





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ സഈദ്, സഅ്ദ് ബ്നു മാലിക് ബ്നു സിനാൻ അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "(ഇസ്ലാമിൽ) ഉപദ്രവമേൽക്കലോ, ഉപദ്രവിക്കലോ ഇല്ല."
رواه ابن ماجه والدارقطني وغيرهما مسندًاഉപദ്രവങ്ങൾ -ഏത് വിധത്തിലും രൂപത്തിലുമുള്ളതാണെങ്കിലും- അവ തടയലും പ്രധിരോധിക്കലും അനിവാര്യമാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം കാര്യത്തിൽ ആണെങ്കിലും മറ്റുള്ളവരെ ബാധിക്കുന്ന വിഷയങ്ങളിൽ ആണെങ്കിലും ശരി. സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുന്നതും, മറ്റുള്ളവർക്ക് ഉപദ്രവം സൃഷ്ടിക്കുന്നതുമെല്ലാം ഒരു പോലെ നിഷിദ്ധമാണ്. ഉപദ്രവത്തെ നേരിടുന്നതിന് വേണ്ടിയാണെങ്കിലും ഉപദ്രവമുണ്ടാക്കരുത്. കാരണം ഉപദ്രവം പൂർണ്ണമായും നീക്കാൻ ശ്രമിക്കണമെന്നതാണ് ഇസ്ലാമിൻ്റെ അദ്ധ്യാപനം. എന്നാൽ പ്രതിക്രിയാ നടപടികൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ -അതിരു കവിയാതെ- ഉപദ്രവമേൽപ്പിക്കാൻ അനുവാദമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
അബ്ദുല്ലാഹി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്."
رواه البيهقي وغيره هكذا وبعضه في الصحيحينജനങ്ങൾക്ക് അവരുടെ കേവല അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ നൽകപ്പെടുകയും, തെളിവുകളോ സാഹചര്യത്തെളിവുകളോ ഒന്നും വേണ്ടത്തില്ലാത്ത സ്ഥിതി ആവുകയും ചെയ്തിരുന്നുവെങ്കിൽ മനുഷ്യരിൽ ചിലർ മറ്റുള്ളവരുടെ സമ്പത്തും ജീവനും അന്യായമായി കയ്യേറുമായിരുന്നു എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ എന്തൊരു കാര്യവും അവകാശപ്പെടുന്ന വ്യക്തിയാണ് അതിനുള്ള തെളിവ് മുന്നോട്ടുവെക്കേണ്ടത്. അവൻ്റെ പക്കൽ യാതൊരു തെളിവുമില്ല എന്നാണെങ്കിൽ ആരോപിതൻ്റെ മുൻപിൽ ഈ അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്; ആരോപിതൻ അത് നിഷേധിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിൻ്റെ മേൽ ശപഥം ചെയ്യണം. അതോടെ അവൻ നിരപരാധിയായി പരിഗണിക്കപ്പെടും.
അബൂ ബുർദഃ നിവേദനം: അദ്ദേഹത്തിൻ്റെ പിതാവായ അബൂ മൂസൽ അശ്അരി (رضي الله عنه) പറഞ്ഞു: നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് അയക്കുന്ന വേളയിൽ, അവിടെ ഉണ്ടാക്കുന്ന ചില പാനീയങ്ങളെക്കുറിച്ച് അദ്ദേഹം നബിയോട് ചോദിച്ചു. നബി (ﷺ) ചോദിച്ചു: "അവ എന്തെല്ലാമാണ്?" അദ്ദേഹം പറഞ്ഞു: "ബിത്അ്, മിസ്ർ എന്നിവയാണവ." അപ്പോൾ അബൂ ബുർദയോട് ചോദിക്കപ്പെട്ടു: "എന്താണ് ബിത്അ്?" അദ്ദേഹം പറഞ്ഞു: "തേൻ കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയമാണത്. മിസ്ർ എന്നാൽ യവം കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയവുമാണ്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്." (ബുഖാരി) മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അബൂ മൂസ (رضي الله عنه) പറഞ്ഞു: "നബി (ﷺ) എന്നെയും മുആദിനെയും യമനിലേക്ക് അയച്ചു. അപ്പോൾ ഞാൻ ചോദിച്ചു: 'അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്ന ചില പാനീയങ്ങളുണ്ട്. അവയിൽ ഒന്നിന് 'മിസ്ർ' എന്നും മറ്റൊന്നിന് 'ബിത്അ്' എന്നുമാണ് പേര്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്." മുസ്ലിമിൻ്റെ മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: നബി (ﷺ) പറഞ്ഞു: "നിസ്കാരത്തിൽ മത്ത് സൃഷ്ടിക്കുന്നതെല്ലാം നിഷിദ്ധമാണ്." മറ്റൊരു നിവേദനത്തിൽ ഇങ്ങനെയും കാണാം: "നബിക്ക് സംക്ഷിപ്തവും സമഗ്രവുമായ വാക്കുകൾ നൽകപ്പെട്ടിരുന്നു. അവിടുന്ന് പറഞ്ഞിട്ടുണ്ട്: "നിസ്കാരത്തിൽ നിന്ന് മത്തുണ്ടാക്കുന്ന എല്ലാ ലഹരി വസ്തുക്കളെയും ഞാൻ നിരോധിക്കുന്നു."
رواه البخاري ومسلمനബി (ﷺ) തന്നെ യമനിലേക്ക് നിയോഗിക്കുന്ന വേളയിൽ, അവിടെയുണ്ടാക്കുന്ന പാനീയങ്ങൾ നിഷിദ്ധമാണോ എന്ന് അബൂ മൂസൽ അശ്അരി (رضي الله عنه) അവിടുത്തോട് ചോദിച്ചു. അപ്പോൾ നബി (ﷺ) അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. അബൂ മൂസ (رضي الله عنه) പറഞ്ഞു: "ഒന്ന് 'ബിത്അ്' (തേൻ കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും മറ്റൊന്ന് 'മിസ്ർ' (യവം കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും അറിയപ്പെടുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്." - സംക്ഷിപ്തവും സമഗ്രവുമായ അവിടുത്തെ വാക്കുകൾക്ക് ഉദാഹരണമായിരുന്നു ഈ മറുപടി.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ തിന്മയോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മാതാവ് പ്രസവിച്ച ദിവസത്തിലേതു പോലെയാണ് അവൻ മടങ്ങുന്നത്."
متفق عليهഹജ്ജിൽ 'റഫഥ്', 'ഫിസ്ഖ്' എന്നിവ സംഭവിക്കാത്തവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിച്ചത്. 'റഫഥ്' എന്നാൽ ലൈംഗികബന്ധത്തിനും അതിൻ്റെ പ്രാരംഭത്തിൽ സംഭവിക്കാവുന്ന ചുംബനത്തിനും ബാഹ്യകേളികൾക്കുമെല്ലാം പ്രയോഗിക്കപ്പെടാറുള്ള പദമാണ്. മ്ലേഛമായ സംസാരങ്ങൾക്കും റഫഥ് എന്ന് പറയപ്പെടാറുണ്ട്. ഫിസ്ഖ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തിന്മകളും തെറ്റുകളും പ്രവർത്തിക്കലാണ്. ഇഹ്റാമിൻ്റെ സന്ദർഭത്തിൽ നിഷിദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിനും ഫിസ്ഖ് എന്ന് പറയാം. ചുരുക്കത്തിൽ, ഫിസ്ഖോ റഫഥോ സംഭവിക്കാത്ത ഹജ്ജ് ചെയ്യുന്നവർ അവൻ്റെ തിന്മകളെല്ലാം പൊറുക്കപ്പെട്ട നിലയിലാണ് മടങ്ങുന്നത് എന്നർത്ഥം. കുഞ്ഞുങ്ങൾ ജനിക്കുന്നത് തെറ്റുകളിൽ നിന്നെല്ലാം പരിശുദ്ധരായ നിലയിലാണല്ലോ?!
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഭക്ഷണം സന്നിഹിതമായ സന്ദർഭത്തിൽ നിസ്കാരമില്ല. രണ്ട് മാലിന്യങ്ങൾ (മലമൂത്ര വിസർജനം) വന്നുമുട്ടുമ്പോഴും (നിസ്കാരം) ഇല്ല."
رواه مسلمഭക്ഷണം സന്നിഹിതമാവുകയും, അതിനോട് മനസ്സിന് താൽപ്പര്യം അനുഭവപ്പെടുകയും, ഹൃദയം അതിലേക്ക് താൽപ്പര്യമുള്ളതാവുകയും ചെയ്യുന്ന സന്ദർഭത്തിൽ നമസ്കരിക്കുന്നത് നബി -ﷺ- വിലക്കി. അതോടൊപ്പം മലമൂത്ര വിസർജനത്തിന് തോന്നുന്ന സന്ദർഭങ്ങളിലും നിസ്കാരം നിർവ്വഹിക്കുന്നത് അവിടുന്ന് വിലക്കിയിരിക്കുന്നു. കാരണം, തന്നെ ബാധിച്ച പ്രയാസം അവൻ്റെ ശ്രദ്ധയെ തിരിച്ചു കളയുന്നതാണ്.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."
متفق عليهവെള്ളിയാഴ്ച്ച ദിവസം ഖുത്വ്ബക്ക് സന്നിഹിതനായാൽ ഖതീബിൻ്റെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേൾക്കുക എന്നത് നിർബന്ധ ബാധ്യതയാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. എന്നാൽ മാത്രമേ കേൾക്കുന്ന ഉപദേശത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. ഇമാം ഖുത്വ്ബ നിർവ്വഹിച്ചു കൊണ്ടിരിക്കെ ആരെങ്കിലും -വളരെ ചെറിയ ഒരു സംസാരമാണെങ്കിൽ പോലും-, അടുത്തുള്ള വ്യക്തിയോട് 'മിണ്ടാതിരിക്കൂ' എന്നോ, 'ശ്രദ്ധിച്ചു കേൾക്കൂ' എന്നോ പറഞ്ഞാൽ പോലും അവൻ്റെ വെള്ളിയാഴ്ച്ച ദിവസത്തെ ശ്രേഷ്ഠത അവന് നഷ്ടമാകും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ."
متفق عليهഇസ്ലാമിൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ട, നബിമാരുടെ ചര്യയിൽ പെട്ട അഞ്ച് കാര്യങ്ങൾ നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഒന്ന്: ചേലാകർമ്മം. ലിംഗാഗ്ര ഭാഗം മറക്കുന്ന വിധത്തിൽ അധികമായി കാണുന്ന ചർമ്മം മുറിച്ചു നീക്കുക എന്നതാണ് ചേലാകർമ്മത്തിൻ്റെ ഉദ്ദേശ്യം. സ്ത്രീകളുടെ യോനിയുടെ പ്രവേശഭാഗത്തായി കാണപ്പെടുന്ന തൊലിയുടെ അഗ്രഭാഗം നീക്കം ചെയ്യലും ചേലാകർമ്മത്തിൽ പെടും. രണ്ട്: ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കം ചെയ്യൽ. ലിംഗത്തിന് ചുറ്റുമുള്ള രോമങ്ങൾ വടിച്ചു കളയുക എന്നതാണ് ഉദ്ദേശ്യം. മൂന്ന്: മീശ ചെറുതാക്കൽ. പുരുഷൻ്റെ മേൽചുണ്ടിന് മുകളിൽ മുളക്കുന്ന രോമങ്ങൾ നീക്കുകയും, ചുണ്ട് വെളിവാവുകയും ചെയ്യുന്ന വിധത്തിൽ വെട്ടിച്ചെറുതാക്കണം. നാല്: നഖം വെട്ടൽ. അഞ്ച്: കക്ഷത്തിലെ രോമങ്ങൾ പറിക്കൽ.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."
متفق عليهമീശ ചെറുതാക്കണമെന്നും, വെട്ടാതെ വെറുതെ വിടുന്ന സ്ഥിതി ഉണ്ടാകരുതെന്നും, മീശ നന്നായി ചെറുതാക്കണമെന്നും നബി -ﷺ- കൽപ്പിക്കുന്നു. എന്നാൽ അതോടൊപ്പം താടി വെറുതെ വിടണമെന്നും, സമൃദ്ധമാക്കണമെന്നും നബി -ﷺ- അറിയിക്കുന്നു.
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹുംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദൂഅ് എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം തൻ്റെ (വുദൂഇൻ്റെ) പാത്രത്തിൽ നിന്ന് രണ്ട് കൈപ്പത്തികളിലേക്കും വെള്ളം ചൊരിഞ്ഞു. അവ രണ്ടും മൂന്ന് തവണ കഴുകി. ശേഷം വുദൂഇൻ്റെ വെള്ളത്തിൽ തൻ്റെ വലതു കൈ അദ്ദേഹം പ്രവേശിപ്പിച്ചു. ശേഷം വായ കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. ശേഷം തൻ്റെ മുഖം മൂന്ന് തവണ കഴുകുകയും, തൻ്റെ കൈകൾ മുട്ടുകൾ വരെ മൂന്ന് തവണ കഴുകുകയും ചെയ്തു. ശേഷം തല തടവുകയും, രണ്ട് കാലുകളും മൂന്ന് തവണ കഴുകുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി -ﷺ- ഞാൻ ഈ വുദൂഅ് എടുത്തത് പോലെ വുദൂഅ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്."
متفق عليهഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകുകയാണ് ഈ ഹദീഥിലൂടെ. കാരണം വുദൂഇൻ്റെ രൂപം ഏറ്റവും വ്യക്തമായി വിവരിക്കാൻ സാധിക്കുന്ന മാർഗമാണത്. ആദ്യം അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം ആവശ്യപ്പെട്ടു. ശേഷം തൻ്റെ രണ്ട് കൈകൾക്ക് മേലെയും മൂന്ന് തവണ വെള്ളമൊഴിച്ചു. അതിന് ശേഷം വലതു കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും, അതു കൊണ്ട് വെള്ളം കോരിയെടുക്കുകയും, പിന്നീട് തൻ്റെ വായിൽ വെള്ളം പ്രവേശിപ്പിച്ച് കൊപ്ലിക്കുകയും അത് പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. ശേഷം മൂക്കിൽ വെള്ളം കയറ്റുകയും, അത് ഉള്ളിലേക്ക് വലിക്കുകയും, പിന്നീട് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു. അതിന് ശേഷം മൂന്ന് തവണ അദ്ദേഹം തൻ്റെ മുഖം കഴുകി. പിന്നീട് കൈമുട്ടുകൾ ഉൾപ്പെടെ തൻ്റെ കൈ മൂന്ന് തവണ കഴുകി. ശേഷം തൻ്റെ കൈകൾ നനവുള്ള അവസ്ഥയിൽ തലയിലൂടെ അദ്ദേഹം ഒരു തവണ തടവി. ശേഷം രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ മൂന്ന് തവണ കഴുകയും ചെയ്തു. ഇപ്രകാരം തൻ്റെ വുദൂഅ് പൂർത്തീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു: നബി -ﷺ- ഇപ്രകാരം വുദൂഅ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആരെങ്കിലും അവിടുന്ന് വുദൂഅ് ചെയ്തത് പോലെ വുദൂഅ് നിർവ്വഹിക്കുകയും, ശേഷം രണ്ട് റക്അത്തുകൾ -ഭയഭക്തിയോടെയും അല്ലാഹുവിന് മുൻപിലാണ് താൻ നിൽക്കുന്നത് എന്ന ഹൃദയസാന്നിദ്ധ്യത്തോടെയും- നമസ്കരിക്കുകയും ചെയ്താൽ അല്ലാഹു ഈ പൂർണ്ണമായ വുദൂഇനും നിഷ്കളങ്കമായ നമസ്കാരത്തിനുമുള്ള പ്രതിഫലമായി അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുത്ത് നൽകുന്നതാണ്.