Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way






























Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
അന്ത്യനാൾ സമീപസ്ഥമാകുന്നതിൻ്റെ അടയാളങ്ങളിൽ ചിലത് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഇസ്ലാമിക വിധിവിലക്കുകളെ കുറിച്ചുള്ള അറിവ് കുറഞ്ഞു വരിക എന്നത് അതിൽ ഒന്നാണ്; പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അത് സംഭവിക്കുക. അതിൻ്റെ ഫലമായി ജനങ്ങൾക്കിടയിൽ അജ്ഞതയും അറിവില്ലായ്മയും വ്യാപകമാവും. വ്യഭിചാരവും മ്ലേഛവൃത്തികളും അധികരിക്കുകയും, മദ്യപാനം കൂടുകയും ചെയ്യും. പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം അധികരിക്കുകയും ചെയ്യും; അവസാനം അൻപത് സ്ത്രീകളുടെ കാര്യങ്ങൾ നോക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും ഒരു പുരുഷൻ മാത്രമുണ്ടാകുന്ന സ്ഥിതിവിശേഷം സംജാതമാകും.
ഒരു മനുഷ്യൻ മറ്റൊരാളുടെ ഖബ്റിനരികിലൂടെ നടന്നു പോവുകയും, മരിച്ചു പോയ ആ മനുഷ്യൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്ഥിതി എത്തുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാലം മാറുമ്പോൾ അസത്യം വ്യാപിക്കുകയും അതിൻ്റെ വക്താക്കൾ ഭൂരിപക്ഷമായി തീരുകയും കുഴപ്പങ്ങളും തിന്മകളും വൃത്തികേടുകളും പ്രകടമാവുകയും ചെയ്തതിനാൽ തൻ്റെ മതനിഷ്ഠ നഷ്ടമായി പോകുമോ എന്ന ഭയമായിരിക്കും അയാളെ ഇപ്രകാരം പറയാൻ പ്രേരിപ്പിക്കുന്നത്.
മുസ്ലിംകൾക്കും യഹൂദർക്കുമിടയിൽ ഒരു യുദ്ധം സംഭവിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ലെന്ന് നബി -ﷺ- അറിയിക്കുന്നു. യഹൂദൻ യുദ്ധത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും, കല്ലിന് പിറകിൽ ഒളിച്ചിരുന്ന് മുസ്ലിംകളിൽ നിന്ന് മറസ്വീകരിക്കുകയും ചെയ്താൽ അല്ലാഹു ആ കല്ലിനെ സംസാരിപ്പിക്കുന്നതാണ്. തൻ്റെ പിറകിൽ ഒരു യഹൂദനുണ്ടെന്നും അവനെ വധിച്ചുകളയാനും അത് മുസ്ലിമിനോട് വിളിച്ചു പറയും.
ഈസ ബ്നു മർയമിൻ്റെ ആഗമനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്ന് നബി -ﷺ- സത്യം ചെയ്ത് പറയുന്നു. മുഹമ്മദ് നബി -ﷺ- യുടെ കൈകളിലൂടെ അവതരിപ്പിക്കപ്പെട്ട ഇസ്ലാമിക വിധിവിലക്കുകൾ അനുസരിച്ച് നീതിപൂർവ്വം ജനങ്ങൾക്കിടയിൽ വിധികൽപ്പിക്കുന്നതിനാണ് അദ്ദേഹം വന്നെത്തുക. നസ്വാറാക്കൾ ആദരവോടെ കൊണ്ടുനടക്കുന്ന കുരിശ് അദ്ദേഹം തകർക്കുന്നതാണ്. പന്നികളെ അദ്ദേഹം കൊല്ലുകയും, ജിസ്യ (ഇസ്ലാമിക രാജ്യത്ത് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി അവിശ്വാസികൾ നൽകുന്ന നിശ്ചിതതുക) അദ്ദേഹം അവസാനിപ്പിക്കുകയും, ജനങ്ങളോടെല്ലാം ഇസ്ലാമിൽ പ്രവേശിക്കാൻ അദ്ദേഹം കൽപ്പിക്കുകയും ചെയ്യുന്നതാണ്. ആ കാലഘട്ടം വന്നെത്തിയാൽ സമ്പത്ത് ഒഴുകുകയും, അതിൻ്റെ ആധിക്യം കാരണത്താൽ സമ്പത്ത് സ്വീകരിക്കാൻ ഒരാളുമില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്യും. കാരണം തങ്ങളുടെ കയ്യിലുള്ളത് തന്നെ എല്ലാവർക്കും മതിയാകുന്നതാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹങ്ങൾ ഇറങ്ങുകയും, സമൃദ്ധി തുടർന്നു കൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ്.
അന്ത്യനാളിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് സമയം അടുക്കുകയും ചുരുങ്ങുകയും ചെയ്യൽ എന്ന് നബി -ﷺ- അറിയിക്കുന്നു. അങ്ങനെ വർഷങ്ങൾ മാസങ്ങളെ പോലെ കടന്നു പോകും. മാസങ്ങൾ ആഴ്ച്ചകളെ പോലെയും കടന്നു പോകും. ആഴ്ച്ചകൾ ദിവസങ്ങളെ പോലെയും, ദിവസങ്ങൾ ഒരു നാഴിക പോലെയുമായിത്തീരും. ഒരു നാഴികയാകട്ടെ, ഈന്തപ്പനയോല കത്തിത്തീരാനെടുക്കുന്ന സമയം പോലെയും അനുഭവപ്പെടും.
ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ കൈപ്പിടിയിൽ ഒതുക്കുകയും, ആകാശത്തെ തൻ്റെ വലതു കൈ കൊണ്ട് ചുരുട്ടുകയും ഒന്നിന് മേൽ ഒന്നായി അതിനെ എടുക്കുകയും, അങ്ങനെ ആകാശങ്ങൾ ഇല്ലാതെയാവുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിക്കുന്നു. ആ സന്ദർഭത്തിൽ അല്ലാഹു ചോദിക്കും: ഞാനാകുന്നു രാജാവ്! എവിടെ ഭൂമിയിലെ രാജാക്കന്മാർ?!
നബി -ﷺ- ക്ക് അന്ത്യനാളിൽ ഒരു ഹൗദ് (ജലസംഭരണി) നൽകപ്പെടുന്നതാണ്. അതിൻ്റെ നീളവും വീതിയും ഓരോ മാസത്തെ വഴിദൂരമുണ്ടായിരിക്കും. അതിലെ വെള്ളം പാലിനേക്കാൾ വെളുപ്പുള്ളതായിരിക്കും. അതിൻ്റെ സുഗന്ധമാകട്ടെ, കസ്തൂരിയേക്കാൾ പരിശുദ്ധവുമായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ, അതിലെ പാത്രങ്ങൾ അനേകമുണ്ടായിരിക്കും. ആരെങ്കിലും ആ പാത്രം കൊണ്ട് അതിൽ നിന്ന് ഒരു തവണ കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല.
നബി -ﷺ- അന്ത്യനാളിൽ തൻ്റെ ഹൗദിൻ്റെ അരികിലായിരിക്കുമെന്നും, തൻ്റെ ഉമ്മത്തിൽ നിന്ന് അവിടുത്തെ അരികിലേക്ക് വന്നെത്തുന്നവരെ അവിടുന്ന് വീക്ഷിക്കുമെന്നും ഈ ഹദീഥിലൂടെ അവിടുന്ന് അറിയിക്കുന്നു. എന്നാൽ നബി -ﷺ- യുടെ സമീപത്ത് എത്തുന്നതിൽ നിന്നും ചിലർ തടയപ്പെടും. അപ്പോൾ അവിടുന്ന് പറയും: "എൻ്റെ രക്ഷിതാവേ! അവർ എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെട്ടവരുമാണ്." അപ്പോൾ പറയപ്പെടും: "അങ്ങ് അവരിൽ നിന്ന് വിട്ടുപിരിഞ്ഞതിന് ശേഷം അവർ പ്രവർത്തിച്ചത് താങ്കൾ അറിഞ്ഞിട്ടുണ്ടോ?! അല്ലാഹു സത്യം! അവർ തങ്ങളുടെ ദീനിൽ നിന്ന് പുറത്തു പൊയ്ക്കൊണ്ടിരിക്കുകയും, പിറകോട്ട് തിരിഞ്ഞു കളയുമാണ് ചെയ്തിരുന്നത്. അതിനാൽ അവർ താങ്കളിൽ പെട്ടവരോ, താങ്കളുടെ ഉമ്മത്തിൽ പെട്ടവരോ അല്ല."
ഖിയാമത്ത് നാളിൽ തൻ്റെ ഹൗദ്വിലെ പാത്രങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളേക്കാളും താരകങ്ങളേക്കാളും അധികമുണ്ടായിരിക്കും എന്ന് നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് അറിയിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങൾ ചന്ദ്രനില്ലാത്ത അമാവാസി രാത്രിയിലാണല്ലോ കൂടുതൽ പ്രകടമാവുക?! കാരണം ചന്ദ്രനുള്ള രാത്രികളിൽ അതിൻ്റെ പ്രകാശത്തിൽ ചില നക്ഷത്രങ്ങൾ മറഞ്ഞുപോകുന്നതാണ്. അതോടൊപ്പം പൊടികൾ അന്തരീക്ഷത്തിൽ വ്യാപിച്ചാലും നക്ഷത്രങ്ങൾ കാഴ്ച്ചയിൽ നിന്ന് മറയുന്നതാണ്. സ്വർഗത്തിലെ പാത്രങ്ങളെ കുറിച്ചും നബി -ﷺ- അറിയിച്ചിരിക്കുന്നു; ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ പിന്നീടൊരിക്കലും അവന് ദാഹിക്കുന്നതല്ല. സ്വർഗത്തിൽ നിന്ന് കുടിക്കുന്ന വേളയിലാണ് അവസാനമായി അവൻ ദാഹം അനുഭവിക്കുക. നബി -ﷺ- യുടെ ഹൗദ്വിലേക്ക് സ്വർഗത്തിൽ നിന്ന് രണ്ട് വെള്ളച്ചാലുകൾ ഉണ്ടായിരിക്കുമെന്നും, അവിടുത്തെ ഹൗദ്വിൻ്റെ വീതിയും നീളവും തുല്യമാണെന്നും അതോടൊപ്പം അവിടുന്ന് അറിയിക്കുന്നു. എല്ലാ ഭാഗവും തുല്യമായ നിലയിലാണ് നബി -ﷺ- യുടെ ഹൗദ്വ് ഉണ്ടായിരിക്കുക. ശാമിലെ ബൽഖാഇലുള്ള അമ്മാൻ എന്ന സ്ഥലത്തിനും ശാമിൻ്റെ അതിരുകളോട് അടുത്ത ഐല എന്ന പ്രദേശത്തിനും ഇടയിലുള്ള ദൂരമായിരിക്കും ഹൗദ്വിൻ്റെ നീളം. ഹൗദ്വിലെ വെള്ളം പാലിനേക്കാൾ വെളുപ്പുള്ളതും, അതിലെ രുചി തേനിനേക്കാൾ മധുരതരവുമായിരിക്കും.