈർച്ചവാൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അത് കൊണ്ടുവരപ്പെടുകയും, പുരോഹിതൻ്റെ തലയുടെ മദ്ധ്യത്തിലായി വെച്ചു കൊണ്ട് അദ്ദേഹത്തെ രണ്ടായി പിളർത്തുകയും ചെയ്തു. പിന്നീട് രാജാവിൻ്റെ സദസ്യരിൽ പെട്ട ആ വ്യക്തിയെ കൊണ്ടുവരപ്പെട്ടു; അദ്ദേഹത്തോടും ദീനിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയും, അദ്ദേഹം വിസമ്മതിക്കുകയും, ഈർച്ചവാൾ തലയുടെ മദ്ധ്യത്തിൽ വെച്ചു കൊണ്ട് അദ്ദേഹത്തെ രണ്ടായി പിളർക്കുകയും ചെയ്തു. പിന്നീട് യുവാവിനെ കൊണ്ടുവന്നു; അദ്ദേഹത്തോടും ദീനിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിക്കുകയും, യുവാവിനെ രാജാവ് തൻ്റെ സൈന്യത്തിൽ പെട്ട പത്തിൽ താഴെ വരുന്ന ആളുകളുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. രാജാവ് പറഞ്ഞു: "ഇവനെ നിങ്ങൾ ഇന്ന പർവ്വതത്തിൻ്റെ മുകളിലേക്ക് കൊണ്ടുപോവുകയും, അതിന് മുകളിൽ കയറ്റുകയും, ഏറ്റവും മുകളിലെത്തിയാൽ അവനോട് തൻ്റെ മതത്തിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയും മടങ്ങിയാൽ അവനെ വെറുതെ വിടുകയും ഇല്ലെങ്കിൽ അവനെ അവിടെ നിന്ന് താഴേക്ക് എറിയുകയും ചെയ്യുക." അങ്ങനെ അവർ യുവാവിനെയും കൊണ്ട് പർവ്വതത്തിൻ്റെ മുകളിലേക്ക് പോയി. അപ്പോൾ യുവാവ് പറഞ്ഞു: "അല്ലാഹുവേ! ഇവരുടെ കാര്യത്തിൽ മതിയായത് നീ നൽകേണമേ!" അപ്പോൾ പർവ്വതം അവരെയും കൊണ്ട് ശക്തമായി കുലുങ്ങുകയും, അവരെല്ലാം പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയും, യുവാവ് ഏകനായി രാജാവിൻ്റെ അടുത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് ചോദിച്ചു: "നിൻ്റെ ഒപ്പമുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അവർക്ക് അല്ലാഹു മതിയായ ശിക്ഷ നൽകിയിട്ടുണ്ട്." അങ്ങനെ രാജാവ് യുവാവിനെ വേറെ ചിലരെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: "ഇവനെ നിങ്ങൾ ഒരു ചെറുതോണിയിൽ കയറ്റുകയും, സമുദ്രമദ്ധ്യത്തിൽ എത്തിയാൽ അവൻ്റെ മതത്തിൽ നിന്ന് തിരിച്ചു വരാൻ ആവശ്യപ്പെടുകയും, അതിന് സമ്മതിച്ചാൽ അവനെ വെറുതെ വിടുകയും, ഇല്ലെങ്കിൽ സമുദ്രത്തിൽ എറിയുകയും ചെയ്യുക." അവർ യുവാവിനെയും കൊണ്ട് തോണിയിൽ കയറി. അപ്പോൾ യുവാവ് പറഞ്ഞു: "അല്ലാഹുവേ, ഇവരുടെ കാര്യത്തിൽ മതിയായത് നീ നൽകേണമേ!" അങ്ങനെ തോണി അവരെയും കൊണ്ട് കീഴ്മേൽ മറിഞ്ഞു; യുവാവ് തിരികെ നടന്നു കൊണ്ട് രാജാവിൻ്റെ സന്നിധിയിലേക്ക് വന്നെത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് ചോദിച്ചു: "നിൻ്റെ ഒപ്പമുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അവർക്ക് അല്ലാഹു മതിയായ ശിക്ഷ നൽകിയിട്ടുണ്ട്." ശേഷം യുവാവ് രാജാവിനോട് പറഞ്ഞു: "നിങ്ങൾക്ക് എന്നെ വധിക്കുക സാധ്യമല്ല; ഞാൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുകയാണെങ്കിലല്ലാതെ." രാജാവ് ചോദിച്ചു: "എന്താണ് അക്കാര്യം?" യുവാവ് പറഞ്ഞു: "താങ്കൾ ജനങ്ങളെയെല്ലാം ഒരു പൊതുമൈതാനത്ത് ഒരുമിച്ചു കൂട്ടുകയും, എന്നെ ഒരു മരത്തടിയിൽ ക്രൂശിക്കുകയും ചെയ്യുക. ശേഷം എൻ്റെ അമ്പുകളിൽ നിന്ന് ഒന്ന് എടുത്തു കൊണ്ട് വില്ലിൽ കുലച്ച ശേഷം: 'ഈ യുവാവിൻ്റെ റബ്ബിൻ്റെ നാമത്തിൽ' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്യുകയും ചെയ്യുക. ഇപ്രകാരം ചെയ്താൽ താങ്കൾക്ക് എന്നെ വധിക്കാൻ സാധിക്കും." അങ്ങനെ ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുകയും, രാജാവ് യുവാവിനെ ഒരു മരത്തടിയിൽ ക്രൂശിക്കുകയും, ശേഷം യുവാവിൻ്റെ അമ്പുകളിൽ നിന്ന് ഒന്നെടുത്ത് വില്ലിൽ കുലച്ച ശേഷം 'യുവാവിൻ്റെ റബ്ബിന്റെ നാമത്തിൽ' എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്യുകയും ചെയ്തു. അമ്പ് യുവാവിൻ്റെ കണ്ണിനും ചെവിക്കുമിടയിൽ തറക്കുകയും, അമ്പ് തറച്ചയിടത്ത് യുവാവ് തൻ്റെ കൈ വെച്ചപ്പോൾ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇതോടെ ജനങ്ങളെല്ലാം പറഞ്ഞു: "ഞങ്ങൾ യുവാവിൻ്റെ റബിൽ വിശ്വസിച്ചിരിക്കുന്നു." രാജാവിനോട് ചിലർ പറഞ്ഞു: താങ്കൾ ഭയന്നത് ഇപ്പോൾ സംഭവിച്ചില്ലേ?! "ജനങ്ങൾ ഈ യുവാവിനെ പിൻപറ്റുകയും അദ്ദേഹത്തിൻ്റെ റബ്ബായ അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുമെന്ന നിങ്ങളുടെ ഭയപ്പാട് ഇതാ സത്യമായി പുലർന്നിരിക്കുന്നു." - അതോടെ രാജാവ് നാട്ടിലേക്കുള്ള പ്രവേശനകവാടങ്ങളിൽ നീളവും ആഴവുമുള്ള കിടങ്ങുകൾ കുഴിക്കാൻ കൽപ്പിക്കുകയും, അതിൽ അഗ്നി ആളിക്കത്തിക്കുകയും, തൻ്റെ ദീനിൽ നിന്ന് മടങ്ങാത്തവരെയെല്ലാം അതിലിട്ടു കൊണ്ട് ചുട്ടെരിക്കാനും കൽപ്പന നൽകി. അങ്ങനെ അവർ രാജാവിൻ്റെ കൽപ്പന നിറവേറ്റാൻ ആരംഭിച്ചു. കൂട്ടത്തിൽ ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായി വന്നെത്തി. അഗ്നിയിലേക്ക് തൻ്റെ കുഞ്ഞുമായി ചാടാൻ ഭയപ്പാടോടെ അവൾ ശങ്കിച്ചു നിന്നു. അപ്പോൾ അവളുടെ കുഞ്ഞ് സംസാരിച്ചു: "എൻ്റെ ഉമ്മാ! ക്ഷമ കൈക്കൊള്ളുക. നിങ്ങൾ സത്യത്തിൽ തന്നെയാണുള്ളത്."
ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും എനിക്കറിയില്ലായിരുന്നു. ഒരു (ജമാഅത്ത്) നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു. ചിലർ അദ്ദേഹത്തോട് പറഞ്ഞു: "ഇരുട്ടിലും കടുത്ത ചൂടിലും സഞ്ചരിക്കാൻ താങ്കൾ ഒരു കഴുതയെ വാങ്ങിയിരുന്നെങ്കിൽ." അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ തൊട്ടടുത്താവുന്നതിൽ എനിക്ക് സന്തോഷമേയില്ല. മസ്ജിദിലേക്കുള്ള എൻ്റെ ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടിലേക്കുള്ള മടക്കവും എൻ്റെ നന്മകളായി രേഖപ്പെടുത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു അതെല്ലാം താങ്കൾക്ക് ഒരുമിപ്പിച്ചു തന്നിരിക്കുന്നു."
رواه مسلمമസ്ജിദുന്നബവിയിൽ നിന്ന് ഏറ്റവും അകലെ താമസിച്ചിരുന്ന ഒരാളെ കുറിച്ച് ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു; ഒരു നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു; എല്ലാ നിസ്കാരത്തിനും അദ്ദേഹം നബി -ﷺ- യോടൊപ്പം സന്നിഹിതനാകുമായിരുന്നു. അങ്ങനെയിരിക്കെ, അദ്ദേഹത്തോട് ചിലർ പറഞ്ഞു: താങ്കൾ ഒരു കഴുതയെ വാങ്ങിച്ചിരുന്നെങ്കിൽ രാത്രിയിലെ ഇരുട്ടിൽ സഞ്ചരിക്കാനും, പകലിലെ പൊരിവെയിലിൽ യാത്രചെയ്യാനും താങ്കൾക്ക് അതൊരു സഹായമാകുമായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ അടുത്താവുക എന്നത് എന്നെ സന്തോഷിപ്പിക്കുന്നില്ല. മറിച്ച്, മസ്ജിദിൽ നിസ്കരിക്കാൻ വരുമ്പോഴുള്ള ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടുകാരുടെ അടുത്തേക്കുള്ള മടക്കവും എൻ്റെ മേൽ നന്മയായി രേഖപ്പെടുത്തപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." - അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ നബി -ﷺ- അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു താങ്കൾക്ക് അവയെല്ലാം ഒരുമിപ്പിച്ചു തന്നിരിക്കുന്നു."
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഹൗല ബിൻത് തുവൈത്ത് ബിൻ ഹബീബ് അവരുടെ അടുക്കലൂടെ കടന്നുപോകുമ്പോൾ നബി -ﷺ- അവിടെയുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: "ഇത് ഹൗല ബിൻത് തുവൈത്ത് ആണ്. അവർ രാത്രി ഉറങ്ങാറില്ലെന്നാണ് (ആളുകൾ) പറയുന്നത്." അപ്പോൾ നബി -ﷺ- പറഞ്ഞു: "രാത്രി ഉറങ്ങാറില്ലെന്നോ?! കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു മടുക്കുകയില്ല."
متفق عليهവിശ്വാസികളുടെ മാതാവ് ആയിഷ -رَضِيَ اللَّهُ عَنْهُ- യുടെ അടുത്ത് ഹൗല ബിൻത് തുവൈത്ത് -رَضِيَ اللَّهُ عَنْهُ- ഉണ്ടായിരുന്നു. നബി -ﷺ- അവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ അവിടെ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. അപ്പോൾ ആയിശാ (رضي الله عنها) നബിയോട് -ﷺ- പറഞ്ഞു: "ഈ സ്ത്രീ രാത്രി ഉറങ്ങാറില്ല, മറിച്ച് രാത്രി മുഴുവൻ നിസ്കരിക്കുകയാണ് ചെയ്യാറുള്ളത്." അപ്പോൾ അവരുടെ ഈ പ്രവർത്തനത്തിലെ തീവ്രതയെ എതിർത്തു കൊണ്ട് നബി -ﷺ- പറഞ്ഞു: "അവൾ രാത്രി ഉറങ്ങാറില്ലെന്നോ! നിങ്ങൾക്ക് സ്ഥിരമായി ചെയ്യാൻ കഴിയുന്ന സൽകർമങ്ങൾ പ്രവർത്തിക്കുക. അല്ലാഹുവാണെ സത്യം! തന്റെ സദ്വൃത്തരും അനുസരണയുള്ളവരുമായ അടിമകൾക്ക് അവരുടെ അനുസരണക്കും, നന്മകൾക്കും, സൽകർമങ്ങൾക്കും പ്രതിഫലം നൽകുന്നതിൽ അല്ലാഹുവിന് മടുക്കുകയില്ല; അവർക്ക് കർമങ്ങൾ ചെയ്യുന്നതിൽ മടുപ്പുണ്ടാവുകയും അവർ കർമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ."
അബൂ ബക്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല."
رواه البخاريഒരു ജനത തങ്ങളുടെ കാര്യങ്ങളുടെ —നീതിന്യായമോ, പൊതുഭരണമോ, മന്ത്രിസ്ഥാനമോ പോലുള്ള കാര്യങ്ങളുടെ— ഉത്തരവാദിത്തം ഒരു സ്ത്രീയെ ഏൽപ്പിക്കുകയാണെങ്കിൽ, അവർ ലക്ഷ്യമാക്കുന്നത് ഒരിക്കലും നേടിയെടുക്കാനാവില്ലെന്ന് നബി (ﷺ) അറിയിക്കുന്നു.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ."
رواه الترمذي وابن ماجه وأحمدനബി (ﷺ) തൻ്റെ സ്വഹാബികളോട് നടത്തിയ ഒരു പ്രഭാഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഉപദേശം അവർക്ക് നൽകി. ജനങ്ങളോടുള്ള ഭയവും ഭീതിയും, സത്യത്തിനെതിരെ നിലകൊള്ളുന്നവരുടെ ആധിക്യവും കാരണത്താൽ താൻ അറിഞ്ഞതോ കണ്ടതോ ആയ ഒരു സത്യം പറയുന്നതിൽ നിന്നോ കൽപ്പിക്കുന്നതിൽ നിന്നോ ഒരു മുസ്ലിം പിന്നോട്ട് മാറരുത് എന്നതായിരുന്നു അത്.
ഉഥ്മാൻ അശ്ശഹ്ഹാം (رحمه الله) നിവേദനം: ഞാനും ഫർഖദ് അസ്സബഖിയും ഒരുമിച്ച് മുസ്ലിം ബ്നു അബീബക്റയെ സന്ദർശിക്കുന്നതിനായി പുറപ്പെട്ടു; അദ്ദേഹം തൻ്റെ ഭൂപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. അദ്ദേഹത്തിൻ്റെ അടുത്ത് പ്രവേശിച്ചപ്പോൾ ഞങ്ങൾ ചോദിച്ചു: താങ്കളുടെ പിതാവ് ഫിത്നകളുടെ (കുഴപ്പങ്ങളുടെ) വിഷയത്തിൽ എന്തെങ്കിലും ഹദീഥ് പറയുന്നതായി കേട്ടിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: അതെ. അബൂബക്റ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. നബി (ﷺ) പറയുകയുണ്ടായി: "ഫിത്നകൾ ഉടലെടുക്കുന്നതാണ്. അറിയുക; വീണ്ടും ഫിത്നകൾ ഉടലെടുക്കുന്നതാണ്. അത് ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഇരിക്കുന്നവനാണ് നടക്കുന്നവനേക്കാൾ നല്ലവൻ. നടക്കുന്നവനാണ് വേഗതയിൽ സഞ്ചരിക്കുന്നവനേക്കാൾ നല്ലവൻ. അറിയുക! ഫിത്നകൾ ഇറങ്ങിക്കഴിഞ്ഞാൽ ആർക്കെങ്കിലും ഒട്ടകമുണ്ടെങ്കിൽ അവൻ അതിലേക്ക് ചെല്ലട്ടെ. ആർക്കെങ്കിലും ആടുകളുണ്ടെങ്കിൽ അവൻ അവയോട് ചേരട്ടെ. ആർക്കെങ്കിലും ഒരു ഭൂമിയുണ്ട് എങ്കിൽ അവൻ തൻ്റെ ഭൂമിയിൽ ചെന്നുചേരട്ടെ." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒട്ടകമോ ആടുമാടുകളോ ഭൂമിയോ ഇല്ലാത്ത ഒരാൾ എന്തു ചെയ്യണം?" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധമെടുത്ത് അതിൻ്റെ മുന കല്ലിൽ വെച്ച് ഒടിച്ചൂ കളയട്ടെ. ശേഷം അവന് സാധിക്കുന്നുവെങ്കിൽ അവൻ രക്ഷപ്പെടട്ടെ." (അവിടുന്ന് തുടർന്നു) അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?!" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! രണ്ട് അണികളിൽ ഏതെങ്കിലുമൊന്നിലോ, രണ്ട് കക്ഷികളിൽ ഒന്നിലോ ചേരാൻ ഞാൻ നിർബന്ധിക്കപ്പെടുകയും, ഒരാൾ അവൻ്റെ ആയുധം കൊണ്ട് എന്നെ വെട്ടുകയോ ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ?" നബി ﷺ പറഞ്ഞു: "അവൻ (നിന്നെ വധിച്ചവൻ) അവൻ്റെ തിന്മയും നിൻ്റെ തിന്മയും വഹിക്കുകയും, നരകക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."
رواه مسلمഉഥ്മാൻ അശ്ശഹ്ഹാമും ഫർഖദ് അസ്സബ്ഖിയും സ്വഹാബീവര്യനായ അബൂബക്റയുടെ മകൻ മുസ്ലിമിനോട് ഒരു കാര്യം ചോദിച്ചറിയാൻ വേണ്ടി യാത്ര പുറപ്പെട്ടു. അദ്ദേഹത്തിൻ്റെ പിതാവ് ഫിത്നയെ കുറിച്ചും മുസ്ലിംകൾക്കിടയിൽ ഉണ്ടാകുന്ന കുഴപ്പങ്ങളും യുദ്ധങ്ങളും പരാമർശിക്കുന്ന നബി ﷺ യുടെ ഹദീഥ് എന്തെങ്കിലും പറയുന്നതായി കേട്ടിട്ടുണ്ടോ എന്നായിരുന്നു അവർക്ക് ചോദിക്കാനുണ്ടായിരുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. നബി ﷺ അവിടുത്തെ വഫാത്തിന് (മരണത്തിന്) ശേഷം ഫിത്നകൾ ഉടലെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആ കുഴപ്പങ്ങളിൽ നടക്കുന്നവനേക്കാൾ നല്ലത് അതിനെ അവഗണിച്ചു കൊണ്ടും അക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയോ അതിൽ പങ്കുചേരുകയോ ചെയ്യാതെ മാറിയിരിക്കുന്നവനായിരിക്കുമെന്നും, കുഴപ്പങ്ങൾ തേടിപ്പിടിക്കുകയും അതിൽ പങ്കുചേരാനായി ഓടുകയും ചെയ്യുന്നവനേക്കാൾ നല്ലത് അതിൽ നടക്കുക മാത്രം ചെയ്യുന്നവനായിരിക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്. ഒരാളുടെ കാലഘട്ടത്തിൽ കുഴപ്പങ്ങൾ ഉടലെടുക്കുകയും അവൻ്റെ പക്കൽ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയുന്ന ഒരു അഭയസ്ഥാനം ഉണ്ടായിരിക്കുകയുമാണെങ്കിൽ അവൻ അവിടെ അഭയം തേടട്ടെ എന്ന് നബി ﷺ ഉപദേശിക്കുന്നു. ആർക്കെങ്കിലും മേയ്ക്കാൻ ഒട്ടകമുണ്ടെങ്കിൽ അവൻ തൻ്റെ ഒട്ടകത്തിൻ്റെ അടുത്തേക്ക് പോകട്ടെ. ആർക്കെങ്കിലും ആടുമാടുകളുണ്ടെങ്കിൽ അവൻ അതിനെ മേയ്ച്ചു നടക്കട്ടെ. ആർക്കെങ്കിലും കുറച്ച് ഭൂപ്രദേശമോ കൃഷിയിടമോ ഉടമസ്ഥതയിലുണ്ടെങ്കിൽ അവൻ തൻ്റെ സ്ഥലത്ത് ഒതുങ്ങിയിരിക്കട്ടെ. അപ്പോൾ സ്വഹാബികളിൽ ഒരാൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! ഒരാൾക്ക് അഭയം തേടാൻ ഒട്ടകങ്ങളോ ആടുമാടുകളോ ഭൂമിയോ ഇല്ലെങ്കിൽ അവൻ്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധം എടുത്ത് അത് ചതച്ച് ഒടിച്ചു കളയട്ടെ. ശേഷം അവൻ ഓടിരക്ഷപ്പെടുകയും തന്നെയും തൻ്റെ മക്കളെയും രക്ഷപ്പെടുത്താൻ സാധിക്കുമെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യട്ടെ." ശേഷം നബി ﷺ അല്ലാഹുവിനെ സാക്ഷി നിർത്തി കൊണ്ട് മൂന്ന് തവണ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?!" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മുസ്ലിംകൾക്കിടയിൽ സംഭവിച്ച കുഴപ്പത്തിൽ പരസ്പരം പോരടിക്കുന്ന രണ്ട് കക്ഷികളിലോ രണ്ട് അണികളിലോ ഏതെങ്കിലുമൊന്നിൽ ചേരാൻ ഞാൻ നിർബന്ധിക്കപ്പെട്ടാലോ?! തൻ്റെ ആയുധം കൊണ്ട് ഒരാൾ എന്നെ അക്രമിക്കുകയും, ആ കുഴപ്പത്തിൽ എയ്യപ്പെട്ട ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയും ചെയ്താലോ?!" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ സ്വന്തം തിന്മകളും അവൻ വധിച്ചവരുടെ തിന്മകളും വഹിച്ചു കൊണ്ട് അന്ത്യനാളിൽ വന്നെത്തുകയും, നരക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.
متفق عليهനബി -ﷺ- ജനങ്ങളിൽ ഏറ്റവും സമ്പൂർണ്ണമായ സ്വഭാവഗുണങ്ങൾ ഉള്ളവരായിരുന്നു. എല്ലാ നന്മകളിലും സൽസ്വഭാവങ്ങളിലും ഏറ്റവും മുൻപന്തിയിൽ അവിടുന്നാണുള്ളത്. നല്ല സംസാരവും, നന്മകൾ ചെയ്യലും മുഖപ്രസന്നതയും ജനങ്ങളെ ഉപദ്രവിക്കാതിരിക്കലും മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കലുമെല്ലാം അതിൽ ചിലതു മാത്രം.
സഅ്ദ് ബ്നു ഹിശാം പറയുന്നു: "ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യെ സന്ദർശിച്ചപ്പോൾ അവരോട് പറഞ്ഞു: "മുഅ്മിനീങ്ങളുടെ മാതാവേ! അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് അറിയിച്ചു തന്നാലും." അവർ പറഞ്ഞു: "നീ ഖുർആൻ പാരായണം ചെയ്യാറില്ലേ?" ഞാൻ പറഞ്ഞു: "അതെ." അവർ പറഞ്ഞു: "തീർച്ചയായും നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു."
رواه مسلم في جملة حديثٍ طويلٍനബി -ﷺ- യുടെ പത്നിയും, വിശ്വാസികളുടെ മാതാവുമായ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഏറ്റവും സംക്ഷിത്പവും ആശയസമ്പുഷ്ടവുമായ ഉത്തരമാണ് അതിന് നൽകിയത്. എല്ലാ മാന്യമായ സ്വഭാവങ്ങളുടെയും പൂർണ്ണത ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിലേക്ക് അവർ ചോദ്യകർത്താവിൻ്റെ ശ്രദ്ധ ക്ഷണിച്ചു. നബി -ﷺ- വിശുദ്ധ ഖുർആനിലെ സ്വഭാവമാണ് തൻ്റെ സ്വഭാവമര്യാദയായി ജീവിതത്തിൽ പുലർത്തിയിരുന്നത് എന്നായിരുന്നു അവർ പറഞ്ഞത്. ഖുർആൻ കൽപ്പിച്ചതെല്ലാം അവിടുന്ന് പുലർത്തുകയും, ഖുർആൻ വിലക്കിയതെല്ലാം അവിടുന്ന് ഉപേക്ഷിക്കുകയും ചെയ്തു. നബി -ﷺ- യുടെ സ്വഭാവമെന്നാൽ ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കലായിരുന്നു. അതിലെ വിധിവിലക്കുകളിൽ അവിടുന്ന് നിലകൊള്ളുകയും, അതിലെ മര്യാദകൾ ജീവിതത്തിൽ പാലിക്കുകയും, അതിലെ ഉദാഹരണങ്ങളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും അവിടുന്ന് പാഠമുൾക്കൊള്ളുകയും ചെയ്തു.