





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: 'കഅ്ബ തന്നെയാണെ സത്യം' എന്ന് ഒരാൾ ശപഥം ചെയ്യുന്നത് അദ്ദേഹം കേട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്തു കൂടാ. നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്താൽ അവൻ (നിഷേധം പ്രവർത്തിച്ചു കൊണ്ട്) കുഫ്ർ ചെയ്തിരിക്കുന്നു; അല്ലെങ്കിൽ അവൻ (അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട്) ശിർക്ക് ചെയ്തിരിക്കുന്നു."
رواه أبو داود والترمذي وأحمدഅല്ലാഹുവിനെ കൊണ്ടോ, അവൻ്റെ നാമങ്ങൾ കൊണ്ടോ വിശേഷണങ്ങൾ കൊണ്ടോ അല്ലാതെ ശപഥം ചെയ്യുന്നവൻ അല്ലാഹുവിൽ നിഷേധം പ്രവർത്തിക്കുകയോ അവനിൽ പങ്കുചേർക്കുകയോ ചെയ്തിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. കാരണം ശപഥം ചെയ്യൽ ശപഥം ചെയ്യപ്പെടുന്നതിനെ മഹത്വപ്പെടുത്തലാണ്; ഈ രൂപത്തിലുള്ള മഹത്വം അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ്. അതിനാൽ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ നാമങ്ങൾ കൊണ്ടും അവൻ്റെ വിശേഷണങ്ങൾ കൊണ്ടും മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ. അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ടുള്ള ശപഥം ചെറിയ ശിർക്കിൽ പെടുന്ന കാര്യമാണ്. എന്നാൽ ശപഥം ചെയ്യപ്പെടുന്നതിനെ അല്ലാഹുവിനെ പോലെ മഹത്വപ്പെടുത്തിയോ, അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനേക്കാൾ കൂടുതലായി മഹത്വപ്പെടുത്തിയോ ആണ് ശപഥം ചെയ്യുന്നത് എങ്കിൽ അത് വലിയ ശിർക്കിലാണ് ഉൾപ്പെടുക.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകളുമായി കുറച്ചു പേരോടൊപ്പം നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
متفق عليهകപടവിശ്വാസികളെ കുറിച്ചും നമസ്കാരത്തിന് സന്നിഹിതരാകുന്നതിൽ അവർക്കുള്ള മടിയെ കുറിച്ചും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. പ്രത്യേകിച്ചും, ഇശാ നമസ്കാരത്തിൻ്റെയും ഫജ്ർ നമസ്കാരത്തിൻ്റെയും കാര്യത്തിൽ. എന്നാൽ ഈ രണ്ട് നമസ്കാരങ്ങളിലും മുസ്ലിംകളോടൊപ്പം ജമാഅത്തായി നിർവ്വഹിക്കാൻ സന്നിഹിതരാകുന്നതിൻ്റെ പ്രതിഫലവും പുണ്യവും എത്രയുണ്ടെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നെങ്കിൽ കുട്ടികൾ കൈകാലുകളിൽ ഇഴഞ്ഞുവരുന്നത് പോലെ അവർ അതിന് വരുമായിരുന്നു. നിസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ നിസ്കാരം ആരംഭിക്കുകയും ചെയ്ത ശേഷം തൻ്റെ സ്ഥാനത്ത് ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളെ നിശ്ചയിക്കുകയും, ശേഷം കുറച്ചു പേരെ വിറകുകൊള്ളികൾ ചുമക്കാൻ വേണ്ടി ഒപ്പം കൂട്ടുകയും, നിസ്കാരത്തിന് വന്നെത്താത്തവരുടെ വീടുകൾ അവരുടെ മേൽ ചുട്ടെരിക്കുകയും ചെയ്യാൻ താൻ ഉദ്ദേശിച്ചു എന്ന് നബി -ﷺ- അറിയിക്കുന്നു. അവർ ചെയ്ത തിന്മയുടെ ഗൗരവം പരിഗണിച്ചു കൊണ്ടാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്. എന്നാൽ നബി -ﷺ- അപ്രകാരം ചെയ്യുകയുണ്ടായില്ല; വീടുകളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമുണ്ട് എന്നതും, നിസ്കാരത്തിന് സന്നിഹിതരാകേണ്ടതില്ലാത്ത ഒഴിവുകഴിവുള്ളവരും ഉണ്ട് എന്നതായിരുന്നു അവിടുത്തെ അതിൽ നിന്ന് തടഞ്ഞത്.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ജനങ്ങളിൽ ഏറ്റവും മോശക്കാരിൽ പെടുന്നവർ അന്ത്യനാൾ വന്നെത്തുമ്പോൾ ജീവനോടെയുള്ളവരും, ഖബ്റുകൾ ആരാധനലായങ്ങളാക്കുന്നവരുമാണ്."
رواه أحمدജനങ്ങളിൽ ഏറ്റവും മോശക്കാർ ആരാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ് അവരിൽ ഒരു വിഭാഗം. ഖബ്റുകളെ ആരാധനാലയങ്ങളാക്കുകയും അവയിലേക്ക് തിരിഞ്ഞു കൊണ്ടും അവയുടെ സമീപത്തും നിസ്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നവരാണ് അടുത്തവിഭാഗം.
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്. അല്ലാഹു അന്ത്യനാളിൽ -ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ- അവരോട് പറയുന്നതാണ്: ദുനിയാവിൽ നിങ്ങൾ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത്, അവരുടെ അടുത്തേക്ക് തന്നെ പൊയ്ക്കോളൂ. അവരുടെ പക്കൽ വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് പോയി നോക്കുക!"
رواه أحمدനബി -ﷺ- തൻ്റെ ഉമ്മത്തിൻ്റെ കാര്യത്തിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് അവർക്കിടയിൽ ചെറിയ ശിർക്ക് വ്യാപിക്കുന്നതിനെയാണ്. ചെറിയ ശിർക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകമാന്യമാണ്. ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണത്. ശേഷം ലോകമാന്യം നടിക്കുന്നവർക്കുള്ള ശിക്ഷയെ കുറിച്ചും നബി -ﷺ- അറിയിച്ചു. അവരോട് പറയപ്പെടുന്നതാണ്: നിങ്ങൾ ആർക്ക് വേണ്ടിയാണോ പ്രവർത്തിച്ചിരുന്നത്, അവർക്കകരിലേക്ക് തന്നെ പോയ്ക്കൊള്ളുക. നിങ്ങൾക്ക് എന്തെങ്കിലും പ്രതിഫലം നൽകാൻ അവർക്ക് സാധിക്കുമോ എന്ന് നോക്കിക്കൊള്ളുക.
അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തത് അദ്ദേഹം ഒരിക്കൽ കേട്ടു: "അവരുടെ (യഹൂദ നസ്വാറാക്കളുടെ) പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളാക്കി അവർ മാറ്റി. മർയമിൻ്റെ മകൻ മസീഹിനെയും. ഏക ആരാധ്യനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാകുന്നു." (ഈ ആയത്ത് കേട്ടപ്പോൾ) ഞാൻ ചോദിച്ചു: "ഞങ്ങൾ അവരെ ആരാധിക്കാറുണ്ടായിരുന്നില്ല." നബി -ﷺ- ചോദിച്ചു: "അല്ലാഹു ഹലാലാക്കിയത് (അനുവദനീയമാക്കിയത്) അവർ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും), അപ്പോൾ അതിനെ നിങ്ങളും ഹറാമാക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു ഹറാമാക്കിയത് അവർ ഹലാലാക്കുകയും, അപ്പോൾ അത് നിങ്ങളും ഹലാലാക്കുകയും ചെയ്യുന്നില്ലേ?!" ഞാൻ പറഞ്ഞു: അതെ! നബി -ﷺ- പറഞ്ഞു: "അത് തന്നെയാണ് അവർക്കുള്ള ഇബാദത്ത്."
തുർമുദി ഉദ്ധരിച്ചത്മഹാനായ സ്വഹാബി - അദിയ്യ് ബ്നു ഹാതിം - യഹൂദ നസ്വാറാക്കളെ കുറിച്ച് പരാമർശിക്കുന്ന : അവർ തങ്ങളിലെ പണ്ഡിത പുരോഹിതന്മാരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിൻറെ നിയമങ്ങൾക്ക് വിരുദ്ധമായത് അവർ നിയമമാക്കിക്കൊടുക്കുകയും അവർ അതിൽ അവരെ അനുസരിക്കുകയും ചെയ്യുന്നു. എന്ന ആയത്ത് നബി -ﷺ- പാരായണം ചെയ്യുന്നത് കേട്ടപ്പോൾ അതിലുള്ള ഒരു സംശയം നബി -ﷺ- യോട് ചോദിക്കുന്നു. അദ്ദേഹം ധരിച്ചിരുന്നത് ആരാധന എന്നാൽ സുജൂദും (സാഷ്ടാംഗം) പ്രാർത്ഥനയും പോലുള്ള കാര്യങ്ങൾ മാത്രമാണെന്നാണ്. അല്ലാഹുവിനും അവൻ്റെ റസൂലിനും എതിരായി കൊണ്ട്, പണ്ഡിതപുരോഹിതന്മാർ നിഷിദ്ധകാര്യങ്ങൾ അനുവദിക്കുകയും, അനുവദനീയമായവ നിഷിദ്ധമാക്കുകയും ചെയ്യുമ്പോൾ അതിൽ അവരെ അനുസരിക്കുന്നത് പണ്ഡിത പുരോഹിതന്മാർക്കുള്ള ആരാധനയിൽ പെടുന്നതാണ് എന്ന് നബി -ﷺ- അദ്ദേഹത്തിന് വിശദീകരിച്ചു നൽകുന്നു.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് പറഞ്ഞയക്കുമ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരായ ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരിലേക്ക് ചെന്നെത്തിയാൽ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) എന്നത് സാക്ഷ്യം വഹിക്കുന്നതിലേക്ക് നീ അവരെ ക്ഷണിക്കുക. അക്കാര്യത്തിൽ നിന്നെ അവർ അനുസരിച്ചാൽ എല്ലാ പകലിലും രാത്രിയിലുമായി അഞ്ചു നേരത്തെ നമസ്കാരം അല്ലാഹു അവർക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന കാര്യം നീ അവരെ അറിയിക്കുക. അതിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ധനികരിൽ നിന്ന് എടുക്കപ്പെടുകയും അവരിലെ ദരിദ്രരിലേക്ക് മടക്കപ്പെടുകയും ചെയ്യുന്ന ഒരു ദാനം അവരുടെ മേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അതിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ഏറ്റവും മൂല്യവത്തായ സമ്പത്തുകൾ എടുക്കുന്നത് നീ സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിച്ചു കൊള്ളുക; തീർച്ചയായും അതിനും അല്ലാഹുവിനുമിടയിൽ യാതൊരു മറയുമില്ല."
متفق عليهമുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ നബി -ﷺ- യമനിലേക്ക് പ്രബോധകനായും അദ്ധ്യാപകനായും അയച്ചപ്പോൾ ക്രിസ്ത്യാനികളിൽ പെട്ട ഒരു ജനതയാണ് യമനിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കാനുണ്ടാവുക എന്ന് വിവരിച്ചുകൊടുത്തു; അവർക്കായി തയ്യാറെടുക്കുന്നതിനും ശേഷം അവരോടുള്ള പ്രബോധനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊണ്ട് ആരംഭിക്കാനും ആ മുൻഗണനാ ക്രമം പാലിക്കാനും വേണ്ടിയാണ് അവിടുന്ന് അദ്ദേഹത്തിന് ഈ ഉപദേശം നൽകിയത്. ആദ്യം അവരെ ക്ഷണിക്കേണ്ടത് വിശ്വാസം ശരിയാക്കുന്നതിന് വേണ്ടിയായിരിക്കണം; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കുന്നതിലൂടെ അത് സംഭവിക്കുന്നു. കാരണം അതിലൂടെ അവർ ഇസ്ലാമിൽ പ്രവേശിക്കുന്നു. ആദ്യത്തെ ഈ കൽപ്പന അംഗീകരിച്ചു കഴിഞ്ഞാൽ പിന്നീട് അവരോട് നമസ്കാരം നിലനിർത്താനാണ് കൽപ്പിക്കേണ്ടത്. കാരണം തൗഹീദ് (ഏകദൈവാരാധന) കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധബാധ്യത അതാണ്. നമസ്കാരം അവർ നിലനിർത്തിയാൽ അവരിലെ ധനികരോട് തങ്ങളുടെ സമ്പത്തിൽ നിന്ന് ദരിദ്രർക്ക് സകാത്ത് (നിർബന്ധ ദാനം) നൽകാൻ കൽപ്പിക്കണം. ഈ നിർദേശങ്ങൾക്ക് ശേഷം നബി -ﷺ- മുആദിനോട് അവരുടെ സമ്പത്തിൽ നിന്ന് ഏറ്റവും വിലപ്പെട്ടത് എടുക്കുന്നത് വിലക്കി; കാരണം മദ്ധ്യമനിലവാരത്തിലുള്ള സമ്പത്ത് മാത്രമേ നിർബന്ധമായും നൽകാൻ ബാദ്ധ്യതയുള്ളൂ. ശേഷം മറ്റുള്ളവരോട് അതിക്രമം ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തു; കാരണം അതിക്രമിക്കപ്പെട്ടവൻ അദ്ദേഹത്തിനെതിരെ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: 'നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."
അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്ജാഹിലിയ്യ കാലത്തുള്ളവർ സിഹ്ർ (മാരണം) ബാധിച്ചവനെ ചികിൽസിക്കാൻ സ്വീകരിച്ചിരുന്ന മാർഗത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. ഉദാ:- ഒരു സിഹ്ർ മറ്റൊരു സിഹ്ർ ചെയ്തുകൊണ്ട് ഇല്ലാതെയാക്കുക. അപ്പോൾ നബി -ﷺ- അതിനുള്ള മറുപടിയായി പറയുന്നു: "അത് പിശാചിൻ്റെ പ്രവർത്തനത്തിൽ പെട്ടതാണ്." അല്ലെങ്കിൽ പിശാചിൻ്റെ സഹായത്തോടെ ചെയ്യുന്നതാണ്. കാരണം പൈശാചികമായ വഴികളിലൂടെയും, മാരണത്തിൻ്റെ മാർഗങ്ങളിലൂടെയുമാണ് അത് നടക്കുന്നത്. അത് ശിർക്കൻ പ്രവർത്തനവും, നിഷിദ്ധവുമാണ്. എന്നാൽ അനുവദനീയമായ നുശ്റയുമുണ്ട്. ഇസ്ലാം അനുവദിച്ച മന്ത്രമോ, സിഹ്ർ ചെയ്ത വസ്തു അന്വേഷിച്ചു കൊണ്ടോ സിഹ്റിനെ ഇല്ലാതാക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശം. ഖുർആൻ പാരായണം ചെയ്തു കൊണ്ട് സിഹ്റിൻ്റെ കെട്ട് അഴിക്കുന്നതും, അനുവദനീയമായ മരുന്നുകൾ ഉപയോഗപ്പെടുത്തുന്നതും അതിൽ പെടും.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക."
رواه البخاريതന്നെ പുകഴ്ത്തുന്നതിൽ അതിരു കവിയുകയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നത് നബി -ﷺ- വിരോധിക്കുന്നു. അല്ലാഹുവിന് മാത്രം പ്രത്യേകമായ വിശേഷണങ്ങളോ പ്രവർത്തനങ്ങളോ അവിടുത്തേക്ക് ഉണ്ട് എന്ന് പറയുക, അതല്ലെങ്കിൽ നബി -ﷺ- ക്ക് അദൃശ്യം അറിയുമെന്നോ, അല്ലാഹുവിനോടൊപ്പം അവിടുത്തെയും വിളിച്ചു പ്രാർത്ഥിക്കാമെന്നോ പറയുക പോലുള്ളവ അതിൽ പെട്ടതാണ്. അപ്രകാരമാണ് നസ്വാറാക്കൾ ഈസാ നബി -عَلَيْهِ السَّلَامُ- യോട് ചെയ്തത്. ശേഷം താൻ അല്ലാഹുവിൻ്റെ അടിമകളിൽ ഒരു അടിമ മാത്രമാണെന്നും അവിടുത്തെ കുറിച്ച് അല്ലാഹുവിൻ്റെ ദൂതനും അവൻ്റെ അടിമയുമെന്നാണ് നമ്മൾ പറയേണ്ടത് എന്നും അവിടുന്ന് കൽപ്പിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിൽ അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ ആരായിരിക്കും?" നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! ഈ ഹദീഥിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിക്കുന്നത് താങ്കൾ തന്നെയായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. ഹദീഥുകൾ (പഠിക്കാനുള്ള) താങ്കളുടെ താൽപ്പര്യം ഞാൻ കണ്ടതിനാലാണത്. ഖിയാമത്ത് നാളിൽ എൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യമുണ്ടാവുക 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് തൻ്റെ ഹൃദയത്തിൽ നിന്ന് -അല്ലെങ്കിൽ മനസ്സിൽ നിന്ന്- നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും."
رواه البخاريഖിയാമത്ത് നാളിൽ തൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്ക് തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന കാര്യം അല്ലാഹുവിന് പുറമെ ഒരാളിലും പങ്കുചേർക്കാതെയും, മറ്റൊരാളെ കാണിക്കുക എന്ന ഉദ്ദേശ്യമില്ലാതെയും പറഞ്ഞവനാണ് ഈ പ്രതിഫലം ലഭിക്കുക എന്നർത്ഥം.